അയര്‍ലണ്ടില്‍ കഴിഞ്ഞ 12 മാസത്തിനിടെ അനുവദിച്ച ഭവന വായ്പകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 31 ന് അവസാനിച്ച 12 മാസത്തെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത് അയര്‍ലണ്ട് ബാങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 53,500 ഭവന വായ്പകള്‍ വഴി 13.2 ബില്ല്യണ്‍ യൂറോയാണ് ഇക്കാലയളവില്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കൂടിയ കണക്കുകളാണിത്. ബാങ്കുകള്‍ അംഗീകരിച്ച ഭവനവായ്പ അപേക്ഷകളുടെ കണക്കുകളാണിത്. 2016 ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷം ഉള്ളത്. ആദ്യ തവണ വീടിനായി വായ്പ എടുക്കുന്നവരാണ് കൂടുതലും. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം 5000 ഹൗസിംഗ് ലോണുകളാണ് അനുവദിച്ചത്…
Read MoreCategory: മലയാളം
MALAYALAM
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി അയര്‍ലണ്ട്
ഇന്ത്യയില്‍ നിന്നുമെത്തുന്നവര്‍ക്ക് അയര്‍ലണ്ട് നിഷ്‌ക്കര്‍ഷിച്ചിരുന്ന നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ അയര്‍ലണ്ടിലേയ്ക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിംഗും നടത്തണമായിരുന്നു. ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ബംഗ്ലാദേശ്, കസാഖിസ്ഥാന്‍, മലേഷ്യ, മ്യാന്‍മാര്‍ , പാകിസ്ഥാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതലാണ് പുതിയ ഉത്തരവ് പ്രാബല്ല്യത്തില്‍ വന്നിരിക്കുന്നത്.
Read Moreകാറപകട അനുഭവം പങ്കുവെച്ച് അയർലണ്ടിലെ മലയാളിയായ ഡിജോ ജോർജ്
അയർലണ്ടിൽ കാർ അപകടത്തിൽ പെട്ട് “ടോട്ടൽ ലോസ്” ആയതും, പിന്നീട് ചെയ്ത കാര്യങ്ങളും, ഇൻഷുറൻസ് നോ ക്ലെയിം ബോണസ് പ്രൊട്ടക്ഷൻ പ്രീമിയം എടുക്കേണ്ടതിന്റെ പ്രാധാന്യവും ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് അയർലണ്ടിലെ മലയാളി ഡിജോ ജോർജ്. ഇതുപോലുള്ള പ്രജോജനകരമായ വിവരങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിച്ച ഡിജോയ്ക്ക് അഭിനന്ദനങ്ങൾ. അതോടൊപ്പം മറ്റുള്ളവരും അവർക്കുണ്ടാകുന്ന പ്രജോജനകരമായ വിവരങ്ങൾ അയർലണ്ടിലെ നമ്മുടെ മലയാളി സമൂഹത്തിനുവേണ്ടി പങ്കുവയ്ക്കാൻ ശ്രമിക്കണേ. പരസ്പരം സഹായിച്ച് നമുക്ക് മുന്നേറാം… ഡിജോ ജോർജിനെ പോലെ. ഡിജോ പോസ്റ്റ് ചെയ്‌ത ഫേസ്ബുക് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Read More12 വയസ്സ് മുതലുള്ളവര്‍ക്കായി വാക് – ഇന്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു
ഈ ആഴ്ചയവസാനം 12 വയസ്സുമുതലുള്ളവര്‍ക്കായി വിവിധയിടങ്ങളില്‍ വാക്‌സിന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്‌സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഒന്നം ഡോസ് വാക്സിനും രണ്ടാം ഡോസ് വാക്സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവര്‍ക്ക് തനിയെ വന്ന് വാക്‌സിന്‍ സ്വീകരിക്കാമെങ്കിലും 12 – 15 പ്രായപരിധിയില്‍ ഉള്ളവര്‍ മാതാപിതാക്കളുടെയൊ രക്ഷിതാക്കളുടെയൊ ഒപ്പമെത്തിയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ട്ത്. എന്നാല്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഓരോരുത്തരും ഇഐആര്‍ കോഡ്, പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം. താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്‌ട്രേഷനില്ലാതെ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. Carlow Pfizer dose 1 and dose 2 walk-in clinics open: Carlow Institute of…
