ഇന്നലെത്തെയും സമരത്തിന് ശേഷം INMO യും ഗവൺമെന്റും തമ്മിൽ നിലവിലുള്ള ശമ്പള പരിഷ്കരണത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്തതിനെതുടർന്ന് ലേബർ കോടതി നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെടുന്നു. ഇന്ന് (08 വെള്ളി) രാവിലെ ലേബർ കോടതി ഇരുഭാഗത്തിന്റെയും വാദം പരിശോധിക്കും. മാനേജ്മെന്റും യൂണിയനുകളും നിലവിലുള്ള സമരം ആരോഗ്യ സേവനത്തിൽ വളരെവലിയ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കുന്നു. INMO സമരത്തിന് പുറമെ PNA ഓവർടൈം ചെയ്യില്ല എന്ന നിലപാട് എടുത്തതും ആരോഗ്യ മേഖലയിൽ വളരെവലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് INMO അറിയിച്ചിട്ടുണ്ട്.
Read MoreCategory: മലയാളം
MALAYALAM
PNA ആംബുലൻസ് ക്രൂ പിന്നെയും സമരത്തിന്
PNA ആംബുലൻസ് ക്രൂ അവർ ചെയ്ത സമരത്തിന് ഫലം കാണാത്തതുകൊണ്ട് ഇനിയും മൂന്ന് ദിവസം കൂടി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ. Psychiatric Nurses Association ൻറെ കീഴിലുള്ള ആംബുലൻസ് ശൃംഖലയാണ് അടുത്തയാഴ്ച വീണ്ടും സമരത്തിനിറങ്ങുന്നത്. എച്ച്.എസ്.ഇ. PNA യുമായി സഹകരിക്കാത്തതാണ് സമരകാരണം. തൊഴിലാളികൾ അവർക്ക് ഇഷ്ടമുള്ള തൊഴിലാളി സംഘടനയിൽ ചേരുന്നത് ആ സംഘടനാ അവർക്ക് വേണ്ടി വാദിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാൽ PNA തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എച്ച്.എസ്.ഇ. കൂട്ടാക്കുന്നില്ല എന്നാരോപിച്ചാണ് സമരം. എന്നാൽ മറ്റൊരു യൂണിയനെ കൂടി അംഗീകരിക്കുമ്പോൾ ദേശീയ ആംബുലൻസ് സർവീസുമായി നിലവിലുള്ള നല്ല ബന്ധം താറുമാറാകുമെന്ന് എച്ച്എസ്ഇ പറയുന്നു. മറ്റ് യൂണിയനുകൾ ചെയ്യുന്നതുപോലെ, യൂണിയൻ സബ്സ്ക്രിപ്ഷനുകളുടെ ഫീസ് പേയ്റോൾ സംവിധാനത്തിലൂടെ പിടിക്കുന്നതും എച്ച്.എസ്.ഇ. വിസമ്മതിച്ചിട്ടുണ്ട്. ദേശീയ ആംബുലൻസ് സർവീസിലെ 1800 സ്റ്റാഫിൻറെ 500 പേരെ മാത്രമേ PNA പ്രതിനിധാനം ചെയ്യുന്നുള്ളൂ. അവശേഷിക്കുന്നവരിൽ…
Read Moreവിട്ടുകൊടുക്കാതെ ഇന്ന് മൂന്നാം ദിവസവും നഴ്സുമാർ
37,000 ൽ പരം നഴ്സുമാർ ഇന്ന് വീണ്ടും സമരം തുടരുന്നു. മൂന്നാം ദിവസമാണ് ഇന്നത്തെ സമരം. രാവിലെ 8 മണിക്ക് തുടങ്ങുന്ന 24 മണിക്കൂർ ഇന്നെങ്കിലും ഫലവത്താകണമെന്നാണ് രോഗികൾ പോലും ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇത്രയും കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും ഒരു പിടി അയായാതെ നിൽക്കുകയാണ് ഗവണ്മെന്റ് എന്നത് ആശ്ചര്യകരം തന്നെ. ഔട്ട് പേഷ്യൻറ്, ഇൻ പേഷ്യൻറ്, ഡേ സർജറി അപ്പോയ്ന്റ്മെൻറ്, റൊട്ടീൻ കമ്മ്യൂണിറ്റി നഴ്സിംഗ് സർവിസുകൾ, ഹെൽത്ത് സെന്റർ നഴ്സിംഗ് ക്ലിനിക്കുകൾ എന്നിവയെല്ലാം ഈ സമരം മൂലം അപ്പോയ്ന്റ്മെന്റുകൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയാനാണ് INMO യുടെ തീരുമാനം.
