അയർലണ്ടിലെ വർക്ക് പെർമിറ്റിൽ 2020 ജനുവരി ഒന്ന് മുതൽ മാറ്റം. ജനറൽ നഴ്സുമാർക്ക് ഇനി മുതൽ ക്രിട്ടിക്കൽ സ്കിൽ വർക്ക് പെർമിറ്റ് ലഭിക്കും. സ്പൗസിന് ജോലി ചെയ്യാൻ അനുമതി ലഭിക്കും. https://www.youtube.com/watch?v=843OEQTyYnM&feature=youtu.be
Read MoreCategory: Editor’s Choice
A curated gallery of beautiful articles, photos hand-picked by world-class writers, artists and visual thought leaders. The editors will help you discover amazing facts of the day. Enjoy the choice.
വാട്സാപ്പ് വഴി ഇംഗ്ലീഷ്: അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് ഡിസംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി.
Read Moreഡബ്ലിനിലെ ആദ്യത്തെ 24 മണിക്കൂർ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു
രണ്ട് ഡബ്ലിൻ ബസ് റൂട്ടുകൾ അടുത്ത മാസം മുതൽ 24 മണിക്കൂർ സർവീസായി മാറും. ഡിസംബർ 1 മുതൽ 41, 15 എന്നീ ബസുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 41 ബസ് റൂട്ട് ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് എയർപോർട്ടിലേക്കും തുടർന്ന് സ്വോർഡ്‌സിലേയ്ക്കും ബസ് 41 സർവീസ് നടത്തുന്നു. 15 ബസ് റൂട്ട് ബാലികുള്ളൻ റോഡിൽ നിന്ന് സിറ്റി സെന്റർ വഴി ക്ലോങ്‌രിഫിൻ വരെ 15 നമ്പർ ബസ് സർവീസ് നടത്തുന്നു. രാത്രി സമയത്തും ബസ് ചാർജ്ജ് നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. ലീപ് കാർഡ്, ഫ്രീ ട്രാവൽ കാർഡ്, പണം എന്നീ പേയ്മെന്റ് രീതികൾ സ്വീകരിക്കുന്നത് തുടരും. പകൽ സമയങ്ങളിൽ കൂടുതൽ ബസുകൾ പ്രവർത്തനമാരംഭിക്കും. രാത്രി 12 മുതൽ രാവിലെ 5 വരെയുള്ള സമയങ്ങളിൽ എല്ലാ 30 മിനുട്ട് കൂടുമ്പോഴും ഓരോ ബസ് ഉണ്ടാവും.
Read Moreഒസിഐ OCI കാർഡുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർ അവരുടെ പാസ്സ്‌പോർട്ടിന്റെ കാലാവധി കഴിയുമ്പോൾ പാസ്സ്‌പോർട്ട് പുതുക്കാറുണ്ട്. എന്നാൽ പുതിയ പാസ്സ്‌പോർട്ട് പുതുക്കികിട്ടുമ്പോൾ പാസ്സ്‌പോർട്ട് നമ്പറും പുതിയതാവും. പക്ഷേ അപ്പോൾ OCI കാർഡിൽ പഴയ പാസ്സ്‌പോർട്ട് നമ്പർ തന്നെയാവും ഉണ്ടായിരിക്കുക. അതിനാൽ പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡുംകൂടി പുതുക്കാൻ മറക്കരുത്. OCI കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 1. ഇരുപത് വയസ്സിനു താഴെയുള്ളവർ പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണം. 2. 21നും 49നും മദ്ധ്യേ പ്രായമുള്ളവർക്ക് പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണമെന്ന് നിർബന്ധമല്ല. 3. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ പാസ്സ്‌പോർട്ട് പുതുക്കിയശേഷം ഒരു തവണ OCI കാർഡ് പുതുക്കിയാൽ മതിയാവും. 4. 41നും 49നും മദ്ധ്യേ പ്രായമുള്ളവർ അവരുടെ ഫോറിൻ പാസ്സ്‌പോർട്ട് 41നും 49നും വയസ്സ് മദ്ധ്യേ…
