BLS ട്രെയിനിങ് ഗോൾവേയിൽ ഏപ്രിൽ 13ന്: പ്രവേശനം സൗജന്യം

ഗോൾവേ: ജിഐസിസിയുടെ നേതൃത്വത്തിൽ ഗോൾവേ ക്ലിനിക്കുമായി ചേർന്ന് 2019 ഏപ്രിൽ മാസം പതിമൂന്നാം തിയതി ശനിയാഴ്ച 11 മുതൽ 01 മണി വരെയുള്ള സമയത്ത് Basic Life Support (BLS) ട്രെയിനിങ് ക്ലാസുകൾ നടത്തുന്നു. ദോഹിഷ്‌കയിലുള്ള കുമാസു സെന്ററിൽ വച്ചാണ് ട്രെയിനിങ് നടത്തുന്നത്. താല്പര്യമുള്ളവർ മേല്പറഞ്ഞ സമയത്ത് എത്തിച്ചേരുക. പ്രവേശനം തികച്ചും സൗജന്യമാണ്. ഗോൾവേ ക്ലിനിക്കിലെ കാർഡിയാക് വിഭാഗം ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റും BLS ക്ലിനിക്കൽ ഇൻസ്ട്രക്ടറുമായ ഫിലിപ്പ് പാറക്കൽ ആണ് ക്ലാസ്സുകൾ നയിക്കുന്നത്. ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ഇതിൽ ബോധവാന്മാർ ആണെങ്കിലും അല്ലാത്ത പൊതുജനത്തിന് ഈ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ ഒറ്റക്ക് മാതാവോ പിതാവോ കുട്ടികളെ നോക്കുന്ന അവസരത്തിൽ ഉണ്ടാവുന്ന എയർവേ ബ്ലോക്ക്, ചോക്കിങ് മുതലായ അടിയന്തിര സാഹചര്യങ്ങളിൽ ഈ ട്രെയിനിങ് വളരെയധികം ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് ജിഐസിസി സെക്രെട്ടറി…

Read More

മാർപാപ്പയുടെ മോതിരം ഇനി ചുംബിക്കേണ്ട

ഫ്രാൻസിസ് മാർപാപ്പയുടെ ഒരു എളിയ അപേക്ഷയാണ് ഇത്. ഇനി മുതൽ ധാരാളം ആളുകൾ ഒത്തുകൂടുന്നിടത്ത് മാർപാപ്പയുടെ മോതിരം (Papal Ring) ഇനി ആരും ചുംബിക്കരുത്. ഇത് ഫ്രാൻസിസ് പാപ്പയുടെ ഒരു എളിയ അപേക്ഷയാണ്. ധാരളം ആളുകൾ ക്യുവിൽ നിന്ന് മാറിമാറി ചുംബിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. ഒരാളിൽ നിന്നും ബാക്ടീരിയ മറ്റൊരാളിലേയ്ക്ക് വളരെ എളുപ്പത്തിൽ പകരുമെന്നും പലതരത്തിലുള്ള കീടാണുക്കൾ ഈ വിധത്തിൽ പടർന്ന് പലർക്കും രോഗങ്ങൾ ഉണ്ടാവും എന്നുള്ള കാരണത്താലാണ് മാർപാപ്പ പേപ്പൽ റിംഗ് ചുംബിക്കാൻ ശ്രമിച്ചവരെ അതിനനുവദിക്കാതിരുന്നത്. ഈ തിങ്കളാഴ്ച ധാരാളം പേർ മാർപാപ്പയെ കണ്ടു മോതിരം ചുംബിക്കാൻ ശ്രമിക്കുമ്പോൾ മാർപ്പാപ്പ അദ്ദേഹത്തിന്റെ കൈ പുറകോട്ട് വലിക്കുന്നതായി വിഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോ ആണ് എപ്പോൾ ഏറ്റവും വൈറൽ ആയി സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്. എന്നാൽ പല വിശ്വാസികളും…

