അയർലൻഡിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

അയർലൻഡിൽ യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2013 നും 2017 നും ഇടയിലുള്ള നാലു വർഷങ്ങളിൽ 45% വർധനവാണ് ഉണ്ടായിരിക്കുന്നത്.

എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് താമസസൗകര്യം കണ്ടുപിടിക്കുന്നതിൽ പ്രശനം നേരിടുന്നുണ്ട്. കൂടാതെ പാർട്ട് ടൈം ജോലികൾ കണ്ടുപിടിക്കുന്നതിലും ഇന്ത്യയടക്കമുള്ള വിദേശ വിദ്യാർത്ഥികൾ കഷ്ടപെടുന്നുണ്ട്.

യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ ചൈനക്കാരാണ് അയർലണ്ടിലേക്ക് എല്ലാവർഷവും ഉപരി പഠനത്തിനെത്തുന്നത്. മലേഷ്യ, യുഎസ്, കാനഡ, ഇന്ത്യ, സൌദി അറേബ്യ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചു.
ഭൂരിഭാഗം നോൺ-യൂറോപ്യൻ വിദ്യാർത്ഥികളും ഹെൽത്ത്, വെൽഫെയർ കോഴ്സുകളിൽ ആണ് ചേരുന്നത്.

അയർലൻഡിൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥിക്ക് 10,000 യൂറോ മുതൽ € 45,000 യൂറോ വരെ വാർഷിക ഫീസ് നല്കേണ്ടിവരുന്നുണ്ട്.

പഠിച്ചു പുറത്തിറങ്ങി അയർലണ്ടിൽ തന്നെ വർക്ക് പെർമിറ്റോടുകൂടി ജോലി ലഭിച്ചു ഇവിടെ സ്ഥിരതാമസമാക്കുന്ന നോൺ-യൂറോപിയൻ വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വിവരിക്കുന്നു.

അതേ സമയവും ചില കമ്പനികൾ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുമതിയുണ്ടെന്ന വിവരം അറിയാതെ വിദ്യാർഥികൾക്ക് ജോലി നൽകുന്നില്ല എന്ന ആക്ഷേപവും റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ലെവൽ ഗ്രാജ്വേറ്റ് പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 12 മുതൽ 24 മാസം വരെ അയർലണ്ടിൽ തുടർന്ന് ഫുൾ ടൈം ജോലി ചെയ്യാൻ സാധിക്കും. വിദഗ്ദ്ധരായ അന്തർദേശീയ ബിരുദധാരികൾ അയർലണ്ടിൽ തന്നെ തുടരണമെന്നാണ് അയർലണ്ടിന്റെ ആഗ്രഹം.

2017 ൽ പരിപാടിയുടെ ഭാഗമായി 2,090 യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകപ്പെട്ടു. 2012 ൽ ഇത് 650 മാത്രം ആയിരുന്നു. അയർലൻഡ് വളർച്ചയുടെ പാതയിലാണെന്ന് ഇതിൽ നിന്നും മനസിലാക്കാം.

എങ്ങനെ അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം / ഫുൾ ടൈം ജോലി നേടാം എന്ന ഐറിഷ് വനിതയുടെ സമീപകാലത്തെ വീഡിയോ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നുണ്ട്.

 

https://www.youtube.com/watch?v=S5pxZ5xejEg

Share This News

Related posts

Leave a Comment