അയർലണ്ടിൽ 15 സംശയാസ്പദമായ കൊറോണ വൈറസ് കേസുകൾ പരീക്ഷിച്ചു, ഒന്നും സ്ഥിരീകരിച്ചിട്ടില്ല

കൊറോണ വൈറസിന്റെ സംശയാസ്പദമായ 15 പുതിയ കേസുകൾ ഇവിടത്തെ ദേശീയ വൈറസ് റഫറൻസ് ലബോറട്ടറിയിൽ പരിശോധിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. ഭാഗ്യവശാൽ ആർക്കും വൈറസ് ബാധിച്ചിട്ടില്ല. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ കാണുന്ന കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് അയർലണ്ടിൽ കൊറോണ വൈറസ് ഉള്ള ഒരാളെങ്കിലും കാണുവാൻ സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം തന്നെ ഏതെങ്കിലും വ്യക്തിയിൽ വൈറസ് സ്ഥിരീകരിച്ചാൽ സമഗ്രമായ ഒരു പദ്ധതി നിലവിലുണ്ട് എന്നും ഹെൽത്ത് ഡിപ്പാർട്മെന്റ് പറയുന്നു. നിലവിൽ ആശങ്കപ്പെടേണ്ടതില്ല.

Read More

റോയൽ കേറ്ററേഴ്സ് ബുക്കിങ് ആരംഭിച്ചു

2020 വർഷത്തെ വിശുദ്ധ കുർബാന സ്വീകരണം ഇങ്ങടുത്തതോടെ കുട്ടികളുടെ വിശുദ്ധ കുർബാന ചടങ്ങ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് അയർലണ്ടിലെ മലയാളി കുടുംബങ്ങൾ. എല്ലാ വർഷത്തേയും പോലെ ഈ വർഷവും റോയൽ കേറ്ററേഴ്സ് ഇതിനോടകം തന്നെ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയതായി അറിയിച്ചു. പുതിയ വിഭവങ്ങൾ ഈ വർഷത്തെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ കേറ്ററേഴ്സ് അറിയിച്ചു. കസ്റ്റമൈസ്‌ ചെയ്ത പ്രത്യേകം മെനുവിനെ പറ്റി അറിയാനും ഓർഡറുകൾ നൽകാനും ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 019690148 0862183824 0899515307 www.royalcaterers.ie എന്ന വെബ്സൈറ്റിലും മെനുവിലെ വിഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാവുന്നതാണ്. സ്വാദിന്റെ പെരുമ… വൃത്തിയുടെ പര്യായം… റോയൽ കേറ്ററേഴ്സ് അയർലണ്ട്    .

Read More

സ്വോർഡ്‌സിൽ  മഞ്ഞനിക്കര ബാവായുടെ ഓർമ്മ പെരുന്നാൾ ഫെബ്രുവരി 7 ,8  തീയതികളിൽ ആഘോഷിക്കുന്നു 

സ്വോർഡ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് ‌ പള്ളിയിൽ  ഇടവകയുടെ കാവൽ ‍ പിതാവ് മഞ്ഞിനിക്കര ദയറായിൽ ‍കബറടങ്ങിയിരിക്കുന്ന  പരിശുദ്ധ മോറാൻ ‍ മോർ ഇഗ്നാത്തിയോസ് എലിയാസ്  ത്രിതിയൻ ‍ പാത്രിയർക്കീസ്  ബാവയുടെ  ഓർമ്മ  പെരുന്നാൾ 2020   ഫെബ്രുവരി 07  ,08    വെള്ളി ,ശനി തീയതികളിൽ ഭക്ത്യാദരപൂർവ്വം  ആഘോഷിക്കുന്നു. 2020   ഫെബ്രുവരി 07  ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00  ന് നോർത്ത്  ഡബ്ലിൻ, സോർഡ്സിലെ  ചർച്ച്  റോഡിൽ ഉള്ള  സെ. കൊളംബസ്  ദൈവാലയത്തിൽ കൊടി ‍ ഉയർത്തൽ  തുടർന്ന്  സന്ധ്യാപ്രാര്‍ത്ഥനയും 8.00  മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 08  ↄo തിയതി ശനിയഴ്ച രാവിലെ 10:00 ന് പ്രഭാതനമസ്കാരവും10:45 ന് ഇടവക മെത്രാപോലീത്ത അഭി .ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ‍ വി.കുർബാനയും , പെരുന്നാൾ ‍ സന്ദേശവും തുടർന്ന്   പിതാക്കന്മാരുടെ…

