പൊതുഗതാഗത സംവിധാനങ്ങളിലും സുരക്ഷ ഉറപ്പിക്കാന്‍ ഗാര്‍ഡ

അയര്‍ലണ്ട്, പൊതുഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പൊതു ഗതാഗതമേഖലയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡയും രംഗത്തിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് റെയില്‍ വേ സ്റ്റേഷനുകളില്‍ ഗാര്‍ഡ ഉടന്‍ ഡ്യൂട്ടി ആരംഭിക്കും.

Hueston സ്റ്റേഷനില്‍ മേയ് മാസം അഞ്ചിന് ഗാര്‍ഡയുടെ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് പ്രവര്‍ത്തനമാരംഭിക്കും. ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷനില് ഗാര്‍ഡ സ്ഥിരസാന്നിധ്യം ഉറപ്പിക്കുന്നത്. Connolly സ്‌റ്റേഷനിലും ഉടന്‍ തന്നെ ഗാര്‍ഡ പ്രവര്‍ത്തനം ആരംഭിക്കും.

ബസുകളിലും ട്രെയിനുകളിലുമടക്കം ഗാര്‍ഡയുടെ നിരീക്ഷണം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ഗാര്‍ഡയുടെ ലക്ഷ്യം.

Share This News

Related posts

Leave a Comment