ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്ല്യത്തിന് അര്‍ഹരായി. കുറഞ്ഞത് 80,000 പേര്‍ക്കു കൂടിയെങ്കിലും അധികമായി ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ മാനദണ്ഡമനുസരിച്ചു 70 കഴിഞ്ഞ ആളുകളില്‍ ആഴ്ചയില്‍ 500 രൂപവരെ വരുമാനമുള്ളവര്‍ക്കും 70 കഴിഞ്ഞ ദമ്പതികളാണെങ്കിലും രണ്ടു പേര്‍ക്കുകൂടി ആഴ്ചയില്‍ 1000 രൂപവരെ വരുമാനമുള്ളവര്‍ക്കും ഇനി മുതല്‍ ഫ്യുവല്‍ അലവന്‍സ് ലഭിക്കും. മറ്റ് സാമൂഹ്യ സുരക്ഷാ സ്‌കീമുകളില്‍ സഹായം ലഭിക്കുന്നവരല്ലെങ്കിലും 70 കഴിഞ്ഞവര്‍ മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ ഫ്യൂവല്‍ അലവന്‍സിന് അര്‍ഹരാണ്. 33 യൂറോയാണ് ആഴ്ചയില്‍ ഫ്യുവല്‍ അലവന്‍സായി ലഭിക്കുന്നത്. നിലവില്‍ 370,000 ത്തോളം ആളുകളാണ് ഇത് സ്വീകരിക്കുന്നത് മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നതോടെ നാലര ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ആനുകുല്ല്യം ലഭിക്കും.
Read MoreCategory: മലയാളം
MALAYALAM
സര്‍ക്കാര്‍ സഹായം കാത്ത് പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകള്‍
കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ നഴ്‌സിംഗ് ഹോമുകള്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ എടുത്താല്‍ 17 നഴ്‌സിംഗ് ഹോമുകളാണ് അടച്ചു പൂട്ടിയത്. ജോലി നഷ്ടം സംഭവിച്ചതാകട്ടെ 500 ല്‍ പരം ആളുകള്‍ക്കും. എച്ച്എസ്ഇ നടത്തുന്ന നഴ്‌സിംഗ് ഹോമുകള്‍ക്കും സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ക്കും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സഹായവും ഇവിടെ താമസിക്കുന്നവരില്‍ നിന്നും സ്വീകരിക്കുന്ന പേയ്‌മെന്റും വിത്യാസമുണ്ട്. ചെലവുകള്‍ താങ്ങാന്‍ ഇത് മതിയാകാതെ വരികയാണെന്നും നഴ്‌സിംഗ് ഹോം ഉടമകള്‍ പറയുന്നു. ഇനിയും അടച്ചുപൂട്ടുന്ന നഴ്‌സിംഗ് ഹോമുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും പണപ്പെരുപ്പം നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണെന്നും ഇനിയും സര്‍ക്കാര്‍ സഹായമില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും നഴ്‌സിംഗ് ഹോം ഉടമകള്‍ വ്യക്തമാക്കി.
Read Moreടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു
രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കാലത്തിന് മുമ്പ് ടാക്‌സി മേഖലയില്‍ ജോലി ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ ഈ മേഖലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. കണക്കുകള്‍ പ്രകാരം 10 ശതമാനം കുറവാണ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഉള്ളത്. ഇതാനാല്‍ ടാക്‌സികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുപ്രകാരം രാജ്യത്തുള്ള ടാക്‌സി ഡ്രൈവേഴ്‌സ് ലൈസന്‍സുകളില്‍ 3000 എണ്ണം ആക്ടീവല്ല. പലരും മറ്റുജോലികളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. രജിസ്‌ട്രേഡ് ടാക്‌സി ഡ്രൈവര്‍ ആകാനുള്ള നടപടി ക്രമങ്ങള്‍ക്ക് എട്ടു മാസം മുതല്‍ പത്ത് മാസം വരെ ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. ഇതും പുതിയ ആളുകളെ ആ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. ടാക്‌സി ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായും പല സ്ഥലങ്ങളിലും ടാക്‌സി ബുക്ക് ചെയ്ത ശേഷം 2.5 മണിക്കൂര്‍വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read Moreപ്രിയപ്പെട്ടവര്‍ക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍ കൃത്യസമയത്ത് എത്തണോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ക്രിസ്മസ് ദിവസത്തിലേയ്ക്കുള്ള കൗണ്‍ ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ക്രസ്മസ് സമ്മാനങ്ങളും