Read Moreരാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,866 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 331 ആണ്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എട്ട് രോഗികള്‍ കൂടുതലാണ്. ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ ചികിത്സയില്‍ കഴിയുന്നത് 61 പേരാണ്. കഴിഞ്ഞ ഏപ്രീല്‍ മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എന്തെങ്കിലും രോഗ ലക്ഷണങ്ങളുള്ളവര്‍ തീര്‍ച്ചയായും പുറത്തിറങ്ങാതെ ക്വീറന്റീനില്‍ കഴിയണമെന്നും എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിച്ച് കോവിഡില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 വയസ്സിന് മുകളിലുള്ള 84 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 90.3 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാവിധ…
Read Moreബൂസ്റ്റര്‍ ഡോസ് അന്തിമ തീരുമാനമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന
കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് സെപ്റ്റംബറിന് ശേഷമേ തീരുമാനമാകൂ എന്നും അവര്‍ പറഞ്ഞു. ലോകജനസംഖ്യയുടെ പത്ത് ശതമാനമെങ്കിലും ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിക്കാനാണ് കാത്തിരിക്കുന്നതെന്നും രണ്ട് ഡോസുകളുടെ പ്രതിരോധശേഷി സംബന്ധിച്ച് ഇതിനുശേഷമെ കൂടുതല്‍ പഠനങ്ങള്‍ സാധ്യമാകൂ എന്നും അവര്‍ പറഞ്ഞു. ബൂസ്റ്റര്‍ഡോസ് ഒരു പക്ഷെ കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തേക്കാമെന്നും എന്നാല്‍ ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിക്കാത്ത ആളുകളാണ് ലോകത്ത് ഇപ്പോള്‍ കൂടുതലെന്നും ഇതിനുശേഷമെ ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും അവര്‍ പറഞ്ഞു.
Read Moreസ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി വിദ്യാഭ്യാസ മന്ത്രി
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നളായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആരോഗ്യവകുപ്പിന്റെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കുന്നത് പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി വ്യക്തമാക്കി. സ്‌കൂളുകളില്‍ അണുനിയന്ത്രണത്തിനായുള്ള ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ സ്‌കൂളുകള്‍ തുറക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വസമെന്നും ഇതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും അവര്‍ പറഞ്ഞു. കാര്‍ബണ്‍ഡൈഓക്‌സൈഡ് മോനിറ്ററുകള്‍ ഉടന്‍ എത്തുമെന്നും പ്രൈമറി സ്‌കൂളുകളില്‍ 20 എണ്ണവും സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകള്‍ക്ക് 35 എണ്ണവും ലഭിക്കുമെന്നും ഫോളി പറഞ്ഞു. കോവിഡ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം , രോഗവ്യാപനം തടയുന്നതിനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലം ഉടന്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ വാക്‌സിനേഷന്‍ 90 ശതമാനം ആളുകളിലേയ്ക്ക് എത്തുമെന്നും നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനാല്‍ തന്നെ വിദ്യാലയങ്ങളും ഉടന്‍ തുറക്കുമെന്ന…
Read Moreആറാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കിയേക്കും
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ശുഭപ്രതീക്ഷയില്‍ സര്‍ക്കാര്‍. ആറാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റാനാവുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്തമാസം അവസാനത്തോടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ സ്വീകരിക്കുമെന്നും ഇതോടെ കാര്യങ്ങള്‍ എല്ലാം സാധാരണഗതിയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ റസ്‌റ്റോറന്റുകളിലും പബ്ബുകളിലും നിര്‍ബന്ധമാക്കിയിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഈ സമയം എടുത്തു മാറ്റും. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. നിന്ത്രണങ്ങളിലെ അടുത്തഘട്ടം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം ചേരുന്നത്. അടുത്തമാസം ഡെല്‍റ്റവേരിയന്റ് വ്യാപനം അതിന്റെ ഉയര്‍ന്ന നിലയില്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടായിരിക്കും ഇളവുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുക.
