പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 866 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 2,06,801 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച 52 പേർ ഇന്നലെ അയർലണ്ടിൽ മരണമടഞ്ഞു. ഇതോടെ കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 3,846 ആയി.
ഇന്നലെ അറിയിച്ച കേസുകളിൽ:
401 പുരുഷന്മാരും 463 സ്ത്രീകളുമാണ് ഉള്ളത്, 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 281, ഗോൽവേയിൽ 63, കോർക്കിൽ 39, കിൽഡെയറിൽ 56, മെത്തിൽ 47 ബാക്കി 380 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു
ഇന്നലെ ഉച്ചയോടെ 984 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 172 പേർ ഐസിയുവിൽ തുടരുകയാണ്.