ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ജീവിത ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യുന്ന തിയതികളുടെ കാര്യത്തില്‍ ധാരണയായി നവംബര്‍ 20 തിങ്കളാഴ്ച മുതലാണ് ആനുകൂല്ല്യങ്ങള്‍ നല്കി തുടങ്ങുക.
വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് – 400 യൂറോ, ഡിസബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റ് – 400 യൂറോ , ഫ്യുവല്‍ അലവന്‍സ് ടോപ് അപ്പ് -300 യൂറോ എന്നിവയാണ് അന്നു മുതല്‍ വിതരണം ചെയ്യുക. നാല് ലക്ഷത്തിലധികം ആളുകള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.
നവംബര്‍ 27 ന് ആരംഭിക്കുന്ന ആഴ്ചയില്‍ കെയറേഴ്സ് സപ്പോര്‍ട്ട് ഗ്രാന്റ് -400 യൂറോ , ലീവിംഗ് അലോണ്‍ അലവന്‍സ് – 200 യൂറോ , ചൈല്‍ഡ് ഫെനഫിറ്റ് – 100 യൂറോ എന്നീവ വിതരണം ചെയ്യും. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ആഴ്ചയില്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്യും.
ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റായ 280 യൂറോയും ഈ ആഴ്ചയില്‍ തന്നെ വിതരണം ചെയ്യും. ജനുവരി 29 മുതല്‍ പെന്ഷനേഴ്സിനുള്ള ഡബിള്‍ പേയ്മെന്റ് വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.