1969 മുതൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന Pfizer, കോർക്ക്, ഡബ്ലിൻ, കിൽഡെയർ എന്നിവിടങ്ങളിൽ ആറ് സ്ഥലങ്ങളിലായി 4,000 ത്തോളം വരുന്ന ജീവനക്കാരുമായി പ്രവർത്തിച്ചുവരുന്നു. കൊറോണ വൈറസിന്റെ ഈ സമയത് 300-ലധികം പുതിയ അവസരങ്ങളുമായാണ് Pfizer മുന്നോട്ട് വന്നിരിക്കുന്നത്.
Dominos Pizza ഇതിനോടകം തന്നെ 700 ഓളം തൊഴിൽ അവസരങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ തൊട്ട് പിന്നാലെയാണ് ഒട്ടനവധി മേഖലകളിൽ പുതിയ അവസരങ്ങൾ പ്രഖ്യാപിച്ച് Pfizer എത്തിയിരിക്കുന്നത്. അനലിസ്റ്റുകൾ, ടെക്നീഷ്യൻമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ദ്ധർ, ക്വാളിറ്റി സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ എന്നിവരുൾപ്പെടെ ഉയർന്ന തോതിലുള്ള ഒരുപാട് വേക്കൻസിസ് Pfizer-ന്റെ പുതിയ അവസരങ്ങളിൽ ഉൾപ്പെടുന്നു.
Pfizer ന്റെ പുതിയ നിക്ഷേപം കമ്പനിയുടെ സൗകര്യങ്ങൾ നവീകരിക്കുകയും ലാബ് മെച്ചപ്പെടുത്തുകയും പ്രൊഡക്ഷനും സെയിൽസും വർദ്ധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ പുതിയ സാങ്കേതികവിദ്യകളെ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് കമ്പനി മാനേജ്മന്റ് അറിയിച്ചു.