225 ജീവനക്കാരെ പിരിച്ചു വിട്ട് ഇന്‍ഡീഡ്

ആഗോളതലത്തില്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. പ്രമുഖ ജോബ് സേര്‍ച്ചിംഗ് വെബ്‌സൈറ്റായ ഇന്‍ഡീഡ് തങ്ങളുടെ 225 ജീവനക്കാരെ പിരിച്ചു വിട്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 1400 പേരാണ് ഇന്‍ഡീഡിനായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്.

ആഗോളതലത്തില്‍ 15 ശതമാനം ജീവനക്കാര്‍കക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കമ്പനി നേരത്തെ നല്‍കിയിരുന്നു.വരുമാനത്തിലുണ്ടായ വലിയ ഇടിവാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെനന്ന് ഇന്‍ഡീഡ് സിഇഒ ക്രിസ് ഹ്യാമ്‌സ് പറഞ്ഞു.

ആഗോളതലത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്ല്യങ്ങളും സമയവും നല്‍കി അവരെ പിരിച്ചു വിടണമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

Share This News

Related posts

Leave a Comment