ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ വരുന്നു

റെഡ് ബുൾ സംഘടിപ്പിക്കുന്ന ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിലും വരുന്നു. ഈ വർഷം മെയ് മാസത്തിലാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ആദ്യമായി വരുന്നത്. ഡബ്ലിനിലെ ഗ്രാൻഡ് കനാൽ ഡോക്ക് ആയിരിക്കും ഇതിന് വേദിയാകുക. മെയ് 11,12 തിയ്യതികളിലായിരിക്കും ഇത് നടക്കുക. ഏഴ് രാജ്യങ്ങളിലായാണ് ഈ ടൂർണമെന്റ് നടക്കുക. ഡബ്ലിൻ ആദ്യമായിട്ടാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഹോസ്റ്റ് ചെയ്യുന്നത് എന്ന പ്രേത്യേകതയുമുണ്ട് ഈ പ്രാവശ്യത്തെ വേൾഡ് സീരീസിന്. താഴെ പറയുന്ന 7 ഇടങ്ങളിലാണ് ഈ ടൂർണമെന്റ് നടക്കുക. 1. El Nido, Palawaan, Philippines – NEW 2. Dublin, Ireland – NEW 3. Polignano a Mare, Italy 4. São Miguel, Azores, Portugal 5. Beirut, Lebanon – NEW 6.…

Read More

കത്തോലിക്കാ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ വരുന്നു

ഡബ്ലിനിലെ 5 കത്തോലിക്കാ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ ഉടൻ വരുന്നു. കഴിഞ്ഞയിടെയായി പള്ളികളിലെ സംഭാവനകൾ കുറഞ്ഞതുകൊണ്ടാണ് കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനമായത്. 2016ൽ 3.1 മില്യൺ യൂറോ സംഭാവന കിട്ടിയിരുന്നു. എന്നാൽ 2017ൽ അത് 2.4 മില്യൺ ആയി കുറഞ്ഞു. ആദ്യ ഘട്ടത്തിൽ 5 പള്ളികളിലായിരുക്കും ഇത് പരീക്ഷിക്കുക. എന്നാൽ വരും മാസങ്ങളിൽ കൂടുതൽ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിക്കും. “ചർച്ച് ഓഫ് ഇംഗ്ലണ്ട്” നേരത്തെതന്നെ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടർന്നാണ് അയർലണ്ടിലെ കത്തോലിക്കാ പള്ളികളും അതേ പാതയിൽ സഞ്ചരിക്കാനൊരുങ്ങുന്നത്. 500 ഇടവകക്കാർ പള്ളി സന്ദർശിക്കുബോൾ 900 യൂറോ അടുത്ത് സംഭാവന ലഭിക്കുമെന്നാണ് സഭയുടെ കണക്കുകൂട്ടൽ. ഡോണെഷൻ സ്വീകരിക്കാൻ ടെക്നോളജി ഉപയോഗിക്കുന്ന പള്ളികളിൽ ഇത് അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ സംഭാവന ഇരട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Read More

ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു

ഡബ്ലിൻ: ഇന്നലെ രാവിലെ പത്തുമണിക്ക് ഡബ്ലിനിലെ താലയിൽ ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു. പട്രീഷ്യ ക്വിൻ എന്ന 73കാരി അഞ്ചു മക്കളുടെ അമ്മയാണ്. കുക്ക്സ്റ്റൗണിനും താല ഹോസ്പിറ്റൽ സ്റ്റോപ്പിനും ഇടയിൽ വച്ചാണ് അപകടം നടന്നത്. പട്രീഷ്യ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ ട്രാം വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് സെർവിസിനെ വിളിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ പട്രീഷ്യ മരിച്ചിരുന്നു. ഗാർഡ അവരുടെ നടപടിക്രമങ്ങൾ തീർക്കുന്നതുവരെ ലുഅസ് ഗതാഗതം നിർത്തിവയ്‌ക്കേണ്ടി വന്നു. ബെൽറാഡ് ഹൈറ്റ്സ് എസ്റ്റേറ്റിനു അടുത്ത് താമസിച്ചിരുന്ന പട്രീഷ്യ ക്വിൻ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു. ദിവസവും രാവിലെ ഓടാൻ പോകുമ്പോൾ വഴിയിൽ കാണുന്ന പരിചയക്കാരോട് നല്ല ബന്ധം പുലർത്തിയിരുന്നു. കൂടാതെ ദേവാലയത്തിന്റെ ആവശ്യങ്ങൾക്കായി പണപ്പിരിവും മറ്റു സഹായങ്ങളും നടത്തിയിരുന്നു നല്ല ഒരു സ്ത്രീയായിരുന്നു ഇവരെന്നാണ് നാട്ടുകാർ പറയുന്നത്.

