അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള ‘നിഖിൽ തോമസ് പാടിയ “മിഴികളിലാദ്യം “എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടിലേക്ക്. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്കിലെ ബിബി മാത്യുവും എൽദോസും ചേർന്ന് എഴുതിയ മനോഹര ഗാനം അയർലണ്ടിലെ സുന്ദരമായ പാർക്കുകളുടെ പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്. ആദ്യ പ്രണയത്തിന്റെ സൗന്ദര്യവും വിരഹവും എല്ലാം നിറഞ്ഞ ഈ മനോഹരമായ മ്യൂസിക് ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. മ്യൂസിക് 247 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് മെൽവിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്.
അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്.
“മ്യൂസിക് മഗ്ഗി”ൽ ഇതിനുമുൻപ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയി മാറിക്കഴിഞ്ഞു. ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.