കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽ‌പാദനം മന്ദഗതിയിൽ

കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽ‌പാദനത്തെ മന്ദഗതിയിലാക്കുന്നുവെന്ന് കമ്പനി. മാരകമായ കൊറോണ വൈറസ് ചൈനയിൽ സപ്ലൈ ചെയിൻ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, ഇത് ജെ‌എൽ‌ആർ നിർമ്മാണ പ്രക്രിയയിൽ ആവശ്യമായ പാർട്സുകളുടെ ലഭ്യതയെ ബാധിച്ചു. മാർച്ചുമാസം മുതൽ വാഹനങ്ങളുടെ ഡെലിവറി കുറയും. ജാഗ്വാർ ലാൻഡ് റോവർ വാഹങ്ങങ്ങൾ മാത്രമല്ല, എല്ലാ കമ്പനികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് കമ്പനിയുടെ സിഇഒ കൂട്ടിച്ചേർത്തു.

Read More

കുട്ടികൾക്ക് ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യം അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ മോശം

കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യമാണ് അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് താനും. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലെ പ്രവർത്തനത്തിന്റെ അഭാവം ‘ഓരോ കുട്ടിയുടെയും ഭാവി’ അനിശ്ചിതത്വത്തിലാക്കുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തി. യുണിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ലാൻസെറ്റ് എന്നിവരാണ് എ ഫ്യൂച്ചർ ഫോർ ദി വേൾഡ് ചിൽഡ്രൻ എന്ന റിപ്പോർട്ട് പബ്ലിഷ് ചെയ്തത്. കുട്ടികളുടെ ക്ഷേമത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനം കൈവരിച്ചു. ഇത് ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ “ശിശു അഭിവൃദ്ധി” സൂചകങ്ങളുടെ കാര്യത്തിൽ അയർലണ്ടിനെ അഞ്ചാം സ്ഥാനത്താക്കുന്നു. ഫ്രാൻസ്, നെതർലാന്റ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ, നോർവേ എന്നിവയാണ് അയർലണ്ടിനെക്കാൾ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് നോർവേ. എന്നാൽ CO2 എമിഷന്റെ കാര്യത്തിൽ അയർലണ്ടിന് 154-ാം സ്ഥാനത്താണുള്ളത്.

Read More

കപ്പലുകളിലെ ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ്

കപ്പലുകളിലെ ചില ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ രണ്ട് ക്രൂയിസ് കപ്പലുകളിൽ ചില ഐറിഷുകാർക്ക് കൊറോണ വൈറസ് ബാധിച്ചതായി വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി സ്ഥിരീകരിച്ചു. ജപ്പാനിലെ ഡയമണ്ട് പ്രിൻസസിലേയും, കംബോഡിയയ്ക്ക് പുറത്തുള്ള വെസ്റ്റർഡാമിലെയും ഐറിഷുമായി വിദേശകാര്യ വകുപ്പ് ബന്ദ്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് കോവ്‌നി പറഞ്ഞു.

