ഇന്റർനാഷണൽ വിമൻസ് ഡേ മാർച്ച് 8

മാർച്ച് 08, ഇന്ന് നമ്മുടെ ദിനം. സ്ത്രീകളുടെ ദിവസം. “ബാലൻസ് ഫോർ ബെറ്റർ” കാമ്പയിൻ തീം ആയി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയാണ് സ്ത്രീ സമത്വം സമൂഹത്തിൽ കൊണ്ടുവരാനുള്ള മാർഗമായി ഇപ്പോൾ ചെയ്യുന്നതും, ചെയ്യേണ്ടതും. നാളിതുവരെ സ്ത്രീകളുടെ നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാലിനി, നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടണം. ആദ്യകാലത്ത് വനിതാദിന ദിനാചരണം അറിയപ്പെട്ടിരുന്നത് “ദേശീയ വനിത ദിനം” എന്നായിരുന്നു. ആദ്യ വനിതാ ദിനം 1909 ൽ ന്യൂയോർക്കിലാണ് നടന്നത്. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയാണിത് സംഘടിപ്പിച്ചത്. 1975-ലെ അന്താരാഷ്ട്ര വനിതാദിനത്തിൽ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആരംഭിച്ചു. 1977 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, വനിതാ അവകാശങ്ങൾക്കും ലോക സമാധാനത്തിനും യുഎൻ ദിനമായി മാർച്ച് എട്ട് പ്രഖ്യാപിക്കാൻ അംഗരാജ്യങ്ങളെ ക്ഷണിച്ചു. International Women’s Day 2019 (IWD 2019)2019ലെ അന്താരാഷ്ട്ര വനിതാദിനത്തിനായുള്ള പ്രമേയം 2019 “സമചിത്തരായിരിക്കുക,…

Read More

സ്റ്റാമ്പ് 3 യിൽ ഉള്ളവർ ഉടനെ തന്നെ GNIB അപ്പോയ്ന്റ്മെന്റ് എടുത്ത് വച്ചോളൂ…

അയർലണ്ടിൽ നിലവിൽ സ്റ്റാമ്പ് 3 വിസ സ്റ്റാറ്റസിൽ ഉള്ളവർക്കും ഇനി വരാൻ പോകുന്നവർക്കും സന്തോഷപ്രദമാണ് ഈ പുതിയ നിയമ ഭേദഗതി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും, ഈ നിയമം എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നും, സ്റ്റാമ്പ് മാറാൻ ചെയ്യേണ്ട കാര്യങ്ങളുടെ വിശദശാംശങ്ങളും അറിയുവാൻ ഈ വീഡിയോ കാണുക.   https://youtu.be/ljbzta8Tb8M   Sponsored

Read More

2021 മുതൽ ക്ലോക്കുകളുടെ മാറ്റമില്ല

അയർലണ്ടിൽ പുതിയ EU നയപ്രകാരം 2021 മുതൽ ശീതകാലം അല്ലെങ്കിൽ വേനൽക്കാല കാലം വരുമ്പോൾ ക്ലോക്കിലെ സമയം മാറ്റുന്ന രീതി ഉണ്ടാവില്ല. അതാത് EU രാജ്യങ്ങൾക്ക് അവർക്കിഷ്ടമുള്ള സമയക്രമം തീരുമാനിക്കാം. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അതാത് രാജ്യത്തിന് അവർക്ക് അനുയോജ്യമായ ശീതകാലം അല്ലെങ്കിൽ വേനൽക്കാല കാല സമയത്തിൽ നിന്നും തിരഞ്ഞെടുക്കാം. ഓരോ EU രാജ്യവും ഏപ്രിൽ 2020 ന് മുൻപായി അവർ തിരഞ്ഞെടുക്കുന്ന സമയക്രമം ഏതാണെന്ന് അറിയിച്ചിരിക്കണം. പിന്നീട് മാറ്റം ഉണ്ടാവില്ല. അങ്ങനെ 2021 മുതൽ വിന്ററിലും സമ്മറിലും ക്ലോക്കിലെ സമയം ഓരോ മണിക്കൂർ മുൻപോട്ടും പുറകോട്ടും തിരിക്കേണ്ട ആവശ്യമില്ല. Sponsored

