സാമൂഹ്യ സംരക്ഷണ വകുപ്പ് ഈ ആഴ്ച 348,256 പേർക്ക് കോവിഡ് -19 പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് (പി.യു.പി) നൽകി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച 3,168 ആളുകൾ കുറവാണ്. ചെലവ് 103.65 മില്യൺ യൂറോയിൽ നിന്ന് 102.67 മില്യൺ യൂറോയായി കുറഞ്ഞു.
ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് സ്വീകരിക്കുന്ന മേഖലകളിൽ മാറ്റമൊന്നും വന്നിട്ടില്ല. നവംബർ അവസാനത്തോടെ ലൈവ് രജിസ്റ്ററിലുള്ള 194,058 തൊഴിലില്ലാത്ത ആളുകൾക്ക് പുറമേ ഈ ആഴ്ചത്തെ കണക്കുകളും ഉണ്ട്. ഇഷ്യു ചെയ്യുന്ന എല്ലാ കോവിഡ് -19 പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റുകളും സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലോ അവരുടെ അടുത്തുള്ള ലോക്കൽ പോസ്റ്റ് ഓഫീസുകൾ വഴിയോ ആയിരിക്കും ലഭ്യമാകുന്നത്.
കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ, 28,682 പേർ തങ്ങളുടെ PUP ക്ലെയിം ക്ലോസ് ചെയ്തു, 25,350 പേർ ജോലിയിൽ തിരിച്ചെത്തുന്നതിനാലാണ് ഇത് സംഭവിച്ചതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ആഴ്ചയിൽ കൂടുതൽ ആളുകൾ ജോലിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഇതിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ് (16,876). ജോലിക്കായി മടങ്ങിവരുന്നതിനായി ജീവനക്കാർ അവരുടെ പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് അവസാനിപ്പിച്ച പ്രധാന മേഖലകൾ:- Wholesale and Retail Trade (7,298), Other Sectors e.g. hairdressers and beauty salons (6,635), Accommodation and Food Service Activities (3,968), and Administrative and Support Service Activities (1,077).
ക്ലെയിമുകൾ അടയ്ക്കുന്ന ഏറ്റവും കൂടുതൽ ആളുകൾ ഡബ്ലിനിലാണുള്ളത് (6,441), കോർക്ക് (3,265), ഗോൽവേ (1,458), കിൽഡെയർ (1,244), വെക്സ്ഫോർഡ് (1,019). കൂടാതെ, ഈ ആഴ്ച 283,000 പിയുപി സ്വീകരിക്കുന്നവർക്കും ക്രിസ്മസ് ബോണസ് പേയ്മെന്റ് ലഭിക്കും. ഏകദേശം 83.14 മില്യൺ യൂറോ.
ക്രിസ്മസ് ബോണസ് പേയ്മെന്റ് സാധാരണയായി ദീർഘകാല സാമൂഹ്യക്ഷേമ പേയ്മെന്റുകൾ സ്വീകരിക്കുന്നവർക്കും ലഭിക്കും. എന്നാൽ 12 മാസത്തിൽ താഴെ തൊഴിൽ രഹിതരായ ആളുകൾക്ക് ക്രിസ്മസ് ബോണസ് പേയ്മെന്റ് ലഭിക്കില്ല. ഈ വർഷത്തെ ഒരു വിട്ടുവീഴ്ച എന്ന നിലയിൽ (Exceptional Measure), PUP സ്വീകരിക്കുന്ന ആളുകൾക്കും കുറഞ്ഞത് 4 മാസത്തേക്ക് (17 ആഴ്ച) ഒരു ജോബ്സിക്കർ പേയ്മെന്റ് എന്ന പരിഗണനയിൽ ക്രിസ്മസ് ബോണസ് നൽകും.