സൂപ്പർവാല്യൂവും ഡൺസും സെൻട്രയും അവർ വിറ്റഴിച്ച ചില ഭക്ഷണ സാധനങ്ങൾ തിരിച്ചു വിളിച്ചു. ഈ കടകളിൽ വിറ്റ 200 ഗ്രാം പായ്ക്കറ്റ് ഓർഗാനിക് വെജിറ്റബിളിൽ ആണ് കുഴപ്പം കണ്ടുപിടിച്ചത്. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയയുടെ സാന്നിദ്ധ്യം ഇതിൽ കണ്ടെത്തിയതിനെതുടർന്നാണ് ഈ തീരുമാനം. ഈ പറയുന്ന ഭക്ഷണ സാധനങ്ങൾ നിങ്ങൾ വാങ്ങി വീട്ടിൽ വച്ചിട്ടുണ്ടെങ്കിൽ അവ കഴിയ്ക്കരുത്. Dunnes Stores Organic Kale: Lot: 5239; ‘best-before’ dates: 22/02/2019 & 23/02/2019 SuperValu Organic Kale: ‘best-before’ dates: 23/02/2019 & 24/02/2019 സൂപ്പർവാല്യൂ, സെൻട്ര ഷോപ്പുകൾ അവർ വിറ്റഴിച്ച 5 ലിറ്റർ മിനറൽ വാട്ടറും തിരിച്ചു വിളിച്ചു. ചില കുപ്പികളിലെ വെള്ളത്തിൽ അസാധാരണമായ മണവും രുചിവ്യത്യാസവും കൊണ്ടാണ് ഇവ തിരിച്ച് വിളിക്കാൻ കമ്പനികൾ തയ്യാറായത്. SuperValu Still Irish Water; pack size: 5 litres Centra Still Irish Water;…
Read MoreCategory: മലയാളം
MALAYALAM
ബ്രെക്സിറ്റിനു ശേഷമുള്ള ഡ്രൈവിംഗ്
2019 മാർച്ച് 29 ന് ബ്രെക്സിറ് പ്രാബല്യത്തിൽ വരുന്നതിനു ശേഷം നിങ്ങൾ നോർത്തേൻ അയർലണ്ടിലെയ്ക്കോ യുകെയിലേക്കോ വാഹനമോടിച്ച് പോകാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. ഐറിഷ് ലൈസൻസ് കൊണ്ട് മാത്രം നിങ്ങൾക്ക് നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ പറ്റില്ല. നോ ഡീൽ ബ്രെക്സിറ്റ് ആണ് വരുന്നതെങ്കിൽ മോട്ടോർ ഇൻഷുറൻസ് കമ്പനികൾ ഇഷ്യൂ ചെയ്യാൻ ഒരുങ്ങുന്ന ഗ്രീൻ കാർഡ് എന്ന് പേരിട്ടിരിക്കുന്ന കാർഡ് കൂടി ഉണ്ടെങ്കിൽ മാത്രമേ ബ്രെക്സിറ്റിനു ശേഷം യുകെയിലും നോർത്തേൻ അയർലണ്ടിലും വാഹനം ഓടിക്കാൻ പറ്റൂ. നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ തങ്ങളുടെ ഇൻഷുറൻസ് ബാധകമാണെന്ന് കാണിക്കുന്നതാണ് ഗ്രീൻ കാർഡ്. നാല് ലക്ഷത്തിലധികം ഗ്രീൻ കാർഡുകൾ മോട്ടോർ ഇൻഷ്വറൻസ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) വിവിധ മോട്ടോർ ഇൻഷുറൻസ് കമ്പനികൾക്കും ബ്രോക്കർസിനും അയച്ചു കൊടുത്തുകഴിഞ്ഞു. മാർച്ച് ആദ്യവാരം മുതൽ ഇൻഷുറൻസ് കമ്പനികൾ ഇത് ഡ്രൈവേഴ്‌സിന്…
Read Moreഅയർലണ്ടിൽ മറ്റേർണിറ്റി ബാഗ് തയ്യാറാക്കുന്ന വിധം