Read More

ഗോൾവേ മലയാളി ഭരതനാട്യം പഠിപ്പിക്കുന്നു

ഭരതനാട്യം ക്ലാസുകൾ ഇനി ഓൺലൈൻ ആയി യൂട്യൂബിൽ പഠിക്കാം. ഭരതനാട്യം ഓൺലൈൻ ആയും നേരിട്ട് ഗോൾവേയിലും പഠിക്കാം. അങ്കമാലി സ്വദേശി സ്വാതി വിജേഷ് ആണ് യൂട്യൂബിലൂടെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിച്ച് ശ്രെദ്ധനേടുന്നത്. ഭരതനാട്യത്തിൽ ബാച്ചിലർ ഡിഗ്രിയുള്ള സ്വാതി ഇപ്പോൾ തിരക്കിലാണ്. നിരവധി കുട്ടികളാണ് സ്വാതിക്ക് അയർലണ്ടിലെ ഗോൾവേയിൽ വിദ്യാർഥികളായിട്ടുള്ളത്. ഇത് കൂടാതെ യൂട്യുബിലും സ്വാതിക്ക് നിരവധി വിദ്യാർത്ഥിനികൾ ഉണ്ട്. 2500 ൽ പരം സബ്സ്ക്രൈബേർസ് ഉണ്ട് സ്വാതിയുടെ യൂട്യൂബ് വീഡിയോ ചാനലിന്. ക്ലാസ്സിക്കൽ ഡാൻസ് കൂടാതെ സിനിമാറ്റിക്കൽ ഡാൻസും സ്വാതി സ്വാതിയുടെ വിദ്യാർത്ഥിനികൾ പഠിച്ചു വരുന്നു.   നിലവിൽ 30 ക്ലാസ്സുകൾ സ്വാതി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അദ്യായങ്ങൾ ഉടൻതന്നെ വരുന്നതാണ്. ചുവടെ കാണുന്നതാണ് ഒന്നാമത്തെ ലെസ്സൺ. ഇത് ഭാരതനാട്യത്തിന്റെ അടിസ്ഥാനപരമായ സ്‌റ്റെപ്സ് പഠിപ്പിക്കുന്നു.   ___________________________ ഇതേപോലെ കലാപരമായ കഴിവുകളുള്ള നിരവധി പ്രതിഭകൾ നമ്മുടെ ഇടയിലുണ്ട്.…

Read More

സന്തോഷവാർത്ത: സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂടുന്നു

അയർലണ്ടിലെ പൊതുജനത്തിന് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ പലവിധത്തിൽ ലഭിക്കാറുണ്ട്. 29 ഇനങ്ങളിലാണ് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂട്ടുന്നത്. 362 യൂറോ മില്യൺ അധികമായി ഇതിനായി ഗവണ്മെന്റ് ഇനി പ്രതിവർഷം ചിലവഴിക്കും. മൊത്തം സാമൂഹികക്ഷേമം (സോഷ്യൽ വെൽഫെയർ) വർഷം 20.5 ബില്ല്യൻ യൂറോ വരുമെന്നാണ് കണക്കുകൂട്ടുന്നത്. ആഴ്ചയിൽ 5 യൂറോ അധികം ലഭിക്കുന്നവർ പെൻഷൻ പരമാവധി വ്യക്തിഗത നിരക്ക് ആഴ്ചയിൽ 5 യൂറോ വർധിക്കും. ആഴ്ചയിൽ 5 യൂറോ വീതം കൂടുതൽ ക്ഷേമം ലഭിക്കുന്ന വിഭാഗങ്ങൾ ചുവടെ ചേർക്കുന്നവയാണ്. Carers, Widows People with disabilities Lone parents Jobseekers Maternity and Paternity Benefit recipients Farm Assist recipients Community Employment participants ചൈൽഡ് ബെനഫിറ്റ് ആഴ്ചയിൽ 2.20 യൂറോ 12 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അധികമായി ലഭിക്കും. 12 വയസ്സിന്…

Read More

ബ്രെക്സിറ്റ്‌: യുകെ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉള്ളവർ അയർലണ്ടിൽ വാഹനം ഓടിക്കാൻ അല്പം പാടുപെടും