Read Moreസെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഏകദിന ധ്യാനം മാർച്ച് 3ന്
വാട്ടർഫോർഡ്: സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടർഫോർഡ് ഒരുക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഏകദിന ധ്യാനം മാർച്ച് മൂന്നാം തീയതി വാട്ടർഫോർഡ് De La Salle കോളേജിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വാട്ടർഫോർഡ് De La Salle കോളേജിൽ ശനിയാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev Fr. സിബി അറക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയുന്നതായി അറിയിച്ചു. ധ്യാനത്തി നേകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: Louis Xavier: 0894489416 Stanly Paul: 0873261183 Jaimy Mathew:0862042390 Georgekutty:0870566531
Read Moreനഴ്സുമാർക്ക് പുറമെ ഡോക്ടർമാരും പ്രതിഷേധിക്കുന്നു
അയർലണ്ട് സർക്കാറിന് അടുത്ത തലവേദന തുടങ്ങി. നഴ്സുമാർക്ക് പുറമെ ഡോക്ടർമാരും പ്രതിഷേധിക്കുന്നു. രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇന്ന് ഫാമിലി ഡോക്ടർമാർ നടത്തുന്നത്. വളരെ കഷ്ടകാലം നിറഞ്ഞ ഒരു സമയമാണിപ്പോൾ അയർലണ്ടിലെ രോഗികൾക്ക്. 2000 അംഗങ്ങൾ ഉള്ള National Association of GPs അവരുടെ 500 ഓളം ഡോക്ടർമാർ ഇന്ന് പ്രധിഷേധത്തിന് ഉണ്ട് എന്ന് അറിയിച്ചു. പാർലമെന്റിനു മുന്നിലാണ് എന്നിവർ തടിച്ചു കൂടുന്നത്. ഇതേതുടർന്ന് പലയിടങ്ങളിലും ഇന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ രോഗികൾ വലയുന്നുണ്ട്. കുറേയധികം സ്ഥലങ്ങളിൽ എമർജൻസി ഡിപ്പാർട്മെന്റുകളിൽ മാത്രമാണ് ഡോക്ടർമാരുള്ളത്. പതിവ് സന്ദർശനങ്ങൾ ഒന്നും ഇന്ന് നടക്കില്ല. Financial Emergency Measures എന്ന പേരിൽ ഗോവെർന്മെന്റ് വർഷങ്ങൾക്ക് മുൻപ് ഏർപ്പാടാക്കിയ ഫീസ് എടുത്തു കളയണമെന്നാണ് ഇവരുടെ ഒരു ആവശ്യം. പൊതുസേവകർക്ക് വേണ്ടി നടപ്പിലാക്കിയ FEMPI പിൻവലിക്കൽ നിലപാടിനെയാണ് ഇവർ ഇതിനാസ്പദമാക്കി ചൂണ്ടിക്കാണിക്കുന്നത്. ഡോക്ടർമാരും പൊതുസേവകരാണെന്നും അവരെയും അതേ…
Read Moreമിക്സെഡ് വെജിറ്റബിള്‍ തീയല്‍
ചേരുവ സവാള – 4 (ചെറിയ ചതുര ആകൃതിയിൽ) ഉരുളക്കിഴങ്ങ് – 4 ( ചെറിയ ചതുര ആകൃതിയിൽ) പടവലങ്ങ – 100 ഗ്രാം ( ചെറിയ ചതുര ആകൃതിയിൽ) മുരിങ്ങക്ക – 2 ( ചെറിയ ചതുര ആകൃതിയിൽ) മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ പുളിവെള്ളം – പാകത്തിന് ഉപ്പ് – പാകത്തിന് തേങ്ങ പൊടിയായി തിരുമ്മിയത് – അര മുറി തേങ്ങയുടെ മല്ലിപൊടി / ഉണക്കമല്ലി – 4 ടി സ്പൂണ്‍ മുളക് പൊടി/വറ്റല്‍ മുളക് – 3 ടി സ്പൂണ്‍ /8 എണ്ണം എണ്ണ – 4 ടി സ്പൂണ്‍ കടുക് – 2 നുള്ള് വറ്റല്‍ മുളക് – 4 കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത് – 2 ടി സ്പൂണ്‍ കറിവേപ്പില – 1…