Read Moreബ്രെക്സിറ്റും ഓൺലൈൻ ഷോപ്പിങ്ങും
യുകെ കമ്പനികളിൽ നിന്ന് ഓൺലൈൻ ആയി ഷോപ്പിംഗ് നടത്തുന്നവരുടെ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ബ്രെക്സിറ്റിനെ തുടർന്ന് വരും. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കനുസരിച്ച് അയർലണ്ടിലെ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരിൽ 70% ശതമാനം ഓൺലൈൻ ഷോപ്പിങ്ങും യുകെ ആസ്ഥാനമായുള്ള ചില്ലറ വിൽപ്പനക്കാരനിൽ നിന്നാണ്. ഇവരിൽ 40% ആൾക്കാർക്കും പലകാരണങ്ങൾ കൊണ്ടും വാങ്ങിയ സാധനങ്ങൾ തിരിച്ച് അയയ്ക്കേണ്ടതായി വന്നിട്ടുമുണ്ട്. ഒരു EU അധിഷ്‌ഠിത റീട്ടെയിലറിൽ നിന്ന് നമ്മൾ ഓൺലൈനിൽ എന്തെങ്കിലും വാങ്ങിയ ശേഷം, നമ്മുടെ മനസ്സ് മാറ്റുകയാണെങ്കിൽ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അത് തിരികെ നൽകാൻ നമുക്കർഹതയുണ്ട്. ഇത് യൂറോപ്യൻ യൂണിയൻ ഓൺലൈൻ ഷോപ്പർമാർക്ക് വലിയ ആശ്വാസകരമായ ഒരു നിയമമാണ്. ബ്രെക്സിറ്റ് വന്നു കഴിഞ്ഞാൽ ഈ അവകാശം ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്സിന് കാണാൻ സാധ്യതയില്ല. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഓൺലൈനായി ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഈ പ്രശനം…
Read Moreനോക്കിൽ സ്ത്രീയ്ക്ക് രോഗശാന്തി ലഭിച്ചു
നോക്കിൽ ആദ്യമായി ഒരു സ്ത്രീയെ സുഖപ്പെടുത്തിയതായി കത്തോലിക്കാ സഭ അറിയിച്ചു. മരിയൻ കരോളിന്റെ പതിറ്റാണ്ടുകളുടെ പ്രചാരണത്തിന്റെ പരിസമാപ്തിയാണ് പ്രഖ്യാപനം. 30 വർഷം മുമ്പ് നാഷണൽ മരിയൻ ദേവാലയത്തിൽ വച്ച് തനിക്ക് ഒരു അത്ഭുതകരമായ രോഗശാന്തി അനുഭവിച്ചതായി അത്തലോണിൽ നിന്നുള്ള മുത്തശ്ശി അവകാശപ്പെടുന്നു. അർഡാ – ക്ലോൺമാക്നോയിസ് രൂപതയിൽ നിന്നും നോക്കിലേക്കുള്ള വാർഷിക തീർത്ഥാടനത്തിനായി സ്ട്രെച്ചറിൽ കൊണ്ടുവന്ന മിസ്സിസ് കരോൾ അന്ന് ഒരു അമ്മയായിരുന്നു. അന്ന് കരോളിന് നാൽപതു വയസ്സോളം പ്രായമുണ്ടായിരുന്നു. 1989ൽ ആയിരുന്നു ഈ സംഭവം. വീഡിയോ കാണാം കൂടുതൽ സമയം കിടക്കയിലും വീൽചെയറിലുമായി ഒതുങ്ങിയിരിക്കുകയായിരുന്നു കരോൾ. കൂടാതെ, അനിയന്ത്രിതവും മൾട്ടിപ്പിൾ സ്ക്ലിറോസിസിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അവർ ലേഡി ഓഫ് നോക്കിന്റെ ഒരു പ്രതിമയോട് ഒരു അമ്മ വളരെയധികം കഷ്ടപ്പെടുന്നത് എങ്ങനെയായിരുന്നുവെന്ന് മദർ മേരി അറിഞ്ഞിരിക്കണം എന്ന് കരോൾ വളരെയധികം മനോവിഷമത്തോടെ പ്രാർത്ഥിച്ചു. അവർ ലേഡി…
Read Moreദ്രോഗഢ ഇന്ത്യൻ അസോസിയേഷന്റെ സ്പോർട്സ് ഡേയും ഓണാഘോഷവും
ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ ഈ വർഷം സംഘടിപ്പിക്കുന്ന അതിഗംഭീരമായ സ്പോർട്സ് ഡേ ഇന്ന് 31 ഓഗസ്റ്റ് ശനിയാഴ്ച്ച. ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പൊന്നോണം ഗൃഹാതുരത്വത്തിന്റെ വർണ്ണചിറകുകളിലേറി വരവായി. സെപ്റ്റംബർ 07 ശനിയാചയാണ് ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ഓണാഘോഷം. വേദി: Tullyallan Parochial Hall മാവേലിമന്നന് വരവേൽപ്പ്, പൂക്കളം, കായിക മത്സരങ്ങൾ, വടംവലി, ഓണസദ്യ തുടങ്ങി നിരവധി കലാപരിപാടികളുണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: സിൽവസ്റ്റർ ജോൺ: 0877593210 ബേസിൽ അബ്രാഹം: 0858726902 ബിനോയ് ജോസഫ്: 0870609485
