കോവിഡ് -19 ന്റെ 1,006 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 54 പേർ കൂടി മരിച്ചതായും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 3,794 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 205,939 ഉം.
ഇന്നലെ അറിയിച്ച കേസുകളിൽ:
476 പുരുഷന്മാർ / 524 സ്ത്രീകൾ ആണുള്ളത്. 65% പേർ 45 വയസ്സിന് താഴെയുള്ളവരും.
കേസുകൾ വിലയിരുത്തിയാൽ ഡബ്ലിനിൽ 516, കോർക്കിൽ 63, ഗോൽവേയിൽ 46, മീത്തിൽ 43, ലോത്തിൽ 36, ബാക്കി 302 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. **
ഇന്നലെ ഉച്ചയോടെ ഏകദേശം 1,032 കോവിഡ് -19 രോഗികൾ ആശുപത്രിയിലുണ്ട്, അതിൽ 173 പേർ ഐസിയുവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 പേരെ കോറോണയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.