Read Moreവാലന്റൈൻസ് ദിനവും അയർലൻഡും
ഫെബ്രുവരി മാസം പലർക്കും പലവിധത്തിലാണ്. എന്നിരുന്നാലും വാലന്റൈൻസ് ദിനം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ഈ വാലന്റൈൻസ് ദിനവും അയർലൻഡും തമ്മിൽ ഒരു ബന്ധം ഉണ്ടെന്നത് എത്രപേർക്കറിയാം? സെന്റ് വാലന്റൈൻ ആരാണ്? എ.ഡി. 3 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. റോമിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. റോമൻ കത്തോലിക്കാ സഭ ഇപ്പോഴും ഒരു വിശുദ്ധനായി തന്നെ വാലന്റൈനെ കാണുന്നു. 1969ൽ ജനറൽ റോമൻ കലണ്ടറിൽ നിന്നും വാലന്റ്റൈന്റെ പേര് നീക്കം ചെയ്തിരുന്നു. 496 AD മുതലാണ് വാലന്റൈൻസ് ദിനമാഘോഷം ആരംഭിച്ചത്. ഐറിഷ് ബന്ധം ഫാദർ ജോൺ സ്പ്രട്ട് എന്ന ഐറിഷ് വൈദികൻറെ ജീവിതവുമായി ചേർന്നാണ് അയർലൻഡിന് വാലന്റൈൻസ് ദിനവുമായി ഒരു ബന്ധം ഉണ്ടായത്. 1836 ൽ ഫാദർ ജോൺ സ്പ്രട്ട് റോമിൽ നല്ല ഒരു പ്രസംഗം നടത്തുകയും കേട്ടിരുന്നവർക്കെല്ലാം ആ പ്രസംഗം അത്യധികം ബോധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി റോമിലെ…
Read Moreനിലവിലുള്ള ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കാൻ തൽക്കാലം പ്ലാൻ ഇല്ലെന്ന് നഴ്സുമാരോട് ലിയോ വരദ്കർ
ഐറിഷ് പ്രധാന മന്ത്രി ലിയോ വരദ്കർ നഴ്സുമാർക്കെതിരെ ഭീഷണിയുടെ സ്വരത്തിലോ… ? ഇപ്പോൾ നിലവിലുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കാൻ തൽക്കാലം പ്ലാൻ ഇല്ലെന്ന് നഴ്സുമാരോട് ലിയോ വരദ്കർ. എന്താണിതിന്റെ അർഥം? വേണ്ടിവന്നാൽ ഇപ്പോൾ നിലവിലുള്ള ആനുകൂല്യങ്ങൾ വേണ്ടാന്ന് വയ്ക്കുമെന്ന് തന്നെ. നിലവിൽ സർക്കാർ അങ്ങനെ ഒരു കടുത്ത തീരുമാനത്തിലേക്ക് പോകുന്നില്ല എന്നദ്ദേഹം പറഞ്ഞു. എന്നിരുന്നാലും INMO കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോയാൽ തീരുമാനം മാറ്റേണ്ടി വന്നേക്കാമെന്ന് വരദ്കർ മുന്നറിയിപ്പ് നൽകി. RTEയുടെ ദിസ് വീക്ക് എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് വരദ്കർ വിവാദപരമായ ഈ കാര്യം പറഞ്ഞത്. “ടെക്‌നിക്കലി” പറയുകയാണെങ്കിൽ നഴ്സുമാർ പബ്ലിക് സർവീസ് സ്റ്റെബിലിറ്റി എഗ്രിമെന്റ് ലംഘിച്ചു എന്നാണദ്ദേഹം പറയുകയുണ്ടായി. നിലവിലുള്ള ശമ്പള വർദ്ധനവ് മരവിപ്പിച്ചാൽ അത് നിലവിലുള്ള സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രകോപനകരമാക്കുമെന്നും അതിനാൽ മാത്രമാണ് ഇപ്പോൾ അത് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉണ്ടായാൽ തർക്കം…
