നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം. ഒരു ദിവസം പരമാവധി 10 യൂറോയാണ് ചാര്‍ജ് ഈടാക്കാവുന്നത്. പാര്‍ക്കിംഗ് ഏരിയായുടെ പുതിയ ടെന്‍ഡര്‍ രേഖകളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഡബ്ലിനിലെ സെന്റ് ജയിംസ് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഏരിയായുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ നാളായി ചര്‍ച്ചയിലായിരുന്നു. ഇക്കാര്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 994 പാര്‍ക്കിംഗ് സ്പെയ്സുകളാണ് ഇവിടെ ഉള്ളത്. ഇതില്‍ 575 സ്പെയ്സുകള്‍ക്ക് മാത്രമാണ് ഫീസ് ഈടാക്കാവുന്നത്.
ബാക്കി വരുന്ന 419 സ്പെയ്സുകള്‍ ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ സൗകര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കണമെന്നും ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവില്‍ ഉണ്ട.്