അയര്‍ലണ്ടിലെ ഹോം കെയര്‍ മേഖലയില്‍ ജോലിക്കാരുടെ ക്ഷാം രൂക്ഷമാകുന്നു. യൂറോപ്യന്‍ എക്കണോമിക് ഏരിയായുടെ പുറത്തു നിന്നും ഹോം കെയര്‍ മേഖലയിലേയ്ക്ക് ആളെ നിയമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം ഹോം കെയര്‍ സ്ഥാപന ഉടമകളില്‍ നിന്നും ശക്തമാണ്.
യൂറോപ്പിനുള്ളില്‍ നിന്നും ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഇത് ഗുരുതര പ്രതിസന്ധിയാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹോസ്പിറ്റലുളിലേയ്ക്കും നഴ്‌സിംഗ് ഹോമുകളിലേയ്ക്കും യൂറോപ്പിന് പുറത്തുനിന്നും ആളെ റിക്രൂട്ടു ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും ഹോം കെയര്‍ സര്‍വ്വീസ് നല്‍കുന്നവര്‍ക്ക് ഈ ആനുകൂല്ല്യം നല്‍കിയിട്ടില്ല.
ജീവനക്കാരെ യൂറോപ്പിന് പുറത്തു നിന്നും റിക്രൂട്ട് ചെയ്യാനുള്ള അനുമതി ഉടന്‍ നല്‍കണമെന്നും ഇല്ലാത്ത പക്ഷം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഹോം ആന്‍ഡ് കമ്മ്യൂണിറ്റി കെയര്‍ വക്താവ് ജോസഫ് മസ്‌ഗേവ് പറഞ്ഞു. ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായല്‍ ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് നിരവധി അവസരങ്ങളാവും ഈ മേഖലയില്‍ തുറക്കുക.