ജന്മനാട് വിട്ട് അയർലണ്ടിൽ എത്തിയിരിക്കുന്ന നമ്മളിൽ പലരും ഇവിടെ വന്ന് ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന സമയത്തു അമ്മമാർ കൂടെയില്ലാതെ കഷ്ടപ്പെടുന്നവർ ആയിരിക്കാം. അമ്മമാർ കൂടെ ഉണ്ടെങ്കിൽ പോലും അയർലണ്ടിൽ ഒരു മറ്റേർണിറ്റി ബാഗ് ഒരുക്കാൻ ഒരുപക്ഷെ നമ്മുടെ അമ്മമാർക്ക് കഴിയണമെന്നില്ല. കാരണം, നാട്ടിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആവശ്യമായ ഒത്തിരി സാധനങ്ങൾ ഒന്നും നേരത്തെ തയ്യാറാക്കി വയ്ക്കാറില്ല. എന്നാൽ അയർലണ്ടിൽ പ്രസവത്തിനായി ആശുപത്രിയിൽ ചെല്ലുമ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിനും ധാരാളം സാധനങ്ങൾ റെഡിയാക്കി വയ്ക്കണം. ഈ വീഡിയോ നിങ്ങൾക്ക് പ്രയോജനകരമാകും. https://www.youtube.com/watch?v=TroSDbZOq5w&feature=youtu.be Bag for your Labour and Birth Loose fitting nightdress or an old long t-shirt; Disposable underwear; Warm socks, slippers and a light dressing gown; Hair bobbins and brush; Wash bag…
Read Moreഅയർലണ്ടിലെ ഇന്ത്യക്കാരുടെ മദ്യപാനശീലം കുറയ്ക്കാൻ HSE ഒരുങ്ങുന്നു
അയർലണ്ടിൽ കുടിയേറിയ പലരിലും മദ്യപാനം ഒരു ശീലം ആയി മാറി എന്ന് പഠനങ്ങൾ പറയുന്നു. പ്രേത്യേകിച്ച് ഇന്ത്യക്കാരുടെ ഇടയിൽ. ഇത് മലയാളികളായ നമ്മുടെ ഇടയിലും മോശമല്ല. അതുകൊണ്ട് മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞു തരാനും അതിൽ നിന്നും മോചനം നേടാനുമുള്ള വഴികൾ തുറന്നു കാണിക്കാൻ HSE മുൻകൈയെടുക്കാൻ തയ്യാറാകുന്നു. ഇതിനായി ഒരു പുതിയ ടീമിനെ HSE നമ്മുടെ ആളുകളെ കൂടി ചേർത്ത് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. പോളിഷ്‌കാർക്ക് വേണ്ടി ഈ വിധത്തിലുള്ള പദ്ധതി നിലവിൽ HSE നടത്തിവരുന്നുണ്ട്. ഡീഅഡിക്ഷൻ സെമിനാറുകളും മറ്റും നടത്താനാണ് പ്ലാൻ. നമ്മുടെ ഇടയിൽ പലരും നാണക്കേട് ഭയന്നാണ് ഇക്കാര്യങ്ങൾ ആരോടും പറയാത്തത്. ഇങ്ങനെയൊരു പദ്ധതി മലയാളികൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒന്നായി മാറുക തന്നെ ചെയ്യും. മലയാളികളായ നമ്മുടെ പല സ്ത്രീകളും തങ്ങളുടെ കുടുംബത്തിലെ ഈ ഒരു പ്രശ്‍നം പുറത്തു പറയാൻ മടിക്കുകയാണ് ഇപ്പോൾ. എന്നാൽ ഈ…
Read Moreമഞ്ഞിൽ വിരിയും മോണാലിസ. അല്ല… സ്നോണാലിസ
ടൊറന്റോയിലെ താമസക്കാരനായ റോബർട്ട് ഗ്രീൻഫീൽഡ് ഒരു കാൻവാസ് പോലെ മഞ്ഞുതുള്ളിയെ ഉപയോഗിച്ച് വരച്ച പുതിയ “മൊണാലിസ” ചിത്രമാണ് ഇന്ന് ലോകം മുഴുവൻ ചർച്ചചെയ്യപെടുന്നത്. റോബർട്ട് ഗ്രീൻഫീൽഡ് ലിയോനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് മോണ ലിസയെ മഞ്ഞിൽ പുനർനിർമ്മിച്ചു. ഗ്രീൻഫീൽഡ് സ്നോയിൽ തീർത്ത അദ്ദേഹത്തിന്റെ സൃഷ്ടിയെ സ്നോണാലിസ എന്നാണ് വിളിക്കുന്നത്. വീഡിയോ കാണാം. Backyard artist unveils Snowna Lisa in Toronto | https://t.co/9uR6SuLQ6b pic.twitter.com/KjknhrRFfV — RTÉ News (@rtenews) February 19, 2019