Read More

നൻധോസ് റെസ്റ്ററന്റിൽ 5% ഡിസ്‌കൗണ്ട് ലഭിക്കാൻ

നാവിൽ രുചിയേറും ഭക്ഷണം വിളമ്പുന്ന നൻധോസ് റെസ്റ്ററന്റ് എല്ലാവർക്കും പ്രിയങ്കരമാണ്. എന്നാൽ 5% ഡിസ്‌കൗണ്ട് നിങ്ങളുടെ ബില്ലിൽ കിട്ടിയാൽ എരുവിനോടൊപ്പം അതൊരു മധുരമല്ലേ…. അയർലണ്ടിലും യുകെയിലും ഉള്ള നൻധോസ് റെസ്റ്ററന്റിൽ എപ്പോൾ ഭക്ഷണം കഴിക്കാൻ പോയാലും നിങ്ങളുടെ ബില്ലിൽ 5% ഡിസ്‌കൗണ്ട് ലഭിക്കും. എങ്ങനെ എന്നറിയാൻ വീഡിയോ കാണൂ… https://youtu.be/3aCQW94XBm8   നിങ്ങൾ ഗ്രൂപ്പ് ആയിട്ടാണ് പോകുന്നതെങ്കിൽ കൂടെ നിങ്ങളുടെ കൂടെ ഒരു HSE / NHS സ്റ്റാഫ് ഉണ്ടെങ്കിൽ ഈ ഡിസ്‌കൗണ്ട് നിങ്ങൾക്ക് ലഭിക്കും.

Read More

“പ്രേമബുസാട്ടോ ” വരുന്നേ .., കാണാൻ ഒരുങ്ങിക്കോളിൻ …

ഏപ്രിൽ 13 ശനിയാഴ്ച അയർലണ്ടിലേക്ക് “പ്രേമബുസാട്ടോ ” വരുന്നു…  തീയതി കുറിച്ച് വച്ചോളു… കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകൾക്കായി ഒരുങ്ങി ഇരുന്നൊള്ളു .. ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്ന  പ്രശസ്ത നാടക സംവിധായകൻ   ഡോ .സാംകുട്ടി പട്ടംകരി രചനയും   സംവിധാനവും നിർവഹിച്ചു, “മലയാളം” സംഘടന  നിർമിക്കുന്ന നാടകമാണ്   “പ്രേമബുസാട്ടോ” . നാടക കലയുടെ മുഴുവൻ സാധ്യതകളെയും അരങ്ങിലേക്കെത്തിക്കുന്ന ഈ  നാടകത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ് ..ഈ നാടകം ഒരുക്കി അരങ്ങിലേക്കെത്തിക്കുക എന്ന ദൗത്യ വുമായാണ് അദ്ദേഹംരണ്ടു മാസത്തെ കാലയളവിലേക്കായി അയർലണ്ടിൽ എത്തിയിരിക്കുന്നത് . വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ 350 ഓളം നാടകങ്ങൾ അരങ്ങിൽ എത്തിച്ച ഡോ സാംകുട്ടി പട്ടംകരി യുടെ അനുഭവത്തിന്റെയും പ്രതിഭയുടെയും കരുത്തിൽ   “പ്രേമബുസാട്ടോ ”   അവിസ്മരണീയമായിരിക്കും എന്ന് നൂറു ശതമാനവും  ഉറപ്പിക്കാം .. താലയിലെ സൈന്റോളജി ഓഡിറ്റോറിയത്തിൽ ഈ നാടകത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ,  പുതിയകാഴ്ചകളുടെ അനുഭവതലങ്ങളിലേക്കു മലയാളികളുടെ…

