അയര്ലണ്ട് ആവേശപൂര്വ്വം കാത്തിരിക്കുന്ന റോയല് കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല് ഈവനിംഗിലേയ്ക്ക് തങ്ങളുടെ വരവറിയിച്ചും എല്ലവരേയും ക്ഷണിച്ചു കൊണ്ടുമുള്ള എംജി ശ്രീകുമാറിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
താന് ഏറെ ആകാംക്ഷയോടെയാണ് റോയല് മ്യൂസിക്കല് ഈവനിംഗിനായി കാത്തിരിക്കുന്നതെന്നും തന്റെ സംഗീതജീവിതത്തിലെ വഴികളെ കുറിച്ച് അയര്ലണ്ട് മലയാളികളോട് ഈ വേദിയില് വച്ച് സംസാരിക്കാന് ആഗ്രഹിക്കുന്നെന്നും എംജി ശ്രീകുമാര് പറയുന്നു.
എംജി ശ്രീകുമാര് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന് സാക്ഷാല് എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല് ഇവെന്റ്സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്പോസര് ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്സും, കോ-സ്പോണ്സര് ചെയ്തിരിക്കുന്നത് ‘മയില്’ ബ്രാന്ഡുമാണ്.
അയര്ലണ്ട് മലയാളികളുടെ പോയ വര്ഷം അവിസ്മരണയമാക്കിയത് റോയല് ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന് റോയല് ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല് ഇന്ന്റ്സ്.
എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില് ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര് സിംഗറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ച മെറിന് ഗ്രിഗറി എന്നിവരാണ്.
ഇവര്ക്കൊപ്പം പ്രമുഖ ഗായിക ക്രിസ്റ്റികലാ , അനൂപ് കോവളം , കിച്ചു, കെവിന്, ശ്യാം എന്നിവരും ഈ സംഗീത സായാഹ്നത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. മാര്ച്ച് മൂന്നിന് വൈകുന്നേരം 5: 30 ന് ഡബ്ലിന് സയന്റോളജിയില് വച്ചാണ് പരിപാടി നടക്കുന്നത്.
എന്നും സംഗീതത്തെ ഇഷ്ടപ്പെടുന്ന അയര്ലണ്ടിലെ മലയാളി സമൂഹത്തിനായി ഈ സായാഹ്നത്തില് ഈ അനുഗ്രഹീത കലാകാരന്മാര് സംഗീതമഴ പെയ്യിക്കുമ്പോള്. മെലഡികളും അടിച്ചുപൊളി ഗാനങ്ങളുമൊക്കയായി ഈ സായാഹ്നം അവിസ്മരണിയമാകും എന്നുറപ്പാണ്.
റോയല് കേറ്ററിംഗിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് ഇപ്പോള് തന്നെ നിങ്ങളുടെ ടിക്കറ്റുകള് ഉറപ്പാക്കൂ
https://www.royalgroup.ie/event-details-registration/royal-musical-evening-2023
Royal Musical Evening 2023
03 Mar, 17:30 GMT
Scientology Center, Firhouse Rd, Tymon South, Dublin 24, D24 CX39, Ireland