കോവിഡ് -19 നുമായി ബന്ധപ്പെട്ട് പുതിയ മരണങ്ങളൊന്നും അയർലണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഓഫീസുകൾ സ്ഥിരീകരിച്ചു. കൂടാതെ 242 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ ഇന്നലെ സ്ഥിരീകരിച്ചു. അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം ഇതോടെ 74,468 ആയി, മരണങ്ങളുടെ എണ്ണം 2,099 ആയി തന്നെ തുടരുന്നു.
ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ:
113 പുരുഷന്മാർ / 129 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്.
63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലത്തെ കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഡബ്ലിനിൽ 76, ഡൊനെഗലിൽ 27, ഗോൽവേയിൽ 16, ലൂത്തിൽ 14, കിൽക്കെന്നിയിൽ 22, ബാക്കി 87 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്നലെ ഉച്ചയോടെ 223 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ 28 പേർ ICU വിൽ തുടരുന്നു.