ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ജോലി എന്നത് നിങ്ങളുടെ സ്വപ്‌നമാണെങ്കില്‍ അതിനായി ഇതാ ഒരു സുവര്‍ണ്ണാവസരം. 500 ഒഴിവുകളാണ് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കമ്പനികളിലേയ്ക്ക് വിവിധ പൊസിഷനുകളിലേയ്ക്കാണ് നിയമനം. ജോബ് ഫെയര്‍ വഴിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. നവംബര്‍ 18 ,19 തിയതികളിലാണ് ജോബ് ഫെയര്‍ നടക്കുന്നത്. എയര്‍പോര്‍ട്ടിന് സമീപമുള്ള റാഡിസണ്‍ ഹോട്ടലില്‍ നവംബര്‍ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ഏഴ് മണിവരെയും നവംബര്‍ 19 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയുമാണ് ജോബ് ഫെയറിന്റെ സമയം. പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ജോബ് ഫെയറില്‍ പങ്കെടുക്കാം. റീട്ടെയ്ല്‍ സര്‍വ്വീസ് പ്രഫഷണല്‍സ്, സര്‍വ്വീസ് ഡെലിവറി ടീം മെമ്പേഴ്‌സ്, എയര്‍പോര്‍ട്ട് സേര്‍ച്ച് യൂണിറ്റ് ഓഫീസേഴ്‌സ്, ക്ലീനിംഗ് ടീം മെമ്പേഴ്‌സ്, ടെക്‌നീഷ്യന്‍സ്, എന്നീ കാറ്റഗറികളിലാണ് ഒഴിവുകളുള്ളത്. ഫുള്‍ ടൈമായും…
Read MoreCategory: മലയാളം
MALAYALAM
ഇനിയും പാന്‍ഡെമിക് ബോണസ് ലഭിക്കാത്തവര്‍ക്ക് ഈ മാസം അവസാനം നല്‍കും
കോവിഡ് കാലത്ത് മുന്നില്‍ നിന്നു ജീവന്‍ പണയം വെച്ചു പൊരുതിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആദരവായിരുന്നു പാന്‍ഡമിക് ബോണസ് . ഇത് വിതരണം ആരംഭിച്ചെങ്കിലും ഇനിയും ലഭിക്കാത്തവര്‍ നിരവധിയാണ്. ഇവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇനി തങ്ങള്‍ക്ക് ബോണസ് കിട്ടാതിരിക്കുമോ എന്ന ആശങ്ക വേണ്ട. ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ മാസം (നവംബര്‍) അവസാനത്തോടെ ബോണസ് ലഭ്യമാക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ജനുവരിയിലായിരുന്നു പാന്‍ഡമിക് ബോണസ് പ്രഖ്യാപിച്ചത്. 1000 യൂറോയായിരുന്നു ഇങ്ങനെ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരും ഏജന്‍സി ജീവനക്കാരും ഇതിന് അര്‍ഹത നേടിയിരുന്നു. ഇങ്ങനെ നല്‍കുന്നതില്‍ ചില അവ്യക്തതകള്‍ വന്നതാണ് ബോണസ് വൈകാന്‍ കാരണമായത്. എന്നാല്‍ പരാതികള്‍ വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ യോഗ്യരായവരെ കണ്ടെത്താനും ബോണസ് വിതരണം ചെയ്യാനും KOSI കണ്‍സല്‍ട്ടന്റുമായി കരാറിലെത്തിയിട്ടുണ്ട്. ഇതിനായുള്ള നടപടികളും ആരംഭിച്ചു. ഇതിനാലാണ് ഈ മാസം അവസാനത്തോടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും…
Read Moreട്വിറ്റര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്‍കി മസ്‌ക്
എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി വാര്‍ത്തകളും വിവാദങ്ങളുമാണ് ട്വിറ്ററില്‍ നിന്നും പുറത്തു വരുന്നത്. ജീവനക്കാരെ ഒറ്റ ദിവസം കൊണ്ട് പിരിച്ചു വിട്ടതും സിഇഒ അടക്കമുള്ളവരെ പുറത്താക്കിയതുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നാണ് മസ്‌ക് അറിയിച്ചത്. അയര്‍ലണ്ടിലെ ഒരു ജീവനക്കാരന്‍ മസ്‌കിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തീരുമാനം. വളരെ പെട്ടെന്ന് ഓഫിസിലെത്തി ജോലി ആരംഭിക്കണമെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഡബ്ലിനിലെ ഓഫീസിലെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇയാള്‍ മസ്‌കിനെ അറിയിച്ചു. ഇതിന് മസ്‌ക് ട്വിറ്ററിലൂടെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു This is false. Anyone who can be in office, should be. However, if not logistically possible or they have essential personal matters,…
