ശാരീരികമായി വൈകല്ല്യങ്ങളുള്ളവര്ക്ക് പൊതുഗതാഗത സംവിധാനങ്ങളില് മറ്റു യാത്രക്കാര് ഒരു പരിഗണന നല്കാറുണ്ട്. അത് അവരുടെ അവകാശമാണ് താനും. തിരക്കുള്ള ബസില് സീറ്റുകള് അവര്ക്ക് നല്കുക , അവരെ കയറാനും ഇറങ്ങാനും സഹായിക്കുക എന്നിവയാണ് ഇവയില് ചിലത്. എന്നാല് പുറത്തു കാണാന് സാധിക്കാത്ത വിധത്തിലുള്ള വൈകല്യങ്ങളുള്ളവര്ക്ക് പലപ്പോഴും ഈ ആനുകൂല്ല്യങ്ങള് ലഭിക്കുന്നില്ല.
തങ്ങളുടെ വൈകല്ല്യവും ബുദ്ധിമുട്ടും മറ്റുള്ളവര്ക്ക് മനസ്സിലാകാത്തതും അല്ലെങ്കില് അത് മറ്റുള്ളവരോട് പറയുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ഇതിന് കാരണം. എന്നാല് ഇപ്പോള് ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പൊതുഗാതാഗത സംവിധാനങ്ങളില് ഉപയോഗിക്കാന് അവര്ക്ക് അധികൃതര് ഒരു ബാഡ്ജ് നല്കും. Please Offer me a seat ‘ എന്നായിരിക്കും ഇതില് എഴുതിയിരിക്കുക.
തങ്ങളുടെ ബുദ്ധിമുട്ടുകള് മറ്റുള്ളവരെ മനസ്സിലാക്കാനും യാത്ര സുഗമമാക്കാനും ഇത് ഉപകരിക്കുമെന്നാണ് ഇവരുടെയും അധികൃതരുടേയും വിശ്വാസം. Trasport for Ireland ആണ് ഈ ബാഡ്ജ് നല്കുന്നത്.