രാജ്യത്ത് പുതിയ ലോക്ഡൗണ് ഇളവുകള് സംബന്ധിച്ച് ഇന്നു ചേരുന്ന ക്യാബിനറ്റ് യോഗം തീരുമാനമെടുക്കും. റസ്റ്റോറന്റുകള്, പബ്ബുകള് ഹോട്ടലുകള് എന്നിവയില് ഇന്ഡോര് ഡൈനിംഗ് അനുവദിക്കുന്നത് സംബന്ധിച്ചാണ് ഇന്നു തീരുമാനമെടുക്കുന്നത്.
ഇന്ഡോര് ഡൈനിംഗിനു വേണ്ടി 1947 ലെ പബ്ലിക് ഹെല്ത്ത് ആക്ട് ഭേദഗതി ചെയ്യാന് സര്ക്കാര് തീരുമാനിച്ചിരുന്നു. വാക്സിന് സ്വീകരിച്ചവര്ക്ക് മാത്രമായി ഇന്ഡോര് ഹോസ്പിറ്റാലിറ്റി തുറന്നു കൊടുക്കുന്നതിനായാണ് ഈ നിയമഭേദഗതി. എന്തായാലും ഇതില് ഉറച്ചു നിന്നുകൊണ്ടുള്ള ഒരു തീരുമാനമാകും സര്ക്കാര് സ്വീകരിക്കുക.
ജൂലൈ -19 ന് രണ്ടാം ഘട്ടം ലോക്ഡൗണ് ഇളവുകള് നടപ്പിലാക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല് കോവിഡ് ഡെല്റ്റാ വകഭേദത്തിന്റെ വ്യാപന സാധ്യതയെക്കുറിച്ച് ആരോഗ്യ വിദഗ്ദര് മുന്നറിയിപ്പ് നല്കിയതിനെ തുടര്ന്നാണ് സര്ക്കാര് ഇക്കാര്യത്തില് പുനര് വിചിന്തനം നടത്തുന്നുന്നതും നിയമഭേദഗതി നടപ്പിലാക്കുന്നതും. ഇന്ഡോര് ഹോസ്പിറ്റാലിറ്റി അനുവദിക്കണമെന്ന് ഈ മേഖലയിലെ സംരഭകരുടെ ഭാഗത്തു നിന്നും സര്ക്കാരിന്റെ മേല് കടുത്ത സമ്മര്ദ്ദമുണ്ട്.