Read Moreസ്‌കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസത്തിന് തുടക്കമാകുന്നു
രാജ്യത്തെ സ്‌കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. ലൈംഗീക ബന്ധത്തിന് രണ്ടു പേരുടേയും സമ്മതം അനിവാര്യമാണ് എന്ന വിഷയത്തിലാണ് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുന്നത്. ഡിബേറ്റുകളും അവയര്‍നെസ് പ്രോഗ്രാമുകളും ഈ വിഷയത്തില്‍ സ്‌കൂളുകളില്‍ നടത്തും. 15-17 പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്യാമ്പുകളും മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കുമായി പ്രത്യേക പരിപാടികളും നടപ്പിലാക്കും. നിലവിലുള്ള ലൈംഗീകാരോഗ്യ പാഠ്യപദ്ധതികളുടേയും പ്രോജക്ടുകളുടേയും ഭാഗമായിട്ടാവും ഇത് നടപ്പിലാക്കുക. ഇത്തരം വിദ്യാഭ്യാസം നല്‍കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും സംഭവിച്ചാല്‍ തുറന്ന് പറയുന്നതിനും നോ പറയുന്നതിനുമുള്ള ആത്മവിശ്വാസം കുട്ടികളില്‍ സൃഷ്ടിക്കുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക എന്ന് കുട്ടികളുടെ പ്രശ്‌നങ്ങളിലെ ഓംബുഡ്‌സ്മാന്‍ ഡോ.നിയാല്‍ മുള്‍ഡൂണ്‍ പറഞ്ഞു.
Read Moreഅഫ്ഗാനിലുള്ള പൗരന്‍മാരെ രക്ഷിക്കാന്‍ പ്രത്യേക സേനയെ അയച്ചു
അയര്‍ലണ്ട് അഫ്ഗാനിസ്ഥാനിലേയ്ക്ക് പ്രത്യേക സേനയെ അയച്ചു. സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ച എലൈറ്റ് റേഞ്ചര്‍ വിംഗിനെയാണ് അഫ്ഗാനിലേയ്ക്ക് അയച്ചിരിക്കുന്നത്. കാബൂള്‍ എയര്‍ പോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഏകദേശം 36 അയര്‍ലണ്ട് പൗരന്‍മാരാണ് ഇനിയും അഫ്ഗാനില്‍ കുടുങ്ങിയിരിക്കുന്നത്. എത്രയും വേഗം ഇവരെ രക്ഷിച്ച് തിരികെയെത്തിയ്ക്കുക എന്നതാണ് പ്രത്യേക സേനയുടെ ദൗത്യം. ലോകത്തിലെ തന്നെ ഏറ്റവും പ്രഫഷണലയായ സേനകളിലൊന്നാണ് അഫ്ഗാന്റെ ആര്‍മി റേഞ്ചര്‍ വിംഗ് എന്നറിയപ്പെടുന്ന യൂണിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇപ്പോള്‍ അപ്ഗാനിലുള്ള മറ്റ് രാജ്യങ്ങളുടെ സേനകളുമായി ചേര്‍ന്നാവും ഇവര്‍ പ്രവര്‍ത്തിക്കുക. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സേനകള്‍ ഇതിനകം തന്നെ അഫ്ഗാനിലുണ്ട്. അഫ്ഗാനില്‍ നിന്നുള്ള സൈനീക പിന്‍മാറ്റം സംബന്ധിച്ച് അമേരിക്കയുടെ അന്തിമ തീരുമാനവും ഇന്നുണ്ടായേക്കും.
Read More