കോവിഡ് വന്നവര്‍ക്കുള്ള എന്‍ഹാന്‍സ്ഡ് ഇല്‍നെസ് ബെനഫിറ്റ് സ്‌കീം അവസാനിക്കുന്നു

അയര്‍ലണ്ടില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനതയ്ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റവും ജനപ്രിയമായ പദ്ധതിയായിരുന്നു എന്‍ഹാന്‍സ്ഡ് ഇല്‍നെസ് ബെനഫിറ്റ് സ്‌കീം. എന്നാല്‍ ഈ സ്‌കീമിന്റെ കാലാവധി അവസാനിക്കുകയാണ്.

കോവിഡ് വന്നതിനെ തുടര്‍ന്ന് ജോലിക്ക് പോകാനാവാതെ വരുമാന മാര്‍ഗ്ഗം നിലച്ചവര്‍ക്കാണ് ഈ സഹായം നല്‍കിയിരുന്നത്. ആഴ്ചയില്‍ 350 യൂറോയായിരുന്നു സഹായ ധനമായി നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണി അകന്നതോടെയാണ് സര്‍ക്കാര്‍ ഈ സ്‌കീം നിര്‍ത്തലാക്കുന്നത്.

എന്നാല്‍ കോവിഡ് വന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സെല്‍ഫ് ഐസൊലേറ്റ് ആകുന്നവര്‍ക്കോ വിശ്രമം എടുക്കേണ്ടി വന്നവര്‍ക്കോ ഇപ്പോഴും ഈ ആനുകൂല്ല്യങ്ങള്‍ക്കായി അപേക്ഷിക്കാം. എന്നാല്‍ 208 യൂറോ എന്ന സ്റ്റാന്‍ഡേര്‍ഡ് പേയ്‌മെന്റായിരിക്കും ഇവര്‍ക്ക് ലഭിക്കുക

Share This News

Related posts

Leave a Comment