പബ്ലിക് ഹെൽത്ത് ഓഫീസ് അയർലണ്ടിൽ 3,231 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. വൈറസ് “രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വേരൂന്നിയതായി” ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 പേർ കൂടി കോവിഡ് -19 ബാധിച്ച് മരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അയർലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 169,780 ഉം മരണസംഖ്യ 2,595 ഉം ആണ്.
അറിയിച്ച കേസുകളിൽ:
1,465 പുരുഷന്മാരും 1,712 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ 931 കേസുകൾ ഡബ്ലിനിലും 388 കോർക്കിലും 238 ലോത്തിലും 155 വാട്ടർഫോർഡിലും 151 ലിമെറിക്കിലും ബാക്കി 1,368 കേസുകൾ മറ്റ് കൗണ്ടികളിലും.