രാജ്യത്ത് ഒരോ ദിവസവും കോവിഡ് കണക്കുകള് വര്ദ്ധിച്ചു വരുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ദിനം പ്രതിയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് 2000 കടന്നത് കഴിഞ്ഞ ആഴ്ചയാണെങ്കില് ഇതിന് ശേഷം വളരെ പെട്ടെന്ന് തന്നെ 3000 ത്തിനു മുകളില് എത്തിയിരിക്കുകയാണ്.
3726 കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത്. ജനുവരി പകുതിയ്ക്ക് ശേഷം ആദ്യമായാണ് കേസുകളുടെ എണ്ണം ഇത്രയധികം ഉയരുന്നത്. 493 പേരാണ് ആശുപത്രികളില് ചികിത്സയില് കഴിയുന്നത്. 90 പേരാണ് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലുള്ളത്. കോവിഡ് വര്ദ്ധിക്കുന്ന സാഹചര്യത്തില് രാജ്യത്ത് ഇനിയും നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമോ എന്നതാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇപ്പോള് ആലോചിക്കുന്നത്.
നെറ്റ് ക്ലബ്ബുകളും പബ്ബുകളും അടക്കമുള്ള ഇന്ഡോര് പരിപാടികള് രാജ്യത്ത് വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇതും വ്യാപനം വര്ദ്ധിക്കാന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല് . വാക്സിനേഷന് വിജയകരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും ആശുപത്രിയില് പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലെ കുറവ് ഇതാണ് വ്യക്തമാക്കുന്നതെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള് പറയുന്നു.
ഇതിനാല് തന്നെ ഇനിയും കോവിഡ് വര്ദ്ധിക്കുന്ന സാഹചര്യമുണ്ടായാല് വ്യാപനം തടയുന്നതിനായി ചില നിയന്ത്രണങ്ങള് തിരികെ കൊണ്ടുവന്നേക്കുമെന്നാണ് സൂചനകള്. ഇത് സംബന്ധിച്ച് വരും ദീവസങ്ങളില് തീരുമാനമുണ്ടായേക്കും