Read Moreഉബർ ഇറ്റ്സ് ഡെലിവറി ബോയ് സഹപ്രവർത്തകരുടെ ഓർഡറുകൾ മോഷ്ടിച്ചതായി പരാതി
കൂടുതൽ മൊബൈൽ ഫോണുകളും ഹാക്കിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉബർ ഈറ്റ്സിന്റെ ഡെലിവറി പോയി സഹപ്രവർത്തകർക്ക് കിട്ടേണ്ട ഡെലിവറി അവസരങ്ങൾ മോഷ്ടിച്ചതായി പരാതി. കൂടെ ജോലി ചെയ്യുന്നവർ തന്നെയാണ് പരാതി നൽകിയത്. ഈ ഹൈടെക് മോഷണം മൂലം സഹപ്രവർത്തകർക്ക് ജോലിയും വരുമാനവും നന്നേ കുറഞ്ഞു. ജോലി മോഷ്ടിച്ച കള്ളൻ എന്ന പേരിനും ഇയാൾ ഇപ്പോൾ യോഗ്യനായിരിക്കുകയാണ്. യുകെയിലെ കെന്റിലുള്ള സ്ട്രൂഡിലെ മാക്ഡൊണാൾഡ്‌സിൽ നിന്നും ഫുഡ് ഡെലിവെറിക്ക് കൊണ്ടുപോകുന്ന ഉബർ ഡെലിവറി ബോയ് ആണ് പേര് പുറത്തു പറയാത്ത ഈ വിരുതൻ. കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെക്കാൾ നാലിരട്ടി ഓർഡറുകളാണ് ഇയാൾ ഡെലിവറി നടത്തുന്നത്. അങ്ങനെ ഇയാൾ സഹപ്രവർത്തകരെക്കാൾ ഇരട്ടി പണം ദിവസേന സമ്പാദിക്കുന്നു. ഇതേതുടർന്ന് ഉബറിൽ ഇവിടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർ തന്നെ സംശയം തോന്നി കംപ്ലയിന്റ് ചെയ്തതിനെത്തുടർന്നാണ് കള്ളക്കളി പുറത്തായത്. വ്യത്യസ്‌ത മൊബൈൽ ഫോണുകളും വ്യത്യസ്ത ഉബർ…
Read Moreകുട്ടികൾക്കായി പെയിന്റിംഗ് മത്സരം ഫെബ്രുവരി 15 ന്
ഡബ്ലിൻ : മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികത്തോട് അനുബന്ധിച് കുട്ടികൾക്കായി ഒരു ദിനം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികത്തോട് അനുബന്ധിച് കുട്ടികൾക്കായി ഓ ഐ സി സി അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ 150 ജന്മവാർഷികം 2019 വർഷം മുഴുവൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്ലന്ഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ തആലയിലുള്ള പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച പ്ലാസ ഹോട്ടലിൽ 4.00 പി. എം ന് മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഇന്ത്യൻ – ഐറിഷ് പ്രമുഖർ ഉൾപ്പെടുന്ന പൊതുവേദിയിൽ വെച്ച് മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. 5-9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും 10 – 15…
Read More