പണപ്പെരുപ്പം ഉടനെ കുറയില്ലെന്ന് സെന്‍ട്രല്‍ ബാങ്ക്

അടുത്ത സാമ്പത്തീക വര്‍ഷം രാജ്യത്തെ സാമ്പത്തീക മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യതയില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യം സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് പോകില്ലെന്നും പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പവും ഇതേ രീതിയില്‍ തുടരാനാണ് സാധ്യത. ഉര്‍ജ്ജ പ്രതിസന്ധിയ തന്നെയായിരിക്കും പ്രധാന വില്ലന്‍.

എന്നാല്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് പോകാതെ സാമ്പത്തിക മേഖല പിടിച്ചു നില്‍ക്കും എന്നു കരുതാന്‍ കാരണം. ഊര്‍ജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും ജീവിത ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെങ്കിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നും ഇതു തന്നെയാണ് സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് സഹായിക്കുന്നതും.
,
വൈദ്യുതി അടക്കമുള്ള ഊര്‍ജ്ജവില വളരെ കാലത്തേയ്ക്ക് ഉയര്‍ന്നു നില്‍ക്കുമെന്ന മുന്നറിയിപ്പും സെന്‍ട്രല്‍ ബാങ്ക് നല്‍കുന്നു. രാജ്യത്ത് നിലവില്‍ ഏകദേശം 1,80,000 കുടുംബങ്ങള്‍ ഇപ്പോഴും ജീവിത ചെലവുകള്‍ കഴിഞ്ഞ ശേഷം 500 യൂറോ പോലും സേവ് ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും ബാങ്കിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This News

Related posts

Leave a Comment