Read More

ഗാന്ധിജിയുടെ 150-ജന്മവാര്ഷിക ആഘോഷങ്ങൾ ഇന്ന് (15 വെള്ളി) ഡബ്ലിനിലെ താലയിൽ

ഡബ്ലിൻ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികആഘോഷങ്ങൾ നാളെ ഡബ്ലിനിലെ താലയിലെ പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു. ഗാന്ധിജിയുടെ 150  ജന്മവാർഷികം 2019 വർഷം മുഴുവൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്ലന്ഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ തആലയിലുള്ള പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചുള്ള മത്സരങ്ങൾ നാളെ 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച കൃത്യം നാല് മണിക്ക് പ്ലാസ ഹോട്ടലിൽ ആരംഭിക്കുന്നതാണ്. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഇന്ത്യൻ – ഐറിഷ് പ്രമുഖർ ഉൾപ്പെടുന്ന പൊതുവേദിയിൽ വെച്ച് മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. 3  മുതൽ 9  വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം നടത്തപ്പെടുന്നതും 10 മുതൽ  15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും നടക്കുന്നതാണ്. കളറിംഗ് – പെയിന്റിംഗ് മത്സരങ്ങൾക്കുള്ള…

Read More

അയർലണ്ടിൽ സെക്കന്റ് ഹാൻഡ് വാഹനം വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

https://www.youtube.com/watch?v=M591aJV6dMQ   ഈ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ മാക്സിമം ഷെയർ ചെയ്യുക.    

Read More

നഴ്സിങ് പഠനത്തിനുശേഷം അയർലണ്ട് വിടാനാണ് തീരുമാനമെന്ന് നഴ്സിംഗ് സ്റ്റുഡന്റ്

അയർലണ്ടിൽ INMO യുടെ സമരം ചൂടുപിടിക്കുമ്പോൾ ഐറിഷ് നഴ്സിംഗ് സ്റുഡന്റ് തന്നെ തന്റെ പഠനത്തിന് ശേഷം അയർലൻഡ് വിട്ടു പോകാനാണ് തന്റെ തീരുമാനം എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഐറിഷ് മിററിനോടാണ് മില എന്ന നഴ്സിംഗ് വിദ്യാർത്ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് അയർലണ്ടിൽ ഏറ്റവും ചർച്ചാവിഷയമാണ് ഈ സ്റ്റുഡന്റ് നേഴ്സ്. മിലിയുടെ അച്ഛൻ ഐറിഷും അമ്മ ക്രോയേഷ്യനുമാണ്. തന്റെ കുടുംബത്തെ വിട്ടുപോകാൻ അവൾക്ക് തീരെ താല്പര്യമില്ല. പക്ഷെ നിവർത്തികേട്‌ കൊണ്ട് മാത്രം താനിത് ചെയ്യേണ്ടി വരുമെന്നാണ് മില പറയുന്നത്. മില ഇപ്പോൾ അവളുടെ നഴ്സിംഗ് ഫസ്റ്റ് ഇയർ പഠനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ അവൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നു. സൗത്ത് ഡബ്ലിനിൽ ഡൺഡ്രത്തിൽ താമസിക്കുന്ന 19 കാരിയായ മില താല ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. രോഗികളുടെ കോൾ ബെൽ ആൻസർ ചെയ്യുന്നത് നഴ്സിന്റെ ഡ്യൂട്ടി ആണെന്നും. എന്നാൽ കോൽ…

Read More

കോഴിക്കോടൻ ചിക്കൻ ബിരിയാണി

ചേരുവ ബസ്മതി അരി – 1 കിലോ നെയ്യ് – 250 ഗ്രാം ഗ്രാമ്പൂ – 4 കറുക പട്ട – ചെറുതാക്കിയ 4 കഷണങ്ങള്‍ ഏലക്ക – 4 എണ്ണം കശുവണ്ടി – 10 എണ്ണം കിസ്മിസ്‌ – 1 വലിയ സ്പൂണ്‍ സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌ വെള്ളം – ആവശ്യത്തിന് ഉപ്പ് – പാകത്തിന് കോഴി ഇറച്ചി – 1 കിലോ പച്ചമുളക് – 100ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 വലിയ സ്പൂണ്‍ മല്ലിയില, പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – 3 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – 2 വലിയ സ്പൂണ്‍ കസ് കസ് (പോപ്പി സീഡ്‌) – രണ്ടു ടേബിള്‍സ്പൂണ്‍ (വെള്ളത്തില്‍ 15 മിനുട്ട് കുതുര്‍ത്ത് വെച്ചിട്ട് പേസ്റ്റ് ആക്കുക) തൈര് – ഒരു…

