രാജ്യത്ത് കോവിഡ് കണക്കുകളില് ആശ്വസ വാര്ത്തകള് പുറത്തുവരുന്നു. തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തില് വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലത്തെ കണക്കുകള് പ്രകാരം 52 പേര് മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് കഴിയുന്നത്. 2021 സെപ്റ്റംബര് നാലിന് ശേഷം ഏറ്റവും കുറവ് ഐസിയു കേസുകളാണിത്.
595 പേരാണ് രാജ്യത്താകെ കോവിഡ് ബാധിച്ച് ആശുപത്രികളില് ചികിത്സയിലുള്ളത്. 1865 പുതിയ കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ആഴ്ചാവസാനങ്ങളില് കോവിഡ് കണക്കുകള് പുറത്തുവിടുന്ന പതിവ് ആരോഗ്യ വകുപ്പ് ഉടന് അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്.
5 വയസ്സിനും 11 വയസ്സിനും ഇടയില് പ്രായമുള്ള കുട്ടികള്ക്ക് കോവിഡ് വാക്സിനുവേണ്ടി രജിസ്റ്റര് ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഇപ്പോള് സര്ക്കാര് സംവിധാനം ഒരുക്കിയിട്ടുണ്ട്.