Read Moreപൊട്ടിച്ചിരിയുടെ അകമ്പടിയോടെ സംഗീതപ്പെരുമഴ പെയ്യുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം
അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം. ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന്‍ അനൂപ് ശങ്കറും അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമഴ പെയ്യിക്കാനൊരുങ്ങുകയാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിംജിം 2022. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം നമുക്ക് മുന്നിൽ എത്തിക്കുന്നത്. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌സുമാണ്.…
Read Moreപ്രശസ്ത നടനും നർത്തകനുമായ വിനീതിന്റെ നിറസാന്നിധ്യത്തിൻ സപ്തസ്വര അരങ്ങേറ്റം 2022″സംസ്കൃതി” അതിമനോഹരം അവർണ്ണനീയം പ്രൗഢഗംഭീരം.*
ചടുലമായ നൃത്തചുവടുകളിൽ മുദ്രകൾ കൈകോർത്തു, അഴകിന്റെ ആഴങ്ങളിൽ ഭാവങ്ങൾ തെളിയിച്ച്, ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്കരിച്ചു നവരസങ്ങൾ ഹൃദയങ്ങളിലേക് പകർന്നാടിയ നിമിഷങ്ങൾ. പത്തു കുട്ടികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെട്ട ആഘോഷരാവായിരുന്നു ഒക്ടോബർ 31സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന അരങ്ങേറ്റം 2022″സംസ്കൃതി”. ആദ്യാവസാനം വരെ ഏകോപനമായ നൃത്താവിഷ്കാരം കൊണ്ട് വിസ്മയം തീർത്ത പത്തു രത്നങ്ങളാണ് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിലൂടെ അരങ്ങേറ്റം കുറിച്ചത്. കാരൊലൈൻ എബ്രഹാം, എവെലിൻ എബി, ഗൗരി പ്രദീപ് നമ്പൂതിരി, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, നിരഞ്ജന ജിതേഷ് പിള്ള, റിയ നായർ, ഷാരോൺ സൈലോ, സ്വര രാമൻ നമ്പൂതിരി, ശ്യാമള ദേവി സഭാപതി, എന്നിവരാണ് അരങ്ങേറ്റം കുറിച്ച ആദ്യ ബാച്ച് കുട്ടികൾ. ഈ മുഹൂർത്തത്തെ ധന്യമാക്കികൊണ്ട് പ്രശസ്ത നടനും നർത്തകനുമായ ശ്രീ വിനീത് മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു. അരങ്ങേറ്റം നടത്തിയ കുട്ടികളെ പ്രത്യേകം…
Read Moreനീനാ ചിയേര്‍സ് ‘സംഘടിപ്പിച്ച ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ്പില്‍ പ്രിന്‍സ് തോമസ് വിജയിയായി
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേര്‍സ് ‘ സംഘടിപ്പിച്ച ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ്പില്‍ പ്രിന്‍സ് തോമസ് (കെറി )വിജയിയായി .യഥാക്രമം സിജി ജോസഫ് (നീനാ ),ശ്രീജിത്ത് പി .ശിവന്‍ (ലിമെറിക്ക് )എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി .നവംബര്‍ 5 ശനിയാഴ്ച നീനാ സ്‌കൗട്ട് ഹാളില്‍ വച്ചാണ് ടൂര്‍ണമെന്റ് നടന്നത് . അത്യന്തം വാശിയേറിയ മത്സരത്തില്‍ ഡബ്ലിന്‍ ,ലിമെറിക്ക് ,കോര്‍ക്ക് ,കെറി ,വാട്ടര്‍ഫോര്‍ഡ് ,സ്ലൈഗോ ,നീനാ ,Swords,Mayo തുടങ്ങി അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു .രാവിലെ 11 മണിമുതല്‍ രാത്രി 7 മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നീ ക്യാഷ്പ്രൈസ് ‘Nenagh Cheers ‘ ചെയര്‍മാന്‍ ഷിന്റോ ജോസ് വിതരണം ചെയ്തു .…
Read Moreറോയല്‍ കേറ്ററിംഗ്-റിം ജിം 2022 ലേയ്ക്ക് ഏവരേയും ക്ഷണിച്ചുകൊണ്ട് ശ്യാമപ്രസാദ്
അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിമ്മിലേയ്ക്ക് ഏവരേയും ക്ഷണിച്ചു കൊണ്ട് വീണ്ടും മലയാളികളുടെ ഇഷ്ടതാരം ശ്യാമപ്രസാദ് പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി ശ്യാമപ്രസാദ് തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്‍സര്‍ ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്‌സുമാണ്. ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. താഴെ പറയുന്ന…
