മിക്സെഡ് വെജിറ്റബിള്‍ തീയല്‍

ചേരുവ

സവാള – 4 (ചെറിയ ചതുര ആകൃതിയിൽ)

ഉരുളക്കിഴങ്ങ് – 4 ( ചെറിയ ചതുര ആകൃതിയിൽ)

പടവലങ്ങ  – 100 ഗ്രാം ( ചെറിയ ചതുര ആകൃതിയിൽ)

മുരിങ്ങക്ക  – 2 ( ചെറിയ ചതുര ആകൃതിയിൽ)

മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

പുളിവെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

തേങ്ങ പൊടിയായി തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

മല്ലിപൊടി / ഉണക്കമല്ലി – 4 ടി സ്പൂണ്‍

മുളക് പൊടി/വറ്റല്‍ മുളക് – 3 ടി സ്പൂണ്‍ /8 എണ്ണം

എണ്ണ – 4 ടി സ്പൂണ്‍

കടുക് – 2 നുള്ള്

വറ്റല്‍ മുളക് – 4

കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ – 2 ടി സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

 

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും ഉരുളക്കിഴങ്ങും പടവലങ്ങയും വഴറ്റി എടുക്കുക.

എന്നിട്ട് ഇതില്‍ മുരിങ്ങ കോലും മഞ്ഞളപൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക.

മറ്റൊരു ചീന ചട്ടിയില്‍ തേങ്ങ വറുക്കുക.

തേങ്ങ മൂത്ത് മണം വരുമ്പോള്‍ മല്ലി, മുളക് പൊടികള്‍ ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക.

ഈ ചേരുവകള്‍ എല്ലാം കൂടി നല്ല മയത്തില്‍ അരച്ച് എടുക്കുക .

ഉള്ളിയും ഉരുളക്കിഴങ്ങും മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക .

പുളിവെള്ളം ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിനു ചേർക്കുക.

കറി ഇടത്തരം അയവിലാകുമ്പോള്‍ തീ അണയ്ക്കുക.

അവസാനമായി കടുക്, കുഞ്ഞുള്ളി, വറ്റല്‍ മുളക്, കറിവേപ്പില ഇവ യഥാക്രമം മൂപ്പിച്ച് കറിയില്‍ ഉലര്‍ത്തി ഒഴിക്കുക.

നമ്മുടെ വിഭവം തയ്യാർ.

Share This News

Related posts

Leave a Comment