ഡബ്ലിനില് ലോക്കല് പ്രോപ്പര്ട്ടി ടാക്സ് വര്ദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. 2024 ലും നിലവിലെ ടാക്സ് തന്നെ തുടരാനാണ് പദ്ധതി. തിങ്കളാഴ്ച വൈകിട്ടു ചേര്ന്ന ഡബ്ലിന് സിറ്റി കൗണ്സില് യോഗത്തിലാണ് തീരുമാനം. എല്ലാ പാര്ട്ടികളുടേയും കൗണ്സിലര്മാര് ടാക്സ് വര്ദ്ധിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതോടെ ലോക്കല് പ്രോപ്പര്ട്ടി ടാക്സ് നിലവിലെ 15 ശതമാനമായി തന്നെ തുടരും. സ്വന്തമായി റസിഡന്ഷ്യല് പ്രോപ്പര്ട്ടിയുള്ളവര് നല്കേണ്ട ടാക്സാണ് ലോക്കല് പ്രോപ്പര്ട്ടി ടാക്സ്. നിലവില് ഹൗസിംഗ് മേഖലയിലെ പ്രതിസന്ധിയും ചെലവുകളും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം.
ഡബ്ലിന് സിറ്റി ശുചീകരണത്തിന് 100 ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്ന ആവശ്യം ഉയര്ന്നെങ്കിലും ഇതിന്റെ ചെലവ് ബഡ്ജറ്റില് ഒതുങ്ങില്ല എന്നതിനാല് ഇക്കാര്യം വോട്ടിനിട്ട് തള്ളി. ടാക്സ് വര്ദ്ധിപ്പിക്കേണ്ട എന്ന തീരുമാനം ജനത്തിന് ആശ്വാസം പകരുന്ന ഒന്നാണ്.