Read Moreഇനി ഇന്‍സ്റ്റയെ പറ്റിക്കാനാവില്ല : പ്രായമറിയാന്‍ പുതിയ ടെക്നോളജി
ഇനി പ്രായത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിനെ പറ്റിക്കാം എന്നാരും കരുതേണ്ട. കാരണം പ്രായമറിയാന്‍ പുതിയ ടെക്നോളജി കമ്പനി നടപ്പിലാക്കുകയാ ണ് . യുകെയിലും യൂറോപ്പിലും ഇത് നടപ്പിലായി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്തവര്‍ 18 നു മുകളിലേയ്ക്ക് തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റുമ്പോളാണ് പിടി വീഴുന്നത്. ഇനി 18 വയസ്സിന് താഴെയുള്ളവര്‍ തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റുമ്പോള്‍ വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കൂടി അപ് ലോഡ് ചെയ്യണം. തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാത്തവര്‍ ഒരു സെല്‍ഫി വീഡിയോ എടുത്ത് അപ് ലോഡ് ചെയ്യണം. ഈ വീഡിയോ വയസ്സ് തിരിച്ചറിയാന്‍ സാധിക്കുന്ന ടെക്നോളജി ഉപയോഗിച്ചു പരിശോധിച്ച ശേഷം മാത്രമാകും ഡേറ്റ് ഓഫ് ബര്‍ത്ത് മാറ്റാന്‍ അനുമതി നല്‍കുന്നത്. 18 നു വയസ്സിന് താഴെയുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കാനാണ് പലരും തങ്ങളുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് മാറ്റി പ്രായപൂര്‍ത്തിയായെന്നും വരുത്തി തീര്‍ക്കുന്നത്. യുകെയിലും…
Read Moreഅയര്‍ലണ്ടില്‍ RSV ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ശ്വാസകോശ രോഗമായ RSV(respiratory syncytial virus) ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഈ ഒരു സമയത്ത് ലോകത്താകമാനം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അയര്‍ലണ്ടില്‍ താരതമ്യേന കേസുകള്‍ കൂടുതലാണെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഒരു ജലദോഷം പോലെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതെങ്കിലും ശിശുക്കളിലും പ്രായമേറിയവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ അപകടങ്ങളിലേയ്ക്ക് പോകും. എല്ലാ വര്‍ഷങ്ങിലും ഈ സമയത്താണ് RSV ബാധിക്കുന്നതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്നും ശിശുക്കളില്‍ ഇത് ബ്രോങ്കൈറ്റിസിലേയ്ക്കോ ന്യൂമോണിയയിലേയ്ക്കോ പോകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദര്‍ പറയുന്നു. സാധരണയായി ഇതിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണുന്നവരെ ഓക്സിജന്‍ തെറാപ്പിക്ക് വിധേയരാക്കും.
Read Moreഅര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ ഇവയാണ്
വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന അയര്‍ലണ്ട് ജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു കഴിഞ്ഞ ബഡ്ജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍. ഇതില്‍ എനര്‍ജി ക്രെഡിറ്റ് ഇതിനകം തന്നെ ആളുകള്‍ക്ക് ലഭിച്ച് തുടങ്ങിക്കഴിഞ്ഞു. ഒന്നിനു പിന്നാലെ ഒന്നായി നിരവധി പേയ്‌മെന്റുകളാണ് അക്കൗണ്ടുകളിലേയ്ക്ക് എത്താനുള്ളത്. ലീവിംഗ് അലോണ്‍ പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 200 യൂറോ വീതമാണ് ലഭിക്കുക ഫ്യൂവല്‍ അലവന്‍ ലഭിക്കുന്നവര്‍ക്ക് 400 യൂറോ ലഭിക്കും വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 500 യൂറോ ലഭിക്കും ഡിസബിലിറ്റി അലവന്‍സ്, ഇന്‍വാലിഡിറ്റി പെന്‍ഷന്‍, ബ്ലൈന്‍ഡ് പെന്‍ഷന്‍. ഇയേര്‍ലി കെയറേര്‍സ് സപ്പോര്‍ട്ട് എന്നിവ ലഭിക്കുന്നവര്‍ക്ക് 500 യൂറോ ലഭിക്കും ഇവയൊക്കെ നവംബര്‍ , ഡിസംബര്‍ മാസങ്ങളിലും അടുത്തമാസം ആദ്യവുമായി ആളുകളുടെ അക്കൗണ്ടിലേയ്‌ക്കെത്തും.
Read More