ആശുപത്രികളിലെ കോവിഡ് രോഗികളില്‍ പകുതിയും 55 വയസ്സിന് താഴെയുള്ളവര്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം നേരിയതോതില്‍ വര്‍ദ്ധിക്കുകയാണ്. രോഗം ബാധിക്കുന്നവരിലും ചികിത്സ തേടുന്നവരിലും ഗുരുതരമാകുന്നവരിലും ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗുരുതരമാകുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം . ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,592 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. 318 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നാല് പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 60 പേരാണ് രോഗം ഗുരുതരമായിനെ തുടര്‍ന്ന് നിലവില്‍ ഇന്റന്‍സീവ് കെയര്‍ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ 60 ആളുകളില്‍ പകുതി ആളുകളും 55 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം ഐസിയുവില്‍ ഉണ്ടായിരുന്നത് 59 പേരായിരുന്നു. ഇന്നലെ ഒരാളുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍…

Read More

വര്‍ക്ക് ഫ്രം ഹോം ; പുതിയ നിയമം വരുന്നു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനം തൊഴില്‍ മേഖലയില്‍ ഉടലെടുത്ത പുതിയ സംസ്‌ക്കാരമായിരുന്നു ” വര്‍ക്ക് ഫ്രം ഹോം ” എന്നത്. എന്നാല്‍ ഇത് വിജയകരമായി മുന്നോട്ട് പോകുന്നതായി കണ്ടെത്തിയതോടെ ഇപ്പോള്‍ പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ “വര്‍ക്ക് ഫ്രം ഹോം” ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട് സര്‍ക്കാര്‍. നിയമം പ്രാബല്ല്യത്തിലായാല്‍ ജോലിക്ക് പ്രവേശിക്കുന്ന സമയം തന്നെ വര്‍ക്കം ഫ്രം ഹോം ആണ് താത്പര്യമെങ്കില്‍ അത് തൊഴിലുടമയോട് പറയാം. ഓഫീസില്‍ വന്ന് തന്നെ ജോലി ചെയ്യണമെന്ന് തൊഴിലുടമ നിര്‍ബന്ധിച്ചാല്‍ അതിനുള്ള കാരണവും അദ്ദേഹം കാണിക്കണം. ഇനി വര്‍ക്ക് ഫ്രം ഹോം ആണ് അനുവദിക്കുന്നതെങ്കില്‍ അതിനുള്ള കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ കമ്പനി തന്നെ ജീവനക്കാര്‍ക്ക് നല്‍കണം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ജോലി സമയത്തിന്റെ ഇരുപത്…

Read More

കോവിഡ് ഭീതിയൊഴിയുന്നില്ല; ആശുപത്രികളിലെത്തുന്ന രോഗികളില്‍ വന്‍ വര്‍ദ്ധനവ്

രാജ്യത്ത് കോവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 314 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,688 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ 55 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ 59 പേരാണ് ഉള്ളത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 6.6 മില്ല്യണ്‍ വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ആളുകളില്‍ 85% പേര്‍ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചു. 91 % ആളുകളും ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 12-15…

Read More

കൗമാരക്കാരില്‍ 1,24,000 പേര്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു

വാക്‌സിനേഷന്‍ വളരെ വേഗത്തില്‍ എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നതായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് സിഇഒ പോള്‍ റീഡ് പറഞ്ഞു. 12-15 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതുവരെ 1,24,000 പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 72000 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ നല്‍കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യണമെന്നും സമൂഹം പഴയ രീതിയില്‍ സമഗ്രമായി തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ഒരേയൊരു വഴി എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടള്ളവരെ ഉദ്ദേശിച്ചാണ് വാക്ക്-ഇന്‍- വാക്‌സിന്‍ സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നതെന്നും ഇതും പരാമാവധി പ്രയോജന പ്പെടുത്തണമെന്നും പോള്‍ റീഡ് പറഞ്ഞു.

Read More

രജിസ്ട്രേഷനില്ലാതെ വാക്സിന്‍ എടുക്കാവുന്ന സ്ഥലങ്ങള്‍

രാജ്യത്ത് വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള രജിസ്ട്രേഷനുമില്ലാതെ വാക്സിന്‍ നല്‍കുന്നു. ഈ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫൈസര്‍ മൊഡേണ വാക്‌സിനുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഒന്നം ഡോസ് വാക്‌സിനും രണ്ടാം ഡോസ് വാക്‌സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സൗകര്യം ഒുരുക്കിയിരിക്കുന്നത്. എന്നാല്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ ഓരോരുത്തരും ഇഐആര്‍ കോഡ്, പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം. താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്ട്രേഷനില്ലാതെ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. Galway Racecourse, Ballybrit (Moderna Dose 2) – Friday, 1:30pm to 3:30pm Punchestown Racecourse, Co Kildare (Pfizer Dose 1 and 2) – Sunday, 10am to 12:30pm Midlands Park…

Read More

നിയന്ത്രണങ്ങള്‍ ഈ മാസം അവസാനത്തോടെ നീക്കിയേക്കും

കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് നിലവില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഈ മാസം അവസാനത്തോടെ നീക്കിയേക്കുമെന്ന് സൂചനകള്‍. സാമൂഹ്യ അകലം സംബന്ധിച്ച നിയന്ത്രണങ്ങളും മറ്റ് കര്‍ശന നിയന്ത്രണങ്ങളും ഒഴിവാക്കിയേക്കും. ആളുകള്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സ്വയം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ രണ്ട് മീറ്റര്‍ സാമൂഹ്യ അകലമാണ് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. ഇത് ജോലിസ്ഥലങ്ങലിലും, ഇന്‍ഡോര്‍ ഏരിയകളിലും അടക്കം ഒരു മീറ്ററായി ചുരുക്കിയേക്കും. രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോടെയാണ് നിയന്ത്രണങ്ങള്‍ മാറ്റി ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമ്പോഴും മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമായിരിക്കും. 85-90 ശതമാനം ആളുകള്‍ വാക്‌സിനേറ്റഡ് ആകുന്നതോടെയായിരിക്കും നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുക. ഇതിനായുള്ള ഡ്രാഫ്റ്റ് തയ്യാറായതായാണ് ലഭിക്കുന്ന വിവരം. സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് സംബന്ധിച്ചും , കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ പുനരാരംഭിക്കുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള…