Read More

സ്റ്റാമ്പിന്റെ വില 10 സെന്റ് കൂടും: ആൻ പോസ്റ്റ്

അടുത്ത മാസം മുതൽ സ്റ്റാമ്പിന്റെ വില 10 സെന്റ് വർദ്ധിപ്പിക്കുമെന്ന് അയർലണ്ടിലെ തപാലായ “ആൻ പോസ്റ്റ്” അറിയിച്ചു. മാർച്ച് 19നാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുക. ഒരു സാധാരണ ആഭ്യന്തര സ്റ്റാമ്പിന്റെ വില അടുത്ത മാസം മുതൽ 1 യൂറോയിൽ നിന്ന് 1.10 യൂറോയായി ഉയരും. സ്റ്റാൻഡേർഡ് ഇന്റർനാഷണൽ സ്റ്റാമ്പും 10c വർദ്ധിച്ച് 1.80 യൂറോയായി ഉയരും. അവസാന വിലവർദ്ധനവ് നടന്നത് 2017 ഏപ്രിലിലായിരുന്നു. പുതിയ പോസ്റ്റൽ ചാർജ് വർദ്ധനവ് മറ്റ് യൂറോപ്യൻ തപാൽ സേവനങ്ങളുടെ വില വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആൻ പോസ്റ്റ് പറഞ്ഞു. നിലവിലുള്ള സ്റ്റാമ്പുകൾ മാർച്ച് 19 ന് ശേഷം പൂർണ്ണമായും സാധുവായി തന്നെ തുടരും. വ്യത്യാസം ഉള്ള തുകയ്ക്കുള്ള സ്റ്റാമ്പ് കൂടി അധികമായി ചേർത്ത് കത്തുകൾ അയയ്ക്കാവുന്നതാണ്. ‘N’ വിഭാഗത്തിലുള്ള എല്ലാ സ്റ്റാമ്പുകളും മാർച്ച് 19 മുതൽ യാന്ത്രികമായി €1.10 നിരക്കായിരിക്കും. അതുപോലെ,…

Read More

യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുമായി ഡാസിയ

യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കാൻ ഡാസിയ. അന്തരീക്ഷ മലിനീകരണം മുന്നിൽ നിൽക്കുമ്പോഴും ഇലക്ട്രിക്ക് കാർ സ്വന്തമാക്കാൻ പലരെയും പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം വിലയാണ്. ഗ്രാന്റുകളും ആനുകൂല്യങ്ങളും നൽകിയിട്ടും, അയർലണ്ടിൽ ഒരു പുതിയ ഇലക്ട്രിക് കാറിന് 30,000 യൂറോയിൽ കൂടുതൽ നൽകേണ്ടിവരുന്നു. ഇതിനൊരു പോംവഴിയുമായിട്ടാണ് ഡാസിയ വരുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്പിൽ ഡാസിയ വിപണിയിലെത്താൻ പോകുന്ന പുതിയ ഇലക്ട്രിക് കാറാണ് ഇപ്പോഴത്തെ സംസാര വിഷയം. ഒരു ചെറിയ എസ്‌യുവി ക്രോസ്ഓവർ വിഭാഗത്തിൽ പെടുന്ന വാഹനത്തെ അടിസ്ഥാനമാക്കി ഡാസിയ ഒരു കാർ പുറത്തിറക്കുമെന്ന് പറയുന്നു. നിലവിൽ ചൈനയിൽ വിൽക്കുന്ന സിറ്റി കെ-സെഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ ഇ.വിയാണിത്. ഈ കാറിന്റെ അയർലണ്ടിലെ പ്രതീക്ഷിക്കുന്ന വില 11,000 യൂറോയാണ്. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയും കാറിനുണ്ടാവും. ഒറ്റ ചാർജിങ്ങിൽ ഏകദേശം 250 കിലോമീറ്ററാണ് ഈ കാർ…

Read More

9 കൗണ്ടികളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

കൊടുങ്കാറ്റ് ഡെന്നിസ് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ പ്രവചനാതീതമായി വീശാൻ സാധ്യതയുള്ളതിൽനാൽ ഒൻപത് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട് നൽകി. ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച്ച രാവിലെ 10.00 മുതൽ രാത്രി 10.00 വരെയാണ് അലേർട്ട്. കോർക്ക്, ക്ലെയർ, കെറി, ലിമെറിക്ക്, ഗോൾവേ, ഡൊനെഗൽ, ലൈട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read More