ആശംസാ കാര്‍ഡുകളും പ്രിയപ്പെട്ടവര്‍ക്ക് എത്തിക്കാനുള്ള തിരക്കിലാണ് എല്ലാവരും. എന്നാല്‍ സമ്മാനങ്ങളായാലും കാര്‍ഡായാലും അത് കൃത്യമസയത്ത് എത്തുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആന്‍ പോസ്റ്റ് . അയര്‍ലണ്ടിനുള്ളിലായാലും മറ്റ് രാജ്യങ്ങളിലായാലും സമ്മാനങ്ങള്‍ പരമാവധി നേരത്തെ അയയ്ക്കണമെന്നാണ് ആന്‍ പോസ്റ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ഡുകളും സമ്മാനങ്ങളും അയക്കേണ്ട അവസാന ദിവസവും ആന്‍ പോസ്റ്റ് നല്‍കിയിട്ടുണ്ട്. ഈ ദിവസത്തിന് മുമ്പ് സമ്മാനങ്ങല്‍ പോസ്റ്റ് ചെയ്യണമെന്നും ഇല്ലാത്ത പക്ഷം കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കില്ലെന്നുമാണ് ആന്‍ പോസ്റ്റ് പറയുന്നത്. അയര്‍ലണ്ടിനുള്ളിലേയ്ക്കുള്ള പാഴ്‌സലുകള്‍ ഡിസംബര്‍ 22 നോ അതിനു മുമ്പോ പോസ്റ്റ് ചെയ്തിരിക്കണം മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള തിയതികള്‍ ചുവടെ കൊടുക്കുന്നു നോര്‍ത്തേണ്‍ അയര്‍ലണ്ട് – ഡിസംബര്‍ 20 യുകെ – ഡിസംബര്‍…
Read Moreഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറില്‍ 400 ഒഴിവുകള്‍
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ആഗോളതലത്തിലെ അതികായന്‍മാരായ ഫൈസര്‍ കമ്പനിയില്‍ ഒഴിവുകള്‍. 400 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ മാനുഫാക്ചറിംഗ് പ്ലാന്റിലാണ് അവസരങ്ങള്‍. 1.2 ബില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഇവിടെ പുതുതായി നടത്തുന്നത്. പ്ലാന്റിന്റെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ ഉല്‍പാദന ക്ഷമത ഇരട്ടിയാകും. ഇതോടെയാണ് കമ്പനി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്. നിലവില്‍ ഫൈസര്‍ കമ്പനിയില്‍ 5000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകളില്‍ ഭൂരിഭാഗവും നികത്തുക 2024 ഓടെയായിരിക്കും. 2027 ല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാകും.
Read MoreLIDL IRELAND ല്‍ അവസരങ്ങള്‍
അയര്‍ലണ്ടിലെ ബ്രാന്‍ഡഡ് സ്‌റ്റോറുകളുടെ ശൃംഖലയായ LIDLE അയര്‍ലണ്ടില്‍ അവസരങ്ങള്‍. സ്‌റ്റോറുകളിലേയ്ക്ക് നിലവില്‍ 40 ഒഴിവുകളാണ് ഉള്ളത്. ഇത് കൂടാതെ സ്‌റ്റോറുകളുടെ നവീകരണത്തിന്റെയും പുതിയ സ്‌റ്റോറുകള്‍ തുറക്കുന്നതിന്റേയും ഭാഗമായി 100 ഓളം ഒഴിവുകള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ട്. Clonshaugh യില്‍ഉടന്‍ തന്നെ പുതിയ സ്റ്റോര്‍ ആരംഭിക്കാനും LIDLE ഗ്രൂപ്പിന് പദ്ധതിയുണ്ട്. Tyrrelstown സൂപ്പര്‍മാര്‍ക്കറ്റിലും പുതിയ സ്റ്റോര്‍ ആരംഭിക്കുന്നുണ്ട്. കമ്പനിയുടെ 175 സ്റ്റോറുകളിലായി 5000 ത്തോളം ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://jobs.lidl.ie/store
Read Moreപുതിയ സിക്ക് ലീവ് സംവിധാനം പുതുവര്‍ഷത്തില്‍ നിലവില്‍ വരും
രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പുതിയ സിക്ക് ലീവ് സമ്പ്രദായം ഉടന്‍ നിലവില്‍ വരും. 2023 ജനുവരി മുതലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച് 2023 ല്‍ മൂന്ന് സിക്ക് ലീവുകളാണ് ലഭിക്കുക. പ്രതിദിന വേതനത്തിന്റെ 70 ശതമാനമായിരിക്കും സിക്ക് ലീവ് ദിനങ്ങളില്‍ ലഭിക്കുക. എന്നാല്‍ പരമാവധി ഇത് 110 യൂറോയായിരിക്കും ലഭിക്കുക. 2026 എത്തുന്നതോടെ സിക്ക് ലീവിന്റെ എണ്ണം 10 ആയി ഉയരും. പെയ്ഡ് സിക്ക് ലീവുകള്‍ ലഭിക്കാത്തതിനെ തുടന്ന് താഴ്ന്ന വരുമാനമുള്ളവര്‍ രോഗാവസ്ഥകളിലും ജോലിക്ക് പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനായാണ് സര്‍ക്കാര്‍ പെയ്ഡ് സിക്ക് ലീവുകള്‍ അനുവദിക്കുന്നത്. രോഗവ്യാപനം അടക്കം തടയുന്നതിന് ഇത് കാരണമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്.