Read Moreഉണക്ക ചെമ്മീന്‍ ചമ്മന്തി
ചേരുവ ഉണക്ക ചെമ്മീന്‍ – 100 ഗ്രാം വറ്റല്‍ മുളക് – 4 – 6 എണ്ണം കുഞ്ഞുള്ളി – 4 എണ്ണം പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച് ഉപ്പ് – പാകത്തിന് ഒരു മുറി തേങ്ങ തിരുമ്മിയത് തയ്യാറാക്കുന്ന വിധം 1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക 2) വറ്റല്‍ മുളക് ചുട്ട് എടുക്കുക 3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചമ്മന്തി തയ്യാര്‍.
Read Moreകേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് ഹൈബി ഈഡന് !!!
ഡബ്ലിൻ : 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച ഡബ്ലിനിലെ ടാലെ യിൽ വെച്ച് നടത്തപ്പെട്ട മഹാത്മാ ഗാന്ധി യുടെ നൂറ്റി അൻപതാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് പ്രഖ്യാപിച്ചു . ഓ ഐ സി സി അയർലൻഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ .ജോയ് സ്വാഗതം ആശംസിച്ചു.പൊതുയോഗം ഔദ്യോഗികമായി അയർലണ്ടിന്റെ ഏറ്റം പ്രായം കുറഞ്ഞ ടി .ഡി (ഐറിഷ് പാർലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്‌സ് ഉത്‌ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 – ജന്മ ആഘോഷങ്ങൾക്കിടെയിൽ അയർലണ്ടിലെ ടി .ഡി യായ ഡെപ്യൂട്ടി ജാക്ക് ചാമ്പേഴ്സും ഇന്ത്യൻ എംബസ്സിയുടെ കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജിയും ചേർന്നാണ് കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ്…
Read Moreബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ പോർഷ കാറുകളുടെ വിലകൂടും
ആഡംബര ജർമൻ കാർ നിർമ്മാതാക്കളായ പോർഷ അവരുടെ കാറുകൾക്ക് ബ്രിട്ടനിൽ ബ്രെക്സിറ്റിനു ശേഷം വില കൂടുമെന്ന് അറിയിച്ചു. മാർച്ച് 29ന് ബ്രെക്സിറ്റിനു ശേഷം 10% വരെ വിലകൂടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജനുവരി 17 വരെ ബുക്കിംഗ് ചെയ്തവർക്ക് കൂടുതൽ തുക നൽകേണ്ട കാര്യമില്ല. എന്നാൽ അതിന് ശേഷം കാർ ബുക്ക് ചെയ്തവർ അധികമായി വരുന്ന ഡ്യൂട്ടി എമൗണ്ട് അടയ്‌ക്കേണ്ടിവരും. എന്നാൽ ഇക്കാരണത്താൽ ബുക്കിംഗ് ചെയ്തവർക്ക് ബുക്കിംഗ് ക്യാൻസൽ ചെയ്യണമെങ്കിൽ ചെയ്യാം എന്നും കമ്പനി പറഞ്ഞു. 2017 ൽ ബ്രിട്ടനിൽ പോർഷെ 14,000 കാറുകൾ വിറ്റഴിച്ചു. ജർമ്മനി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് പോർഷെയ്‌ക്ക് യുകെ.
