അയർലണ്ടിലെ എല്ലാ ക്രിക്കറ്റ് സ്നേഹികളായ ആളുകളെയും നാളെ 17 ഓഗസ്റ്റ് ശനിയാഴ്ച കുടുംബത്തോടൊപ്പം വരാൻ ടീം ജി.ഐ.സി.സി ക്ഷണിക്കുന്നു. ജി.ഐ.സി.സിയിൽ നിന്നുള്ള മറ്റൊരു മനോഹരമായ പരിപാടി ആസ്വദിക്കാൻ ഗോൾവേ കൗണ്ടിയിലെക്രാൻമോർ ക്രിക്കറ്റ് പിച്ചിലേയ്ക്ക് ഏവർക്കും സ്വാഗതം.
ഒന്നാം സമ്മാനം 250 യൂറോയും ഓസ്കാർ ട്രാവൽസ് ഡബ്ലിൻ സ്പോൺസർ ചെയ്യുന്ന ജി.ഐ.സി.സി എവർറോളിംഗ് ട്രോഫി.
റണ്ണർഅപ്പ് സമ്മാനം 150 യൂറോയും ഗോൾഡൻ ബെൽസ് ഇവന്റസ് ഡബ്ലിൻ സ്പോൺസർ ചെയ്യുന്ന ട്രോഫി.
മാൻ ഓഫ് ദ മാച്ച് സമ്മാനം സ്പോൺസർ ചെയ്യുന്നത് ഗ്രീൻ ചില്ലി ഗോൾവേ.
ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല. ഒരു ഫാമിലി എന്റർടൈൻമെന്റ് കൂടിയാണ്. കുട്ടികൾക്കായി ബൗൺസിംഗ് കാസിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണം, ബിരിയാണി, കപ്പ ബിരിയാണി, ലഘുഭക്ഷണ ചായ / കോഫി എന്നിവ ലഭ്യമാകും.