മിനിമം വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍

രാജ്യത്ത് തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകാതിരിക്കാനാണ് മിനിമം വേതനം സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ മറ്റ് നിരവധി പ്രശ്‌നങ്ങളും അനുഭവിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകള്‍.

ഇവര്‍ക്ക് ഒട്ടും ജോലി സുരക്ഷ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. പലപ്പോഴും യൂണിയനുകളോ മറ്റോ ആയി ബന്ധമില്ലാത്ത ഇവര്‍ക്ക് ജോലി നഷ്ടപെടുകയും മറ്റൊന്ന് കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധമുട്ടുകയും ചെയ്യുന്നു. ഏറെ കായികാദ്ധ്വാനം വേണ്ട ജോലികളാണ് മിനിമം വേതനം മാത്രം നല്‍കുന്ന ജോലികളില്‍ പലതും.

ഇവരുടെ ഷിഫ്റ്റുകള്‍ പലപ്പോഴും വളരെ ദൈര്‍ഘ്യമേറിയതാണ്. ഇവര്‍ക്ക് സോഷ്യല്‍ ആക്ടിവിറ്റികള്‍ക്കോ അല്ലെങ്കില്‍കുടുംബവുമായി ചെലവിടാനോ അധികം സമയം ലഭിക്കുന്നില്ല. ഇവര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കുന്ന ജോലി അല്ല.

ലോ പേ കമ്മീഷന്റെ ധനസഹായത്തോടെ നടത്തിയ ഒരു പഠനത്തിലാണ് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പുറത്ത് വന്നത്.

Share This News

Related posts

Leave a Comment