Read More

എട്ട് NCT കേന്ദ്രങ്ങളിൽ‌ കാർ‌ അണ്ടർ‌ബോഡി പരിശോധന പുനരാരംഭിക്കുന്നു

നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് (എൻ‌സി‌ടി‌എസ്) പ്രകാരം രാജ്യത്തൊട്ടാകെയുള്ള എട്ട് ടെസ്റ്റ് സെന്ററുകളിൽ കൂടി എൻ‌സിടി അണ്ടർ‌ബോഡി പരിശോധന അടുത്ത ആഴ്ച്ച പുനരാരംഭിക്കും. പരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വെഹിക്കിൾ ലിഫ്റ്റുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പരിശോധന കഴിഞ്ഞയാഴ്ച താൽക്കാലികമായി നിർത്തിവച്ചിരുന്നത്. പുതിയ വാഹന ലിഫ്റ്റുകൾ വന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. എൻ‌സി‌ടി പ്രക്രിയയുടെ മറ്റ് ഭാഗങ്ങൾ‌ സാധാരണപോലെ തുടരുകയാണ്, പക്ഷേ ലിഫ്റ്റുകൾ‌ ബാക്കപ്പുചെയ്‌ത് പ്രവർ‌ത്തിപ്പിച്ചുകഴിഞ്ഞാൽ‌, പ്രക്രിയയുടെ ശേഷിക്കുന്ന ഭാഗങ്ങൾ‌ക്കായി പിന്നീടുള്ള തീയതിയിൽ‌ മടങ്ങാൻ‌ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. എട്ട് കേന്ദ്രങ്ങൾ ചുവടെ: Little Island in Cork Limerick Northpoint in Swords Co Dublin Fonthill in Dublin 22 Galway Letterkenny Waterford Killarney

Read More

ഡബ്ലിനിലെത്തിയ വിമാന യാത്രക്കാരനെ വൈറസ് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നു

ശനിയാഴ്ച രാത്രി മോസ്കോയിൽ നിന്ന് ഒരു വിമാനത്തിൽ ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ഉണ്ടോയെന്ന് പരിശോധിക്കാൻ മാറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇത് വരെ ഇയാളുടെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്ന് തന്നെ ഇയാൾക്ക് കൊറോണ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കും എന്നാണ് കരുതുന്നത്. എയ്റോഫ്ലോട്ട് വിമാനം രാത്രി ഒൻപത് മണിയോടെ ഡബ്ലിനിൽ വന്നിറങ്ങി. അവിടെ ഹസ്മത് സ്യൂട്ടുകളിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥർ ഇയാളെ സന്ദർശിച്ചു. താൻ ചൈനയിൽ നിന്ന് മോസ്കോ വഴി വന്നതാണെന്ന് ഇയാൾ അറിയിച്ചതിനെത്തുടർന്നാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി (എൻ‌പി‌എച്ച്ഇ) സംഘം സ്ഥിരീകരിക്കാത്ത വൈറസ് കേസുകളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് പറഞ്ഞെങ്കിലും അയർലണ്ടിൽ ഇന്നലെ വരെ ആരും കൊറോണ വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംശയകരമായ കേസുകളുണ്ടോ അല്ലെങ്കിൽ വിലയിരുത്തലിന് വിധേയരായ ആരെങ്കിലും ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ എൻ‌പി‌എച്ച്ഇ…

Read More

HIQA വ്യവസ്ഥകൾ കാറ്റിൽ പറത്തി ചില കെയർ ഹോമുകൾ

അയർലണ്ടിലെ ചില നഴ്സിംഗ് ഹോമുകൾ ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റിയുടെ (HIQA) നിയമ വ്യവസ്ഥകൾ പാലിക്കാതെ വളരെ മോശം നിലയിലെന്ന് HIQA ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധന വെളിപ്പെടുത്തുന്നു. ശാരീരിക നിയന്ത്രണത്തിന്റെ അനധികൃത ഉപയോഗം ശാരീരിക നിയന്ത്രണത്തിന്റെ അനധികൃത ഉപയോഗമാണ് ഇതിൽ ഏറ്റവും വലിയ ഒരു തെറ്റായി ചൂടിക്കാണിക്കപ്പെട്ടത്. വാരാന്ത്യങ്ങളിൽ സ്റ്റാഫ് അഭാവം മൂലം കോ റോസ്‌കോമോണിലെ മാനസിക വൈകല്യമുള്ള മുതിർന്നവർക്കായുള്ള ഒരു റെസിഡൻഷ്യൽ സെന്ററിൽ “അനാവശ്യമായ നിയന്ത്രണ രീതികൾ” ഉപയോഗിക്കുന്നതായി സംസ്ഥാന ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. സ്റ്റാഫ് ഷോർട്ടേജ് ഉള്ള വാരാന്ത്യ ദിവസങ്ങളിൽ ബെഡ് സൈഡ് റെയ്‌ൽസ്‌ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തൽ. കൂടുതൽ സമയം റസിഡന്റ്സ് ബെഡിൽ തന്നെ കിടക്കേണ്ടി വരുന്നത് അവരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നു എന്ന് HIQA ചൂണ്ടിക്കാട്ടി. അത്തരം സമ്പ്രദായങ്ങളുടെ ഉപയോഗം താമസക്കാരുടെ അവകാശങ്ങളെയും അന്തസ്സിനെയും (rights…

Read More

അയർലണ്ടിലെ മലയാളികൾക്കായി ആദ്യത്തെ ഇ-മാഗസിൻ.