Read MorePerx റീവാർഡ് കാർഡ് ബാലൻസ് നോക്കാൻ
Perx റീവാർഡ് കാർഡ് ഇപ്പോൾ വളരെയധികം കമ്പനികൾ അവരുടെ ജോലിക്കാർക്ക് റീവാർഡ് കാർഡ് ആയി കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന്, ന്യൂ ഇയർ, ക്രിസ്മസ്, ബെർത്ത്ഡേ, ആനിവേഴ്സറി, പ്രൊമോഷൻസ്, അപ്പ്രീസിയേഷൻസ് തുടങ്ങിയ അവസരങ്ങളിൽ കൊടുക്കുന്ന ഗിഫ്റ്റ് കാർഡുകലാളിവ. സാധാരണ ഗിഫ്റ്റുകാർഡുകളെ അപേക്ഷിച്ച് ഏത് തരം ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. കടകളിലും ഓൺലൈൻ ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. സാദാരണ ATM കാർഡിന്റെ ഉപയോഗം പോലെ തന്നെയാണിതിനും. രജിസ്റ്റർ ചെയ്യണ്ട കാര്യമില്ല. എന്നാൽ കടകളിൽ ഉപയോഗിക്കുന്നതിനു മുൻപ് സാദാരണ ATM കാർഡിന്റെ പുറകിൽ നാം ഒപ്പിടുന്ന പോലെ തന്നെ ഒപ്പ് ഇട്ടിരിക്കണം. ഷോപ്പ് കീപ്പർ ചോദിച്ചാൽ കാണിക്കാൻ വേണ്ടിയാണിത്. കാർഡ് ഉടമ നാം തന്നെയാണോ എന്നറിയാനാണിത്. ഇതിനു നാം കാർഡ് രജിസ്റ്റർ ചെയ്യണമെന്നില്ല. എന്നാൽ Perx കാർഡിന്റെ വെബ്സൈറ്റിലും ആ കാർഡ് കിട്ടുന്ന കവറിലും പറയുന്നുണ്ട് അതിന്റെ ബാലൻസ് അറിയണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന്.…
Read More8 വയസുള്ള കുഞ്ഞുങ്ങളെ മയക്കുമരുന്ന് കടത്താനുപയോഗിച്ച് വെസ്റ്റ് ഡബ്ലിൻ
എട്ട് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇപ്പോൾ ഡബ്ലിനിലെ മയക്കുമരുന്ന് സംഘങ്ങൾ മയക്ക് മരുന്ന് കടത്താനായി ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ട്. പട്ടാപകൽ ഗാങ് വാറും വെടിവെപ്പും നടക്കുന്നതിന്റെ വിഡിയോയും പുറത്തായി. സിനിമകളിൽ കണ്ടു പരിചയിച്ചപോലെ തന്നെ വൻ ഡ്രഗ് മാഫിയ തന്നെ ഡബ്ലിനിൽ ഉണ്ട്. ധാരാളം പണം ഒറ്റയിടപാടിൽ തന്നെ കൈയിൽ വന്നു ചേരുന്നതാണ് കുട്ടികളെ ആകർഷിക്കുന്നത്. വെസ്റ്റ് ഡബ്ലിനിലെ കോർഡ്ഫ് എന്ന സ്ഥലത്ത് പട്ടാപകൽ വെടിവെപ്പും ഗാങ് വാറും നടക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read More