Read Moreഐഫോൺ പാർട്സ് സ്വതന്ത്ര റിപ്പയർ ഷോപ്പുകളിൽ വിൽക്കാൻ ആപ്പിൾ
ഡിസ്പ്ലേ പൊട്ടിപ്പോയ ഐഫോണുകൾ ശരിയാക്കുന്നതിനായി ആപ്പിൾ ഫോണുകളുടെ ഭാഗങ്ങൾ, ഉപകരണങ്ങൾ, റിപ്പയർ ഗൈഡുകൾ എന്നിവ സ്വതന്ത്ര ഷോപ്പുകളിൽ വിൽക്കാൻ തുടങ്ങുമെന്ന് ആപ്പിൾ അറിയിച്ചു. അമേരിക്കയിലാവും ഇത് ആദ്യമായി തുടങ്ങുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വിധത്തിൽ സാദാരണ ഔട്ലെറ്റുകളിൽ നന്നാക്കുന്ന ഫോണുകൾക്ക് കമ്പനിയുടെ വാറന്റി ലഭിക്കുകയും ചെയ്യും. ഇത് സാധാരണക്കാർക്ക് കേടായ ഐഫോണുകൾ ചെറിയ തുകയ്ക്ക് റിപ്പർ ചെയ്യാൻ അവസരമൊരുക്കും. ഐഫോണിന്റെ അടുത്ത വേർഷൻ ഐഫോൺ 11 ഉടനെ വിപണിയിലെത്തും എന്നാണു അറിയുന്നത്. അടുത്തിടെ അമേരിക്കയിൽ ആപ്പിൾ കാർഡ് പുറത്തിറക്കിയിരുന്നു. പേയ്മെന്റ് സർവീസ് ആയ മാസ്റ്റർകാർഡ് ആണ് ആപ്പിളിന്റെ പുതിയ ആപ്പിൾ കാർഡ്. ഇത് തികച്ചും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
Read Moreഅയർലൻഡ് മലയാളിയുടെ കൊച്ചിയിലെ വില്ല വില്പനയ്ക്ക്
മെറിഡിയൻ റീജന്റ് സ്‌ക്വയറിൽ ലക്ഷുറി വില്ല വില്പനയ്ക്ക്. അയർലണ്ടിലെ സ്ഥിരതാമസക്കാരനായ ഷോം സക്കറിയയുടെ കൊച്ചി മരടിലെ വില്ല വില്പനയ്ക്ക്. ഫുള്ളി ഫർണിഷ്ഡ് ആയിട്ടുള്ള 1980 സ്‌ക്വയർ ഫീറ്റ് വില്ലയാണിത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ അടക്കം പലതരം ആകർഷകമായ സവിശേഷതകളുള്ള വിലയാണിത്. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന ആകർഷണങ്ങൾ: Abad Neucles Mall Crown Plaza Hotel Le Meridien Hotel All Luxury Car Showrooms Up comming Prestige Mall Gregorian School കൂടുതൽ വിവരങ്ങൾക്ക് ഷോം (ഷോൺ) സക്കറിയയെ +353 87 911 3873 എന്ന നമ്പറിൽ ബന്ധപ്പെടാം. GOOGLE MAP: Click Here
Read Moreനീന കൈരളിയുടെ സ്പോർട്സ് ഡേ വർണാഭമായി
ഓഗസ്റ്റ് 17ന് നടന്ന വർണാഭമായ സ്പോർട്സ് ഡേയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. വടംവലി, തീറ്റ മത്സരം, പെനാൽറ്റി ഷൂടൗട്ട്, ക്വിസ് മത്സരം, ചാക്കിലോട്ടം തുടങ്ങി ഒട്ടനനവധി മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. https://youtu.be/RmFzOclZ7Og 2007ൽ സ്ഥാപിതമായ നീന കൈരളി എന്ന മലയാളി കൂട്ടായ്മ എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ആഘോഷങ്ങൾക്ക് എന്നും മാറ്റുകൂട്ടുന്നു മാതൃകാപരമായ ഒരു അസോസിയേഷനാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഈ വർഷത്തെ ഓണത്തിന് നീന കൈരളി ഒരുങ്ങുന്നത്. സെപ്റ്റംബർ 14നാണ് നീന കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം.
Read More