കോവിഡ് റിസല്‍ട്ട് രേഖപ്പെടുത്താന്‍ പുതിയ ആപ്പ് വരുന്നു

രാജ്യത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പുതിയ ആപ്പ് പുറത്തിറക്കുന്നു. ആളുകള്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി റിസല്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ ആ ആപ്പില്‍ ഇത് രേഖപ്പെടുത്താവുന്നതാണ്.

ഇപ്പോള്‍ ടെസ്റ്റ് റിസല്‍ട്ടുകള്‍ രേഖപ്പെടുത്തുന്ന രീതി ബുദ്ധിമുട്ടായതിനാല്‍ എല്ലാവര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നതും വേഗതയുള്ളതുമായ ഒരു പ്ലാറ്റ്‌ഫോം ഇതിനായി വേണമെന്നുള്ള ആവശ്യം ഉയര്‍ന്നതിനാലാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവായിട്ടുള്ള ആളുകളിലേയ്ക്ക് വേഗത്തില്‍ എത്തുന്നതിനും ആവശ്യമുള്ളവരെ പിസിആര്‍ ടെസ്റ്റിന് വേഗത്തില്‍ വിധേയരാക്കുന്നതിനും ആരോഗ്യവകുപ്പിനെ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. പ്രമുഖ സോഫ്റ്റ്വയര്‍ ഡെവലപ്പേഴ്‌സുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്.

Share This News

Related posts

Leave a Comment