യുകെ കമ്പനികളിൽ നിന്ന് ഓൺലൈൻ ആയി ഷോപ്പിംഗ് നടത്തുന്നവരുടെ അവകാശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ബ്രെക്സിറ്റിനെ തുടർന്ന് വരും. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കനുസരിച്ച് അയർലണ്ടിലെ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരിൽ 70% ശതമാനം ഓൺലൈൻ ഷോപ്പിങ്ങും യുകെ ആസ്ഥാനമായുള്ള ചില്ലറ വിൽപ്പനക്കാരനിൽ നിന്നാണ്. ഇവരിൽ 40% ആൾക്കാർക്കും പലകാരണങ്ങൾ കൊണ്ടും വാങ്ങിയ സാധനങ്ങൾ തിരിച്ച് അയയ്ക്കേണ്ടതായി വന്നിട്ടുമുണ്ട്.
ഒരു EU അധിഷ്ഠിത റീട്ടെയിലറിൽ നിന്ന് നമ്മൾ ഓൺലൈനിൽ എന്തെങ്കിലും വാങ്ങിയ ശേഷം, നമ്മുടെ മനസ്സ് മാറ്റുകയാണെങ്കിൽ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അത് തിരികെ നൽകാൻ നമുക്കർഹതയുണ്ട്. ഇത് യൂറോപ്യൻ യൂണിയൻ ഓൺലൈൻ ഷോപ്പർമാർക്ക് വലിയ ആശ്വാസകരമായ ഒരു നിയമമാണ്.
ബ്രെക്സിറ്റ് വന്നു കഴിഞ്ഞാൽ ഈ അവകാശം ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്സിന് കാണാൻ സാധ്യതയില്ല. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഓൺലൈനായി ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഈ പ്രശനം ഉണ്ടാവില്ല. അതിനാൽ യുകെയിൽ പ്രവർത്തിക്കുന്ന ആമസോൺ പോലുള്ള വെബ്സൈറ്റിൽ നിന്നും സാധങ്ങൾ വാങ്ങുന്നവർ കരുതിയിരിക്കണം. റിട്ടേൺ പോളിസി വായിച്ചുനോക്കിയശേഷം മാത്രം ഓർഡർ ചെയ്യുക.