അയര്ലണ്ടില് കമ്പനികള് ഓരോന്നായി ഊര്ജ്ജ നിരക്കുകള് വര്ദ്ധിപ്പിക്കുകയാണ്. ഇലക്ട്രിക് അയര്ലണ്ടും തങ്ങളുടെ നിരക്ക് വര്ദ്ധന പ്രഖ്യാപിച്ച് കഴിഞ്ഞു. ആഗസ്റ്റ് ഒന്നുമുതലാണ് വര്ദ്ധനവ് നിലവില് വരുന്നത്. ഗ്യാസ് ബില് 29.2 ശതമാനവും വൈദ്യുതി ബില് 10.9 ശതമാനവുമാണ് വര്ദ്ധിപ്പിക്കുന്നത്.
ഇത് വൈദ്യുതി ചാര്ജില് ഒരുമാസം ശരാശരി 13.71 യൂറോയുടേയും വൈദ്യുതി ബില്ലില് 25.96 യൂറോയുടേയും വര്ദ്ധനവിനാണ് സാധ്യത. ഇക്കഴിഞ്ഞ മാര്ച്ച് മാസത്തിലാണ് ഇതിന് മുമ്പ് ഇലക്ട്രിക് അയര്ലണ്ട് നിരക്കുകള് വര്ദ്ധിപ്പിച്ചത്. യൂറോപ്പിലാകമാനം ഗ്യാസ് നിരക്ക് വര്ദ്ധിച്ചതിന്റെ പശ്ചാത്തലത്തില് കൂടിയാണ് തീരുമാനം.
ഇത്തരമൊരു തീരുമാനമെടുക്കാന് കമ്പനി നിര്ബന്ധിതരാകുകയായിരുന്നെന്നും ബില്ലടയ്ക്കാന് ബുദ്ധിമുട്ടുന്നവര്ക്കായി ഫ്ളെക്സിബിള് പേയ്മെന്റ് പ്ലാനുകള് കമ്പനി നല്കുന്നുണ്ടെന്നും ഇലക്ട്രിക് അയര്ലണ്ട് അധികൃതര് പറഞ്ഞു.