മാര്‍ട്ടിന്‍ മന്ത്രി സഭയുടെ ആദ്യ വിക്കറ്റ് തെറിച്ചു.

അധികരത്തില്‍ വന്നു 17ദിവസത്തിനു ഉള്ളില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഗാര്‍ഡയുടെ പിടിയിലായയാളെന്ന ചീത്തപ്പേരു കേട്ട കൃഷിമന്ത്രിയും പ്രധാനമന്ത്രി മാര്‍ട്ടിന്റെ ഉറ്റ വിശ്വസ്തനുമായ ബാരി കോവനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി.പ്രധാനമന്ത്രി മന്ത്രിസഭയുടെ പ്രതിശ്ചായ തത്ക്കാലികമായി സംരക്ഷിച്ചു.

പ്രസിഡന്റെ മൈക്കല്‍ ഡി ഹിഗന്സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒടുവില്‍ കടുത്ത തീരുമാനം ക്യഷി മന്ത്രി ബാരി കോവനു എതിരെ പ്രധാനമന്ത്രി സ്വീകരിച്ചത് .

ഘടകകക്ഷി നേതാക്കള്‍ ആയാ ഫിനഗേല്‍ നേതാവ് ലിയോ വരദ്കര്‍, ഗ്രീന്‍പാര്‍ട്ടി നേതാവ് എയ്മണ്‍ റയാന്‍ എന്നിവരുമായി പ്രധാനമന്ത്രി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുനേതാക്കളും ബാരിയുടെ രാജി ആവശ്യപ്പെടുന്നതു തന്നെയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്.

കൗണ്ടി ഓഫലിയില്‍ നിന്നുള്ള ഫിനഫാള്‍ ടി ഡിയായ ബാരി കോവനെ ഫോണിലൂടെയാണ് പ്രധാനമന്ത്രി ഈ തീരുമാനം അറിയിച്ചത്. പ്രസ്താവനയിലുടെ ബാരി കോവന്‍ പ്രധാനമന്ത്രിയുടെ തീരുമാനം തീര്‍ത്തും നിരാശാജനകവും അത്ഭുതപ്പെടുത്തുന്നതുമാണ് എന്നു അഭിപ്രായ പ്പെട്ടു.
കഴിഞ്ഞ അഴ്ച വിവാദ സംഭവത്തില്‍ തെറ്റുകാരനാണെന്ന് സമ്മതിച്ച് ബാരി കോവന്‍ ഐറിഷ് പാര്‍ലമെന്റില്‍ പരസ്യ ക്ഷമാപണം നടത്തി പ്രതിപക്ഷത്തിന്റെ മുന്‍പില്‍ നല്ലപിള്ള ചമയുവാന്‍ ശ്രമിച്ചിരുന്നു. എങ്കിലും രാഷ്ട്രപതിയുടെ അപ്രതിക്ഷിത ഇടപെടല്‍ അണ് നാലു വര്‍ഷം മുമ്പുള്ള മദ്യപാനത്തിന്റെ പേരില്‍ അധികാരത്തിലേറി കേവലം 17 ദിവസത്തിനുളില്‍ കോവന്റെ വിക്കറ്റ് എടുത്തത്.

വാർത്ത: രജിത് വെക്സ്ഫോർഡ്

 

Share This News

Related posts

Leave a Comment