ഐറിഷ് വേദിയിൽ സംഗീത മഹോത്സവം: സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്

ഡബ്ലിൻ: അയർലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് “സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്” നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാണ്ട്രിയിൽ അരങ്ങേറും. പ്രശസ്ത ഗായകർ സൂരജ് സന്തോഷും, അഞ്ചു ജോസഫും സംഗീതത്തിന്റെ മഹാരാത്രിക്ക് നേതൃത്വം നൽകുന്നു.

ഈ കലാവിരുന്നിന്റെ ടിക്കറ്റ് ലോഞ്ച് ചടങ്ങ് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരം ഇനിയ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ശ്രീ അലക്സ് വട്ടുകുളത്തിലും ഭാര്യ ബിജി അലെക്സും ചേർന്ന് ഏറ്റുവാങ്ങി.

ഇവന്റിന്റെ പ്രധാന പങ്കാളികളായ സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് ഈ സംഗീതവിരുന്ന് MIC ഇവന്റ്സിനുവേണ്ടി അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്. MICൻ്റെ ഭാഗത്തുനിന്ന് വിനോയ് വർഗീസ് സ്വാഗതം അർപ്പിച്ചു. അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. MIC ൻ്റെ ഭാഗത്തുനിന്നും സതീഷ് മാത്യു നന്ദി പ്രകാശനം നടത്തി.

ചടങ്ങിനോടനുബന്ധിച്ച് ഈ സംഗീതവിരുന്നിന്റെ പ്രമോഷണൽ വീഡിയോയും ഔദ്യോഗികമായി പുറത്തിറക്കി.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ദയവായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
സംഗീതം നിറച്ച ഒരു ഉജ്ജ്വല രാത്രിയിലേക്ക് സ്വാഗതം! 0894240608, 0870528230.

 

Share This News

Related posts

Leave a Comment