Read More

വെജിടെബിള്‍ സ്റ്റൂ

ചേരുവ ഉരുളക്കിഴങ്ങ് – 4 സവാള – 4 പച്ചമുളക് – 6 കാരറ്റ് – 2 ഗ്രീന്‍പീസ് – 1 കപ്പ്‌ കുരുമുളക്(പൊടിക്കാത്തത്) – 1 ടി സ്പൂണ്‍ എണ്ണ – 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്‌ ഒന്നാം പാല്‍ – 1 കപ്പ്‌ കറുവാപട്ട – 2 ചെറിയ കഷണം ഗ്രാമ്പൂ – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 2 അല്ലി കറിവേപ്പില – ഒരു തണ്ട് ഉപ്പ് – പാകത്തിന്   പാചകരീതി ഉരുളകിഴങ്ങ്, ഉള്ളി, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ…

Read More

6 EDT / 6 MONTH റൂളിന് “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” കിട്ടാൻ

അയർലണ്ടിൽ പുതിയതായി പ്രാബല്യത്തിൽ വന്ന RSAയുടെ നിയമപ്രകാരം അനേകം പുതിയ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് ഹോൾഡേഴ്സിന് ഇനി മുതൽ 6 EDT ക്‌ളാസുകൾ മതിയെന്ന ഐറിഷ് വനിതയുടെ റിപ്പോർട്ടിനെ തുടർന്ന് ധാരാളം പേർ ഇതിനാവശ്യമായ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” എങ്ങനെ ലഭിക്കുമെന്ന് ഐറിഷ് വനിതയോട് ചോദിക്കുകയുണ്ടായി. ഇത് ലഭിക്കാൻ വളരെ ഈസിയാണ്. അയർലണ്ടിൽ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് എടുത്തശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും 6 EDT ക്ലാസുകൾ ഒഴിവാക്കുന്നതിനും വേണ്ടി RSA നിർദ്ദേശിക്കുന്ന ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ് നാട്ടിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ (RTO) നിന്നും വാങ്ങേണ്ടതുണ്ട്. നാട്ടിൽ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഇത് “ഡ്രൈവിങ് പർട്ടികുലേർസ്” എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. നിങ്ങൾ ചെയ്യെണ്ടതിത്രമാത്രം. 1. Visit: https://goo.gl/SBP9Mh 2.  മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന കേരള…

Read More

ബെസ്കിറ്റ് വന്നാൽ റോമിംഗ് ചാർജ്ജും കൂടെ…

ബ്രെക്സിറ്റ്‌ പ്രാബല്യത്തിൽ വന്നാലുടൻ തന്നെ അയർലണ്ടിന്റെ അതിർത്തികളിലുള്ള കൗണ്ടികളിൽ മൊബൈൽ റോമിംഗ് ചാർജുകൾ ഏർപ്പാടാക്കുമെന്നാണ് ഏറ്റവും പുതിയ ചർച്ചാവിഷയം. യുകെയുടെ പുതിയ നിയമപ്രകാരം ബ്രെക്സിറ്റിനു ശേഷം ബോർഡർ കൗണ്ടികളിലേക്ക് നമ്മൾ യാത്ര പോകുമ്പോഴും ബോർഡർ കൗണ്ടി പിന്നിട്ട് യുകെയിലേക്ക് പ്രവേശിക്കുകയോ ചെയതാലും മൊബൈൽ ഉപയോഗത്തിന് റോമിങ് ചാർജ്ജ് നൽകേണ്ടി വരും. മാർച്ച് 29ന്‌ ബ്രെക്സിറ്റ്‌ നിലവിൽ വന്നാൽ യുകെയിൽ നിന്നും പുറത്തേക്ക് യൂറോപ്യൻ യൂണിയനിൽ എവിടെ പോയാലും യുകെക്കാരും റോമിങ് ചാർജ് നൽകേണ്ടിവരും. ബ്രെക്സിറ്റ്‌ നിലവിൽ വരാൻ ഇന്നേയ്ക്ക് 49 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്.

Read More