അയര്ലണ്ടിലെ പോലീസ് സേനയില് അവസരങ്ങള്. ക്ലറിക്കല് ഓഫീസര് തസ്തികയിലേയ്ക്കാണ് അവസരങ്ങള് ഉള്ളത്. രാജ്യവ്യാപകമായി നൂറുകണക്കിന് ഒഴിവുകളാണ് ഉള്ളത്. ഹ്യൂമന് റിസോഴ്സ്, ഇന്ഫര്മേഷന് ടെക്നോളജി, ഫിനാന്സ് , കമ്മ്യൂണിക്കേഷന്, ലീഗല് സര്വ്വീസ്, മെഡിക്കല് സര്വ്വീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്.
താത്പര്യമുള്ളവര് സെപ്റ്റംബര് 20 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. 17 വയസ്സാണ് കുറഞ്ഞപ്രായപരിധി. മുന്പരിചയം അഭികാമ്യമാണ്. സെപ്റ്റംബര് 20 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നല്കണം. കൂടുതല് വിവരങ്ങള്ക്കും അപേക്ഷ നല്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.