Read More

കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 15 കോവിഡ് മരണങ്ങള്‍

രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 15 കോവിഡ് മരണങ്ങള്‍. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇതോടെ ഇതുവരെയുള്ള ആകെ കോവിഡ് മരണങ്ങള്‍ 5,074 ആയി. പുതുതായി 1,861 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 249 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 54 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. എന്നാല്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്ന 43% പേരും 50 വയസ്സില്‍ താഴെയുള്ളവരാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രണ്ട് ഡോസ് വാക്‌സിനും കൃത്യമായി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

300 അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അയര്‍ലണ്ട് അഭയം നല്‍കും

അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന 300 പേര്‍ക്ക് അഭയം നല്‍കാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍ തീരുമാനിച്ചു. അഭയാര്‍ത്ഥി, ഫാമിലി റിയൂനിഫിക്കേഷന്‍ പ്രോഗ്രാമുകളിലാണ് ഇവരെ രാജ്യത്തെത്തിക്കുക. ഇതില്‍ ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ യോഗ്യതയുള്ള അഞ്ച് യുവജനങ്ങളും ഉള്‍പ്പെടുന്നു. ഇവര്‍ താലിബാനെ ഭയന്ന് ഇതിനകം രാജ്യം വിട്ടവരാണ്. ഇവരെക്കൂടാതെ മാനുഷീക പരിഗണന വെച്ച് 150 പേര്‍ക്ക് വിസ നല്‍കും 45 പേര്‍ക്ക് വിസ നല്‍കുന്ന കാര്യം ഇതിനകം തന്നെ തീരുമാനമായിട്ടുണ്ട്. ഫാമിലി റിയൂണിഫിക്കേഷനായി അപേക്ഷ നല്‍കിയ 103 പേരുടെ അപേക്ഷകള്‍ വേഗത്തില്‍ അനുവദിച്ച് നല്‍കാനും തീരുമാനമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം വിസകള്‍ വഴി അയര്‍ലണ്ടിലേയ്ക്ക് പ്രവേശനം നല്‍കേണ്ടവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞതായും റോഡ്രിക് ഒ ഗോര്‍മാന്‍ പറഞ്ഞു

Read More

രണ്ട് ഡോസുകളും വിത്യസ്ത വാക്‌സിനുകള്‍ നല്‍കാന്‍ അനുമതി

രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ട് ഡോസും വിത്യസ്ത വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഇതു സംബന്ധിച്ച് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇത് ഒരു നല്ല വാര്‍ത്തയാണെന്നു പറഞ്ഞ ഡോണ്‍ലി ആദ്യ ഡോസ് അസ്ട്രാസെനക്ക വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ അത്യാവശ്യ സഹാചര്യങ്ങളില്‍ രണ്ടാം ഡോസായി ഒരു mRNA വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണോ എന്ന കാര്യത്തിലും ആലോചനയും പഠനങ്ങളും നടന്നു വരികയാണെന്നും സെപ്റ്റംബര്‍ അവസാന ആഴ്ചയോ അല്ലെങ്കില്‍ ഓക്ടോബര്‍ ആദ്യമോ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ ആവശ്യമുണ്ടോ , ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഇത് നല്‍കേണ്ടത്. ഏത് സമയത്താണ് നല്‍കേണ്ടത് എന്നീ കാര്യങ്ങളാണ് ഇപ്പോള്‍ പരിശോധിച്ചു വരുന്നതെന്നും സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.

Read More

കോവിഡ് ഔട്ട്‌ബ്രേക്കുകള്‍ ജോലിസ്ഥലങ്ങളിലും സമൂഹ ഒത്തു ചേരലുകളിലും

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുമ്പോള്‍ മുന്നറിയിപ്പുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ്. സമൂഹത്തിന്റെ വിവിധയിടങ്ങളിലെ ആളുകളുടെ ഒത്തുചേരലുകളും ജോലിയിടങ്ങളുമാണ് കുടുതല്‍ കോവിഡ് ഔട്ട് ബ്രേക്കുകള്‍ക്ക് കാരണമാകുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പറയുന്നു. ഒരു ആഴ്ചയില്‍ കുറഞ്ഞത് 100 ഔട്ട്‌ബ്രേക്കുകളെങ്കിലും ഉണ്ടാകുന്നുണ്ടെന്നും കൂടുതലും ജോലി സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളുമാണെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പറയുന്നു. ജോലി സ്ഥലങ്ങള്‍ മാത്രമല്ല ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ ജോലിക്ക് പോകുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ജോലിക്ക് വരുന്നവരില്‍ വാക്‌സിന്‍ എടുത്തവരും ഇല്ലാവരുമുണ്ടെന്ന കാര്യം പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ജോലിയിടങ്ങളിലെ ഓഫീസ് സ്‌പെയ്‌സുകള്‍ ഒരു പക്ഷെ സുരക്ഷിതമായിരിക്കാമെന്നും എന്നാല്‍ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഒത്തുചേരലുകള്‍ ഇവിടെ ഉണ്ടാകുന്നതാണ് വ്യാപനത്തിന് കാരണമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കുന്നു.

Read More