സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയാകാശത്തേക്ക് പുതിയൊരു വെളിച്ചം തിരിയായ് തെളിയുന്ന ദിവസവും ഇടവുമാണത്..
കാണാൻ കാത്തു കാത്തിരുന്നൊരാളെ പോലെ…,
കേൾക്കാൻ കൊതിച്ചിരുന്നൊരു പാട്ടുപോലെ…
സിറ്റിവെസ്റ്റ് മലയാളികൾ ഹൃദയത്തോട് ചേർത്തുവെക്കാൻ ഒരുങ്ങുന്ന ഒന്ന്..
രണ്ടായിരങ്ങളുടെ തുടക്കം മുതലും രണ്ടായിരത്തിഇരുപത്തിമൂന്നിന്റെ ഒടുക്കം വരെയും, തുടർന്നും നൂറുനുറു മലയാളികൾ സ്ഥിരവാസത്തിനും അല്ലാതെയും ഇവിടേക്ക് ഒഴുകിവന്നുകൊണ്ടേയിരുന്നു..
ചെറിയ ചെറിയ കൂട്ടായ്മകളായി അവർ വളർന്നും കൊണ്ടേയിരുന്നു., എന്നിട്ടും… എല്ലാവേലികെട്ടുകളുടെയും അപ്പുറത്തേക്ക് വളർന്നുയരാൻ എന്തോ അതിനു സാധിച്ചിരുന്നില്ല..
ആ ശൂന്യതയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങിവന്നപ്പോഴുണ്ടായ ഇത്തിരി വെട്ടത്തിലാണ്…..
MIC സാധ്യമായത്.
ഇന്ന് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തെ സാക്ഷിയാക്കി അവരുടെതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രതിനിധികൾക്കൊപ്പം സിറ്റി വെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പേരപ്പാടൻ തിരി തെളിക്കുന്നതോടെ MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെടും…. തുടർന്നുള്ള കലാപരിപാടികളും, കളികളും, DJ, വിഭവസമ്യദ്ധമായ ഭക്ഷണവും; MIC ഒരുക്കുന്ന മീറ്റ് ആന്റ് ഗ്രീറ്റിന്റെ മാറ്റുകുട്ടും.