ഒപെൽ ഇൻസിഗ്നിയ കാറുകൾ തിരിച്ചുവിളിച്ചു

തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അയർലണ്ടിലുടനീളം നൂറുകണക്കിന് ഒപെൽ ഇൻസിഗ്നിയ കാറുകൾ തിരിച്ചുവിളിച്ചു. 2016 ജൂലൈ മുതൽ 2018 നവംബർ വരെ നിർമ്മിച്ച 386 വാഹനങ്ങളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഇന്ധന ഹോസുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. സപ്പോർട്ട് ബ്രാക്കറ്റുമായി ചേർന്നിരിക്കുമ്പോൾ ഇന്ധനത്തിന്റ ഹോസ് കേടായേക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്. തത്ഫലമായി, ഇന്ധനം ചോർന്നേക്കാം. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ഭയന്നാണ് ഈ കാറുകൾ തിരിച്ച് വിളിക്കുന്നത്. ബാധിതരായ എല്ലാ ഉപഭോക്താക്കളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിക്കൊടുക്കും. തങ്ങളുടെ വാഹനത്തെ ഈ പ്രശനം ബാധിക്കുമെന്ന് വിശ്വസിക്കുന്ന ഇൻസിഗ്നിയ ഉപഭോക്താക്കൾക്ക് 01 533 9818 എന്ന നമ്പറിൽ ഒപെലുമായി ബന്ധപ്പെടാം.

Read More

സാംസങ്ങിന്റെ മടക്കാവുന്ന പുതിയ ഫോൺ വരുന്നു

രണ്ടായിരാമാണ്ടിന്റെ ആദ്യ കാലഘട്ടങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് സാംസങ്. സാംസങ്ങിന്റെ മുൻനിര ശ്രേണിയിൽ മടക്കാവുന്ന പുതിയ ഫോൺ വരുന്നു. സാംസങ് അതിന്റെ ഏറ്റവും പുതിയ മുൻനിര ഉപകരണങ്ങളോടൊപ്പം പുതിയ മടക്കാവുന്ന സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നു. ഇതിൽ ഉയർന്ന പവർ ക്യാമറകളും 5 ജി ഫോൺ ആയിരിക്കും മാർച്ച് 13 മുതൽ അയർലണ്ടിൽ സാംസങ്ങിന്റെ പുതിയ മോഡൽ ലഭ്യമായി തുടങ്ങും. മടക്കാവുന്ന ഫോണായ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് പരിമിതമായി മിറർ പർപ്പിൾ, മിറർ ബ്ലാക്ക് എന്നീ നിറങ്ങളിൽ മാർച്ച് 27 മുതൽ അയർലണ്ടിലെ “ത്രീ” സ്റ്റോറുകളിലും സാംസങ് ഇ-സ്റ്റോർ വഴിയും ലഭ്യമാകും. പുതിയ കാലഘട്ടത്തിന് ഫോൾഡബിൾ ഫോൺ ആവശ്യമാണെന്നാണ് സാംസങ് പറയുന്നത്. ടിക്ക് ടോക് പോലുള്ള സോഷ്യൽ മീഡിയ ധാരാളമായി ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് ഫ്ളിപ് ഫോൺ ഇറക്കുന്നത്. 256Gb മെമ്മറിയുള്ള Galaxy Z Flip ന്റെഅയർലണ്ടിലെ വില €1,520. മടക്കി…

Read More

‘മലയാളം’ ഒരുക്കുന്ന ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020 ‘നൃത്ത്യ’

പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് “നൃത്ത്യ” എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു. മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ് ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം,  മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് തുടങ്ങിയവയിൽ നൂറോളം  കലാകാരന്മാരും,  കലാകാരികളുമാണ് നൂപുരധ്വനി ഉണർത്തുന്നത്. ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: അനീഷ് കെ ജോയി – 089 418 6869 മനോജ്‌ മെഴുവേലി – 087 758 0265 വിജയ് എസ് – 087 721 1654 ജോജി എബ്രഹാം – 087 160 7720 അജിത് കേശവൻ – 087…

Read More

ഏഴ് കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

അറ്റ്ലാന്റിക് തീരത്ത് ഇന്ന് ഏഴ് കൗണ്ടികൾക്ക് സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്. കീറ കൊടുങ്കാറ്റ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് പറയുന്നത്. ഡൊനെഗൽ, ഗാൽവേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയർ, കെറി എന്നീ കൗണ്ടികൾക്ക് രാവിലെ 6 മുതൽ ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. രാത്രി 8 മണി വരെ ഇത് തുടരും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലേർട്ട് പ്രാബല്യത്തിൽ തുടരുന്നു, മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ശക്തമായ വേഗതയുണ്ടാകുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു.

Read More