കോവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ നീക്കി കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും നിലനിന്നിരുന്ന ഒന്നാണ് ആരോഗ്യ സംവിധാനങ്ങളിലെ മാസ്ക് ഉപയോഗം. ഇത്രയും നാള് ഇത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ഈ നിയന്ത്രം എടുത്തു മാറ്റിയിരിക്കുകയാണ്.
രോഗികള്‍ , സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിങ്ങനെ എല്ലാവരും മാസ്ക് ധരിക്കണമെന്നായിരുന്നു നിബന്ധന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആരോഗ്യവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍പ്രകാരമാണ് ആരോഗ്യസ്ഥാപനങ്ങളിലെ മാസ്ക് നിബന്ധന എടുത്തു മാറ്റിയത്.
നിബന്ധന സര്‍ക്കാര്‍ എടുത്തുമാറ്റിയെങ്കിലും ഓരോ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും സര്‍ക്കുലറിലുണ്ട്.