കൂടുതൽ സ്റ്റാഫുകളെ നിയമിക്കാൻ സൂപ്പർമാർക്കറ്റുകൾ

അയർലണ്ടിലെ കൊറോണ സാഹചര്യത്തിൽ കൂടുതൽ ആളുകളെ നിയമിക്കാൻ തയ്യാറായി പ്രശസ്ത സൂപ്പർ മാർക്കറ്റുകൾ. അധിക ഡിമാൻഡിനെ നേരിടാൻ അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ആൽഡി, ലീഡിൽ, സൂപ്പർ വാല്യൂ, സെൻട്ര, ഡേ ബ്രേക്ക് തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ ഉടനടി കൂടുതൽ ജീവനക്കാരെ തേടിത്തുടങ്ങി. കൊറോണ കാരണം ജോലി നഷ്ടപ്പെട്ട റെസ്റ്ററന്റ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്തിരുന്നവർക്ക് പരിഗണ പ്രസ്താവിച്ചിട്ടുണ്ട് മസ്ഗ്രോവ് ഗ്രൂപ്പ്. മസ്ഗ്രോവിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളാണ് സൂപ്പർ വാല്യൂ, സെൻട്ര, ഡേ ബ്രേക്ക് തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ. നൂറുകണക്കിന് റോളുകൾക്കായി റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ ലിഡിലും ആൽഡിയും അടുത്തിടെ ആരംഭിച്ചു. രാജ്യത്തൊട്ടാകെയുള്ള 400 അധിക സ്റ്റാഫുകളെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് ലീഡിൽ. അതേസമയം, കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരുടെ മണിക്കൂർ വേതന നിരക്കിൽ 10% ബോണസ് നൽകുമെന്ന് ടെസ്‌കോ അയർലൻഡ് പ്രഖ്യാപിച്ചു. https://www.youtube.com/watch?v=IM-OYNbpokU&t=4s

Read More

ഡബ്ലിനിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മാസ്റ്റർകാർഡ്

അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മാസ്റ്റർകാർഡ്. ഡബ്ലിനിലെ ലെപ്പേർഡ്‌സ്ടൗണിലെ ഒരു പുതിയ കാമ്പസ് സൈറ്റ് യൂറോപ്പിനായുള്ള മാസ്റ്റർകാർഡിന്റെ സാങ്കേതിക കേന്ദ്രമായി മാറും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് 2008 മുതൽ ഡബ്ലിനിൽ സാന്നിധ്യമുണ്ട്, നിലവിൽ 36 പേരായിരുന്നു ആദ്യഘട്ടത്തിൽ ജോലിക്ക് ഉണ്ടായിരുന്നത്. മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് ബിസിനസുകൾ അവരുടെ ചുവടുറപ്പിച്ചിരിക്കുന്നത് അയർലൻഡിലാണ്. യൂറോപ്പ്യൻ ഹെഡ് ക്വാർട്ടേഴ്‌സ് അയർലണ്ടിൽ പ്രവർത്തിപ്പിക്കുന്ന ധാരാളം വമ്പൻ കമ്പനികൾ ഇപ്പോഴുണ്ട്. ഫേസ്ബുക്കും ഗൂഗിളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ എയർപോർട്ട് മെട്രോ ഹോട്ടൽ വീണ്ടും തുറക്കുന്നു

മെട്രോ ഹോട്ടൽ (ഡബ്ലിൻ എയർപോർട്ട്) ജനുവരിയിൽ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആളുകളെ നിയമിക്കുന്നു. Accommodation Assistants, Food & Beverage Assistants, part time Shuttle Bus Driver, Kitchen Porters and Chefs എന്നീ തസ്തികകളിലേയ്ക്ക് ആളുകളെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട റോളിനായി അപേക്ഷിക്കാൻ hr@metrohoteldublin.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുക.

Read More

400 തൊഴിലവസരങ്ങൾ

അയര്ലന്ഡിലുടനീളം 40 സ്റ്റോറുകൾ തുറക്കുന്നതിലൂടെ 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്ക്രൂഫിക്‌സ്. സേവന സഹായികൾ, സൂപ്പർവൈസർമാർ, റീട്ടെയിൽ മാനേജുമെന്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായിരിക്കും പുതിയ തൊഴിലവസരങ്ങൾ വരുക. ഡബ്ലിനിലെ സാൻഡിഫോർഡിലും, സ്‌വേർഡ്സിലും, വാട്ടർഫോർഡിലും സ്ക്രൂഫിക്‌സ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ആദ്യം ക്ലെയർ കൗണ്ടിയിലെ എന്നിസിൽ പുതിയ ബ്രാഞ്ച് ആരംഭിക്കും. കിംഗ്ഫിഷർ പി‌എൽ‌സി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിക്ക് ഇതിനകം തന്നെ അയർലണ്ടിൽ ഓൺ‌ലൈൻ, ഫോൺ അധിഷ്ഠിത റീട്ടെയിൽ സാന്നിധ്യം ഉണ്ട്. 627 സ്റ്റോറുകളിലായി 8,330 പേർ സ്ക്രൂഫിക്‌സിൽ ജോലി ചെയ്യുന്നു.

