ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർ അവരുടെ പാസ്സ്‌പോർട്ടിന്റെ കാലാവധി കഴിയുമ്പോൾ പാസ്സ്‌പോർട്ട് പുതുക്കാറുണ്ട്. എന്നാൽ പുതിയ പാസ്സ്‌പോർട്ട് പുതുക്കികിട്ടുമ്പോൾ പാസ്സ്‌പോർട്ട് നമ്പറും പുതിയതാവും. പക്ഷേ അപ്പോൾ OCI കാർഡിൽ പഴയ പാസ്സ്‌പോർട്ട് നമ്പർ തന്നെയാവും ഉണ്ടായിരിക്കുക. അതിനാൽ പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡുംകൂടി പുതുക്കാൻ മറക്കരുത്.
OCI കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
1. ഇരുപത് വയസ്സിനു താഴെയുള്ളവർ പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണം.
2. 21നും 49നും മദ്ധ്യേ പ്രായമുള്ളവർക്ക് പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണമെന്ന് നിർബന്ധമല്ല.
3. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ പാസ്സ്‌പോർട്ട് പുതുക്കിയശേഷം ഒരു തവണ OCI കാർഡ് പുതുക്കിയാൽ മതിയാവും.
4. 41നും 49നും മദ്ധ്യേ പ്രായമുള്ളവർ അവരുടെ ഫോറിൻ പാസ്സ്‌പോർട്ട് 41നും 49നും വയസ്സ് മദ്ധ്യേ പുതുക്കിയാൽ പുതിയ പാസ്സ്പോർട്ടിന് പത്ത് വർഷത്തെക്കൂടി കാലാവധി ലഭിക്കുന്നതാണ്. ഈ സാഹചര്യത്തിൽ 51നും 59നും മദ്ധ്യേ പ്രായമുള്ളവരുടെ OCI കാർഡിന്റെ കാലാവധി അതുവരെ സാധുവാകും.
5. ഒരാൾക്ക് OCI കാർഡ് ആദ്യമായി ലഭിക്കുന്നത് 50 വയസ്സിന് ശേഷമാണെങ്കിൽ പാസ്പോർട്ട് പിന്നീട് പുതുക്കുമ്പോൾ OCI പുതുക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, അപേക്ഷകന് തന്റെ സ്വന്തം താല്പര്യപ്രകാരം OCI പുതുക്കണമെങ്കിൽ മിസെല്ലേനിയസ് സർവീസ് പ്രകാരം OCI കാർഡ് പുതുക്കാവുന്നതാണ്. അപേക്ഷകന്റെ വ്യക്തിപരമായ വിവരങ്ങൾ (ഉദാ: വിലാസം, പുതിയ പാസ്സ്‌പോർട്ട് നമ്പർ) OCI കാർഡിൽ മാറ്റം വരുത്തണം എന്നുള്ളവർ മാത്രം ഇത് ചെയ്‌താൽ മതിയാവും.
6. ഇന്ത്യൻ ഇമ്മിഗ്രേഷൻ ചട്ടപ്രകാരം OCI കാർഡ് ഉടമയ്ക്ക് ഇന്ത്യയിലേയ്ക്ക് പ്രവേശനം കൊടുക്കാനോ തടയാനോ ഇന്ത്യയിൽ നിന്ന് പുറത്തേയ്ക്കുള്ള യാത്ര അനുവദിക്കാനോ തടയാനോ ഉള്ള അനുമതി OCI കാർഡിലെ വിവരങ്ങൾക്കനുസൃതമായി ഇന്ത്യൻ ഇമ്മിഗ്രേഷൻ ഓഫീസർക്ക് തീരുമാനിക്കാം. OCI കാർഡിൽ പഴയ പാസ്പ്പോർട്ട് നമ്പർ ഉള്ളവർക്ക് പലവിധത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടിവരുന്നത് ഇതിനാലാണ്. ചില സാഹചര്യങ്ങളിൽ പഴയ പാസ്സ്‌പോർട്ട് നമ്പർ OCI കാർഡിൽ ഉള്ളവരെ സുഗമമായി യാത്രചെയ്യാൻ അനുവദിക്കുന്നത് ഇതിനാലാണ്.
7. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്.
(OCI) Cardholder
https://www.youtube.com/watch?v=rtYmhkE2g3k&t=1s