Read Moreഅയര്‍ലണ്ടില്‍ ഹോം കെയര്‍ മേഖലയില്‍ 1000 വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കും
അയര്‍ലണ്ടില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും ഹോം കെയര്‍ മേഖലയില്‍ ഇതനുവദിക്കാത്തത് തൊഴിലുടമകള്‍കക്കും തൊഴിലന്വേഷകര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇനി ഹോം കെയര്‍ മേഖലയിലും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറതത്തു വന്നിരിക്കുന്നത്. 2023 ജനുവരി മുതലാണ് പുതിയ നിയമം പ്രാബല്ല്യത്തില്‍ വരുക. 2022 ല്‍ തന്നെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നു തുടങ്ങിയിരുന്നു. നഴ്‌സിംഗ് ഹോമുകളിലേയ്ക്കായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഹോം കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഇപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തിരിക്കുന്നത്. ഈ മേഖലയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 27000 യൂറോ വാര്‍ഷിക ശമ്പളം നല്‍കണമെന്നാണ് നിയമം. മാത്രമല്ല ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഇവര്‍ക്ക് ജോലി നല്‍കിയിരിക്കണമെന്നും ദിവസം നിശ്ചയിക്കപ്പെടുന്ന…
Read Moreക്രിസ്മസ് ബോണസ് കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കും
വിലക്കയറ്റത്തില്‍ പൊറുതുമുട്ടുന്ന ജനങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കൈത്താങ്ങായി കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കര്‍ പ്രഖ്യാപിച്ചതാണ് ക്രിസ്മസ് ബോണസ്. ബോണസ് ലഭിക്കാന്‍ യോഗ്യരായവരുടെ വിവരങ്ങളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍നിശ്ചയിച്ചതിലും കൂടുതല്‍ ആളുകള്‍ക്ക് ക്രിസ്മസ് ബോണസ് ലഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ഇല്‍നെസ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് കൂടി ക്രിസ്മസ് ബോണസ് നല്‍കാനാണ് തീരുമാനം. 12 മാസമോ അതിലധികമോ ആയി ഇല്‍നെസ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ഇരട്ടി തുകയായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി സമര്‍പ്പിച്ച പ്രെപ്പോസലിന് മന്ത്രിസഭി അംഗീകാരം നല്‍കി. ഇതോ 17,500 പേര്‍ക്കെങ്കിലും അധികമായി ഈ ബോണസ് ലഭിക്കും. 208 യൂറോ ലഭിച്ചിരുന്നവര്‍ക്ക് ഡിസംബറില്‍ 416 യൂറോ ലഭിക്കും. ഡിസംബര്‍ ആദ്യവാരം മുതല്‍ ക്രിസ്മസ് ബോണസ് നല്‍കി തുടങ്ങും.
Read Moreക്രിസ്മസ് കാലത്ത് താത്ക്കാലിക ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
ക്രിസ്മസ് കാലം ആഘോഷങ്ങളുടേതാണ്. ഇതിനാല്‍ തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ചാകരയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം താത്ക്കാലകമായി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങളും താത്ക്കാലിക ജോലി അന്വേഷിക്കുന്നവരും നിരവധിയാണ്. ക്രിസ്മസ് കാലത്തേയ്ക്ക് മാത്രം ജീവനക്കാരെ ആവശ്യമുള്ള സഥാപനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു Life Style Sports Cine world TK Maxx Marks Spencer Costa Coffee The perfume Shop LIFFEY VALLEY DUNNES STORES
Read More