ആദ്യമായി ഒരു ഇ-മാഗസിൻ അയർലണ്ടിലെ മലയാളികൾക്കായി ഐറിഷ് വനിത സമർപ്പിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്ത്   സൗജന്യമായി ആദ്യ ലക്കം ഡൌൺലോഡ് ചെയ്ത് വായിക്കാം.

Read More

നാലിലൊന്ന് പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായി ഓടാൻ കഴിയുന്നില്ലെന്ന് പഠനം

അയർലണ്ടിലെ നാലിൽ ഒന്ന് പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായി ഓടാൻ കഴിയുന്നില്ലെന്ന് Dublin City University (DCU) ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പത്ത് വയസ്സ് പ്രായമായ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. ഈ പുതിയ പഠനമനുസരിച്ച് ഓടാൻ മാത്രമല്ല അടിസ്ഥാന ചലന കഴിവുകളും കുട്ടികളിൽ കാണുന്നില്ല. കൂടാതെ, രണ്ട് കുട്ടികളിൽ ഒരാൾക്ക് ശരിയായി പന്ത് തൊഴിക്കാനും കഴിയുന്നില്ല എന്നാണ് ഈ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ പഠനത്തിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് മാത്രമേ ശരിയായി ഒരു പന്ത് എറിയാൻ കഴിയുന്നുള്ളൂ എന്നും കണ്ടെത്തി. ഓട്ടം, ചാട്ടം, പിടിക്കൽ, തൊഴിക്കൽ (running, jumping, catching and kicking) എന്നീ ചലങ്ങളാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2,000 ലധികം കുട്ടികളിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.

Read More

359 വികസന സൈറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

ഒഴിഞ്ഞുകിടക്കുന്ന 359 വികസന സൈറ്റുകൾ നിഷ്‌ക്രിയമായി കിടക്കുന്നതായി വിവരാവകാശ (FOI) രേഖകൾ വെളിപ്പെടുത്തുന്നു. രാജ്യത്തൊട്ടാകെയുള്ള 359 സൈറ്റുകളിൽ 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് FOI. ഡബ്ലിൻ സിറ്റി കൗൺസിൽ പ്രദേശത്ത് 4,714 ഭവന നിർമ്മാണ യൂണിറ്റുകൾ വികസന സാധ്യതയുള്ള സൈറ്റുകളിൽ നിർമ്മിക്കപ്പെടാതെ വെറുതെ കിടക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതേ പോലെ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി 359 സൈറ്റുകളിലായി 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നു. ആളുകൾക്ക് സ്വന്തമായി വീട് വയ്ക്കാനുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്യാനുള്ള നീക്കത്തിലാണ് എന്നാണറിയുന്നത്.

Read More

ജിഐസിസിയ്ക്ക് പുതിയ നേതൃത്വം

ഗോള്‍വേ :ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസി 2020 പ്രവർത്തന വർഷത്തിലേയ്ക്ക്   പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് തോമസ്  പ്രസിഡണ്ട്‌,  ഹാരിഷ് വിൽസൺ വൈസ് പ്രസിഡണ്ട്‌,  ജോസ് സെബാസ്റ്റിയൻ    സെക്രട്ടറി, വര്ഗീസ് വൈദ്യൻ  ട്രഷറർ,  ജിമ്മി മാത്യു ജോയിന്റ്  സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗോൾവേയിലെ ഇന്ത്യക്കാരുടെ ഇടയിൽ കലാ കായിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് GICC. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കായിക മത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുതുമയാർന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു. വർഷങ്ങളായി  GICCയുടെ  പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും, സ്പോൺസർമാര്‍ക്കും യോഗം നന്ദി അറിയിച്ചു.പുതിയ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ  : മാത്യൂസ് ജോസഫ്  – ജോ:ട്രഷറർ ജിതിൻ മോഹൻ, അരുണ്‍ ജോസഫ്, ഡിപിൻ തോമസ്   (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റേഴ്സ്) രഞ്ജിത്…

Read More