Read More

ഇന്ന് മുതൽ ഡ്രൈവിംഗ് “ഗ്രീൻ കാർഡിന്” അപേക്ഷിക്കാം

അയർലണ്ടിന്റെ ബോർഡർ കൗണ്ടികളിലാണോ നിങ്ങൾ താമസിക്കുന്നത് ? അഥവാ … 2019 മാർച്ച് 29 ന് ബ്രെക്സിറ് പ്രാബല്യത്തിൽ വരുന്നതിനു ശേഷം നിങ്ങൾ നോർത്തേൻ അയർലണ്ടിലെയ്ക്കോ യുകെയിലേക്കോ വാഹനമോടിച്ച് പോകാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഐറിഷ്‌ ലൈസൻസ് കൊണ്ട് മാത്രം നിങ്ങൾക്ക് നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ പറ്റില്ല. മോട്ടോർ ഇൻഷുറൻസ് കമ്പനികൾ ഇഷ്യൂ ചെയ്യുന്ന ഗ്രീൻ കാർഡ് എന്ന് പേരിട്ടിരിക്കുന്ന കാർഡ് കൂടി ഉണ്ടെങ്കിൽ മാത്രമേ ബ്രെക്സിറ്റിനു ശേഷം യുകെയിലും നോർത്തേൻ അയർലണ്ടിലും വാഹനം ഓടിക്കാൻ പറ്റൂ. നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ തങ്ങളുടെ ഇൻഷുറൻസ് ബാധകമാണെന്ന് കാണിക്കുന്നതാണ് ഗ്രീൻ കാർഡ്. നാല് ലക്ഷത്തിലധികം ഗ്രീൻ കാർഡുകൾ മോട്ടോർ ഇൻഷ്വറൻസ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) വിവിധ മോട്ടോർ ഇൻഷുറൻസ് കമ്പനികൾക്കും ബ്രോക്കർസിനും അയച്ചു കൊടുത്തുകഴിഞ്ഞു. മാർച്ച് ഒന്ന് (ഇന്ന്) മുതൽ ഇൻഷുറൻസ് കമ്പനികൾ…

Read More

ഓ ഐ സി സി അയർലൻഡ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാർഷികം ആഘോഷിച്ചു

ഡബ്ലിൻ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികാഘോഷങ്ങൾ ലോകമെന്പാടും കൊണ്ടാടുന്ന 2019 വർഷത്തിൽ ഓ ഐ സി സി അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജന്മവാര്ഷികാഘോഷങ്ങൾ അയർലണ്ടിൽ വിപുലമായി ആഘോഷിച്ചു. ഗാന്ധിയൻ സൂക്തങ്ങൾക്കു ലോകായമാനമായി ഉള്ള അംഗീകാരവും പ്രാധാന്യവും ഉൾകൊണ്ട പരിപാടിക്രമങ്ങളാണ് ഡബ്ലിനിലെ ടാല യിലെ പ്ലാസ ഹോട്ടലിൽ 15 ഫെബ്രുവരി വെള്ളിയാഴ്ച നടത്തപ്പെട്ടത്. ഗാന്ധിജിയുടെ ജന്മവാര്ഷികാഘോഷങ്ങൾ ഉച്ചതിരിഞ് 15 ഫെബ്രുവരി നാലു മണിക്ക് കുട്ടികളുടെ പെയിന്റിംഗ് – കളറിംഗ് മത്സരങ്ങളോടുകൂടി  ആരംഭം കുറിച്ചു. മത്സരങ്ങൾ രണ്ടു വിഭാഗങ്ങളിലായി നടത്തപ്പെട്ടു. ഓ ഐ സി സി അയർലൻഡ് നടത്തിയ  മത്സരങ്ങളിലെ പങ്കാളികൾക്കു   അയർലണ്ടിലെ ഇന്ത്യൻ എംബസ്സി സ്പോൺസർ ചെയ്ത ഒരു മത്സരാർത്ഥിക്കു പത്തു യൂറോ വിലവരുന്ന പെയിന്റിംഗ് കിറ്റുകൾ എംബസ്സി കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജി വിതരണം ചെയ്തു. പെയിന്റിംഗ് കിറ്റുകൾ സ്‌പോൺസർഷിപ് നൽകാൻ മുന്കയ്യെടുത്ത പുതിയ ഇന്ത്യൻ…