പ്രതിദിനം 500 അപേക്ഷകൾ യുകെ ലൈസൻസ് ഉള്ളവരിൽ നിന്നും ഐറിഷ് പെർമിറ്റുകൾക്കായി എത്തുന്നതായി RSA അറിയിച്ചു. ബ്രെക്സിറ്റിനു ശേഷം യുകെ ഡ്രൈവിംഗ് ലൈസൻസ് അയർലണ്ടിൽ വാഹനം ഉപയോഗിക്കാൻ സാധിക്കില്ല എന്ന മുന്നറിയിപ്പ് NDLS പുറപ്പെടുവിച്ചതിനെ തുടർന്നാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ബ്രെക്സൈറ്റ് വരുന്നതോടു കൂടി യുകെ ലൈസൻസ് ഐറിഷ് ഡ്രൈവിംഗ് ലൈസൻസ് ആയി എക്സ്ചേഞ്ച് ചെയ്യാനുള്ള അനുമതിയുണ്ട്. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടിയപ്പോൾ ഇതിനുള്ള കാലതാമസവും കൂടി. അതിനാൽ, പെർമിറ്റുകളെ കൈമാറാൻ അപേക്ഷ നൽകിയവർക്ക് ലൈസൻസ് ലഭിക്കാൻ ഏതാനും ആഴ്ചകൾ കാത്തിരിക്കേണ്ടതായി വരുന്നു. അതുകൊണ്ട്, പുതിയ ഐറിഷ് ലൈസൻസ് കൈയിൽ കിട്ടുന്നതുവരെ ഇവർക്ക് നിയമപരമായി വാഹനം അയർലണ്ടിലെ നിറത്തിൽ ഇറക്കാൻ സാധിക്കില്ല എന്നും RSA പറയുന്നു. അയർലൻഡിൽ ആയിരക്കണക്കിന് യുകെ ലൈസൻസ് ഹോൾഡർമാർ ഉണ്ട്, എന്നാൽ നോ-ഡീൽ ബ്രെക്സിറ്റ്‌ വരുന്നതോടു കൂടി ഇവരുടെ…

Read More

സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരും മുൻപ് അറിയേണ്ടതെല്ലാം…

ഇന്ന് സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ വരും മുൻപ് ഇത് വായിച്ചിരിക്കണം. എന്നിട്ട് വേണം നിങ്ങളുടെ യാത്ര എപ്രകാരമെന്ന് തീരുമാനിക്കാൻ. പരേഡ് എണ്ണമറ്റ ജനപ്രവാഹം ഒത്തുചേരുന്ന ഒന്നാണ് സെന്റ് പാട്രിക്‌സ് ഡേ. അയർലണ്ടിലെ ഏറ്റവും വലിയ ആഘോഷമാണിത്. രാജ്യമെമ്പാടും പരേഡുകൾ നടക്കും. തലസ്ഥാന നഗരിയായ ഡബ്ലിനിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. പ്രൗഢഗംഭീരമായ ഈ പരേഡ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്ന് ഉച്ചയ്ക്ക് 12:00 മണിയ്ക്ക് പർണൽ സ്ക്വയറിൽ നിന്നും പരേഡ് ആരംഭിയ്ക്കും. 3000 പേർ എങ്കിലും ഈ പരേഡ് കാണാൻ എത്തുമെന്നാണ് കരുതുന്നത്. തെരവു നാടകങ്ങളും, കണ്ണിൽ അത്ഭുതങ്ങൾ സ്ട്രിഷ്ടിക്കുന്ന അഭ്യാസ പ്രകടനങ്ങളും വാദ്യഘോഷങ്ങളും കാതിനിമ്പവും കണ്ണിനു കുളിർമയും നല്കുന്നവയായിരിക്കും എന്ന് ഇതിന്റെ സംഘടകർ ഉറപ്പുനൽകുന്നു. ഡബ്ലിനിൽ നേരിട്ടെത്താൻ പറ്റാത്തവർക്കായി ഇതിന്റെ തത്സമയ സംപ്രേഷണം 12:15 മുതൽ RTE ONE ടീവി…

Read More

എനിക്ക് ഗ്രീൻ കാർഡ് കിട്ടി…. ഫ്രീ ആയി

എനിക്ക് ഗ്രീൻ കാർഡ് കിട്ടി…. ഫ്രീ ആയി. 30 യൂറോപ്യൻ രാജ്യങ്ങളിൽ എനിക്കിനി എന്റെ കാർ ഓടിക്കാം. നിങ്ങൾക്കും വേണോ ഗ്രീൻ കാർഡ് ഫ്രീ ആയി? https://youtu.be/mytaAGMPbVc      

