നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിലനിൽക്കുമ്പോഴും ഡബ്ലിൻ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ആഴ്ച്ച ഡബ്ലിൻ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാരുടെ എണ്ണത്തിൽ 9 % വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ ആഴ്ച്ച ഡബ്ലിൻ എയർപോർട്ടിൽ ഏകദേശം 11,700 യാത്രക്കാരാണ് പറന്നിറങ്ങിയത് മുമ്പത്തെ ആഴ്ചയേ അപേക്ഷിച്ച് നോക്കിയാൽ 900-ലധികം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
വിദേശ യാത്രക്കാരുടെ എണ്ണത്തിൽ 10% വർദ്ധനവുണ്ടായപ്പോൾ അയർലണ്ടിലെ നിവാസികളായ യാത്രക്കാരുടെ എണ്ണം 8% ഉയർന്നു. യൂറോപ്യൻ രാജ്യങ്ങളായ ജർമ്മൻ, ബെൽജിയം ഉൾപ്പെടെ 62 യൂറോപ്യൻ രാജ്യങ്ങൾക്കും, കൂടാതെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റനേക രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിലവിൽ അയർലണ്ടിൽ ബാധകമാണ്.