Read More

150 പുതിയ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ഡബ്ലിനിലെ ടെക് കമ്പനി

നേരത്തെ ഗ്ലോബോഫോഴ്സ്‌ എന്നറിയപ്പെട്ടിരുന്ന വർക്ക്ഹ്യൂമൻ എന്ന ഐറിഷ് ടെക്നോളജി കമ്പനി പുതിയതായി 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അറിയിച്ചു. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 ൽപരം ജോലിക്കാരുള്ള കമ്പനിയാണിത്. ഇതിൽ 270 പേരും ഡബ്ലിനിൽ ആണ് നിലവിൽ ജോലി ചെയ്യുന്നത്. ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്‌സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടെക് ജോലി സാധ്യതകൾ വരുന്നത്. 4 മില്യൺ യൂറോയുടെ ഇൻവെസ്റ്മെന്റാണ് കമ്പനി ചെയ്യാൻ പോകുന്നത്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 150 വേക്കൻസികൾ അടുത്ത മൂന്ന് വർഷത്തിനിടയിലായിരിക്കും നടക്കുക. ടെക്നോളജി, ഫിനാൻസ്, ഇ-കോമേഴ്‌സ്, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലായിട്ടായിരിക്കും മേൽ പറഞ്ഞ 150 തൊഴിലവസരങ്ങൾ വരുക. Sponsored

Read More

അയർലണ്ടിൽ മോമോ ചലഞ്ജ് മുന്നറിയിപ്പുമായി ഗാർഡ

ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നേരത്തെതന്നെ കുപ്രസിദ്ധി നേടിയ മോമോ ചലഞ്ജ് ഗെയിം അയർലണ്ടിൽ ഇപ്പോൾ അപകടകരമായ രീതിയിൽ കുട്ടികളെയും യുവതീയുവാക്കളെയും വലയിൽ പെടുത്തുന്നതായി ഗാർഡ അറിയിച്ചു. ബ്ലൂ വെയിൽ എന്ന പേരിൽ സമാനമായ ഒരു ചലഞ്ചിങ് ഗെയിം നേരത്തെ പലരുടെയും ജീവൻ എടുത്തിരുന്നു. ഐറിഷ് ഗാർഡയും പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലണ്ടും (PSNI) രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. https://www.youtube.com/watch?v=AsGLbTu8O18&feature=youtu.be ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റർ, വാട്സ്ആപ് എന്നീ സോഷ്യൽ മീഡിയകളിലൂടെയും മയിൻക്രാഫ്റ്റ് എന്ന ഗെയിമിലൂടെയുമാണ് കുട്ടികളെ ഈ മോമൊ ചലഞ്ചിലേയ്ക്ക് ആകർഷിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ വാട്സ്ആപ് പോലുള്ള മീഡിയ വഴി ചലഞ്ചിലേയ്ക്ക് ക്ഷണിക്കും. തുടക്കത്തിൽ ചെറിയ ടാസ്ക്കുകൾ ആയിരിക്കും കൊടുക്കുക. പിന്നീട് ടാസ്ക്കുകളുടെ കടുപ്പം കൂടി കൂടി വരും. പിന്നീട് അങ്ങോട്ട് സ്വന്തമായി ദേഹോപദ്രവം ഏല്പിക്കുന്ന രീതിയിലുള്ള ടാസ്ക്കുകളായിരിക്കും കൊടുക്കുക. സ്വന്തം കൈ മുറിക്കുക…

Read More

വാട്ടർഫോർഡിൽ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാർച്ച് 3 ഞായറാഴ്ച

വാട്ടർഫോർഡ്: സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടർഫോർഡ് ഒരുക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാർച്ച് മൂന്നാം തീയതി ഞായറാഴ്ച വാട്ടർഫോർഡ് De La Salle കോളേജിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev. Fr. സിബി അറയ്ക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: Louis Xavier: 0894489416 Stanly Paul: 0873261183 Jaimy Mathew:0862042390 Georgekutty:0870566531   Sponsored

Read More