അയര്‍ലണ്ടിലെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ALDI യില്‍ തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കുന്നു. 73 മില്ല്യണ്‍ യൂറോയുടെ നിക്ഷേപം ഉടന്‍ നടത്തുമെന്ന് ALDI അയര്‍ലണ്ട് പ്രഖ്യാപിച്ചു. ഡബ്ലിനില്‍ 11 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് ALDI യുടെ പദ്ധതി.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലായിരിക്കും 11 സ്റ്റോറുകള്‍ ആരംഭിക്കുക. 350 സ്ഥിര ജീവനക്കാരെ ഇതിന്റെ ഭാഗമായി നിയമിക്കും. 550 ലധികം കണ്‍സ്ട്രക്ഷന്‍ ജോലികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. 4650 ജീവനക്കാരാണ് നിലവില്‍ ALDI യുടെ ഭാഗമായി തൊഴില്‍ ചെയ്യുന്നത്. ഇതില്‍ 670 പേര് ഡബ്ലിനില്‍ ജോലി ചെയ്യുന്നു.
330 ഓളം വിതരണക്കാരും ALDI യുടെ ഭാഗമായുണ്ട്. ഇതുകൂടി പരിഗണിക്കുമ്പോള്‍ നേരിട്ടല്ലാതെ ജോലി ലഭിക്കുന്നവരും നിരവധിയാണ്.