Read More

വാട്സാപ്പ് വഴി ഇംഗ്ലീഷ് ക്ലാസ്സുകൾ : അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് നവംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി.

Read More

ഡബ്ലിനിലെ ഹോട്ടലിൽ തൊഴിലവസരങ്ങൾ

ക്ലേയ്ട്ടൺ ഹോട്ടൽ ബോൾസ്ബ്രിഡ്ജ് ഹൗസ് കീപ്പിങ് സ്റ്റാഫിനെയും ഹൗസ് കീപ്പിങ് സൂപ്പർവൈസർമാരെയും നിയമിക്കുന്നു. മികച്ച പരിശീലന അവസരങ്ങൾ, യൂണിഫോം, ഡ്യൂട്ടിയിലെ ഭക്ഷണം, ജിം അംഗത്വ ഡിസ്‌കൗണ്ട് എന്നിവയും ഹോട്ടൽ നൽകുന്നു. താല്പര്യമുള്ളവർക്ക് സിവി deoreilly@claytonhotels.com ലേക്ക് അയയ്ക്കാം.  

Read More

ടാലയിലെ  ടൊയോട്ടായിൽ അവസരം 

ടൊയോട്ട ടാലയിലെ വർക്ക് ഷോപ്പിനുവേണ്ടി ഒരു പരിചയസമ്പന്നനായ ജീവനക്കാരനെ ആവശ്യമുണ്ട്. പുതിയതും സർവീസിന് വരുന്ന കാറുകളും  വാലറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.toyotatallaght.ie കാണുക അല്ലെങ്കിൽ 01 4517447 എന്ന നമ്പറിൽ വിളിക്കുക

Read More

ഡബ്ലിനിലെ യുഎസ് ട്രാവൽ ടെക്ക് കമ്പനിയിൽ 50 പുതിയ അവസരങ്ങൾ

ഡീം ഡബ്ലിനിൽ പുതിയ ഇന്നൊവേഷൻ സെന്ററിൽ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ട്രാവൽ മാനേജ്മെൻറ് കമ്പനികൾക്കുമായി ട്രാവൽ ബുക്കിംഗ്, മാനേജ്മെന്റ് ടൂളുകൾ വാഗ്ദാനം ചെയ്യുന്ന അമേരിക്കൻ ടെക് കമ്പനിയാണ് ഡീം. അടുത്ത ഒരു വർഷത്തിനുള്ളിലാണ് അവസരങ്ങൾ വരുകയെന്ന് കമ്പനി അറിയിച്ചു.

Read More

ഹോട്ടലിൽ നിരവധി വേക്കൻസികൾ

ദി മോണ്ട് ഹോട്ടൽ ജൂലൈയിൽ റീഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ. ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. Email recruitment@themonthotel.ie താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.   Front Office Manager Night Manager Reception Supervisor Receptionists Night Porter Sous Chef Pizza Chef Commis Chef Kitchen Porter Restaurant Waiter Bar Waiter Assistant Restaurant Manager Housekeeping Supervisor Public Areas Cleaner Housekeeping Assistant

Read More

അയർലൻഡിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

അയർലൻഡിൽ യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2013 നും 2017 നും ഇടയിലുള്ള നാലു വർഷങ്ങളിൽ 45% വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് താമസസൗകര്യം കണ്ടുപിടിക്കുന്നതിൽ പ്രശനം നേരിടുന്നുണ്ട്. കൂടാതെ പാർട്ട് ടൈം ജോലികൾ കണ്ടുപിടിക്കുന്നതിലും ഇന്ത്യയടക്കമുള്ള വിദേശ വിദ്യാർത്ഥികൾ കഷ്ടപെടുന്നുണ്ട്. യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ ചൈനക്കാരാണ് അയർലണ്ടിലേക്ക് എല്ലാവർഷവും ഉപരി പഠനത്തിനെത്തുന്നത്. മലേഷ്യ, യുഎസ്, കാനഡ, ഇന്ത്യ, സൌദി അറേബ്യ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഭൂരിഭാഗം നോൺ-യൂറോപ്യൻ വിദ്യാർത്ഥികളും ഹെൽത്ത്, വെൽഫെയർ കോഴ്സുകളിൽ ആണ് ചേരുന്നത്. അയർലൻഡിൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥിക്ക് 10,000 യൂറോ മുതൽ € 45,000 യൂറോ വരെ വാർഷിക ഫീസ് നല്കേണ്ടിവരുന്നുണ്ട്. പഠിച്ചു പുറത്തിറങ്ങി അയർലണ്ടിൽ തന്നെ വർക്ക് പെർമിറ്റോടുകൂടി ജോലി ലഭിച്ചു…

Read More