Read More

കള്ള ടാക്സി: 25 പേരെ നാടുകടത്തുന്നു

ടാക്സി കുംഭകോണത്തിലെ പ്രധാന അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ അയർലൻഡിൽ നിയമപ്രകാരമുള്ള ഉത്തരവുകളോടെ 25 പേരെ നാടുകടത്തുന്നു. അയർലണ്ടിൽ നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരാണ് ഈ 25 പേർ. 64 പേരാണ് നിയമവിരുദ്ധമായി കുടിയേറി പ്രോപ്പർ ടാക്സി ലൈസൻസ് ഇല്ലാതെ ടാക്സി ഓടിച്ചതിന് പിടിയിലായത്. നിയമവിരുദ്ധമായി കല്യാണം കഴിച്ചു എന്ന് കാട്ടിയാണ് ഇവരിൽ ഭൂരിഭാഗവും മൈഗ്രേഷൻ വിസ നേടിയെടുത്തത്. എന്നാൽ 180 ഓളം നോൺ യൂറോപ്യൻ ആൾക്കാർ സമാനരീതിയിൽ ടാക്സി പെർമിറ്റ് സംഘടിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നതായി ഗാർഡയുടെ റിപോർട്ടുകൾ പറയുന്നു. ഡബ്ലിനിലാണ് കൂടുതൽ പേരും ഈ വിധത്തിൽ കഴിയുന്നത്. അവസാനമായി പിടിയിലായ 134 പേരിൽ 64 പേരുടെ അന്വേഷണം GNIB ഓഫീസിൽ പൂർത്തിയാക്കി അവരുടെയും ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് പുനഃപരിശോധിക്കാൻ INIS ന് (Irish Naturalisation and Immigration Service) കൈമാറി. ഇവരിൽ 25 പേരെയാണ് അനധികൃത ഇമ്മിഗ്രേഷനും അനധികൃതമായി ജോലി ചെയ്തതിനും…

Read More

യുണൈറ്റഡ് സ്പാർട്ടൻസ് vs സാന്ററി ഗ്യാലക്‌സി ഇന്ന് 5 മണിക്ക്

യുണൈറ്റഡ് സ്പാർട്ടൻസ് vs സാന്ററി ഗ്യാലക്‌സി ഏറ്റുമുട്ടുന്നു. ഈസ്റ്റും വെസ്റ്റും തമ്മിലുള്ള പോരാട്ടം ഇന്ന് വൈകിട്ട് 5 മണിക്ക് മോർട്ടൻ സ്റ്റേഡിയത്തിൽ വച്ച്. ➡ #UnitedSpartans vs #SantryGalaxy⬅👍 #East 🇮🇳 meets #West🇮🇪 The much awaited ⚽ match is few hours away !! Everyone invited, please go come and enjoy the match. The count down begins ✌👍👏👏 #FootballfeverStarts..⚽⚽🎊🎉🎊🎉   #SantryIndians #SantryGalaxy #UnitedSpartans #Football #Match #ColinBerry #MortonStadium #Santry 🇮🇳#Indians🇮🇪 #Irish #Friends

Read More

നിങ്ങൾക്ക് നല്ല ഒരു ബിസിനസ് ഐഡിയ ഉണ്ടോ ?

നിങ്ങൾക്ക് നല്ല ഒരു ബിസിനസ് ഐഡിയ ഉണ്ടോ ? ആ ഐഡിയ പ്രാബല്യത്തിൽ കൊണ്ടുവരാൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടോ ? നൂതനമാണോ നിങ്ങളുടെ ആശയം? എങ്കിലിതാ ഒരു സുവർണാവസരം. Social Entrepreneurs Ireland നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ആവശ്യമായ ട്രെയിനിങ്ങും മുതൽ മുടക്കും അവർ തരും. അയർലണ്ട് സമൂഹത്തിന് എന്തെങ്കിലും നല്ല ഗുണം ചെയ്യുന്ന ഒരു പദ്ധതി ആയിരിക്കണം നിങ്ങളുടെ മനസിലുള്ള ആശയം എന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കുക. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി 2019 മാർച്ച് 19, ചെവ്വാഴ്ച്ച. പെട്ടെന്നാകട്ടെ… ഇനിയൊരവസരം കിട്ടിയില്ലാ എന്ന് പരാതി പറയരുത്. ഈ അവസരം പ്രജോജനപ്പെടുത്തിയ ചിലർ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ… ഒരാൾ തന്നെയോ ഗ്രൂപ്പ് ആയോ നിങ്ങൾക്ക് പങ്കെടുക്കാം. നിങ്ങളുടെ മനസ്സിൽ ഒന്നിൽ കൂടുതൽ ഐഡിയ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതും അപ്ലൈ…

Read More