2020 ഒക്ടോബർ 1 നും 2021 ഏപ്രിൽ 30 നും ഇടയിൽ വാങ്ങിയ താമസം, ഭക്ഷണം, ലഹരിപാനീയങ്ങൾ (Qualifying Expenditure എന്നറിയപ്പെടുന്നു) എന്നിവയ്ക്ക് ടാക്സ് ബാക്ക് ക്ലെയിം ചെയ്യാൻ പുതിയ ‘Stay and Spend scheme’ നിങ്ങളെ അനുവദിക്കുന്നു.
‘Stay & Spend Tax Credit’ ലോഗോ നോക്കിക്കൊണ്ട് ഒരു ബിസിനസ്സ് ഈ പദ്ധതിയിൽ പങ്കെടുക്കുന്നുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാം അല്ലെങ്കിൽ “Revenue’s list of qualifying service providers” വഴിയും നിങ്ങൾക്ക് പരിശോധിക്കാം.
കൂടുതൽ വിവരണങ്ങൾ:
- Qualifying Expenditure ആയി നിങ്ങൾ ഒരു ഇടപാടിൽ കുറഞ്ഞത് 25 യൂറോ ചെലവഴിക്കുകയും രസീത് റവന്യൂയിൽ സമർപ്പിക്കുകയും വേണം.
- നിങ്ങൾ ഒരു Jointly-assessed Married Couple ആണെങ്കിൽ നിങ്ങൾക്ക് ആകെ 625 യൂറോ അഥവാ 1,250 യൂറോ വരെ രസീതുകൾ സമർപ്പിക്കാം.
- വരുമാനം ഒരാൾക്ക് 125 യൂറോ വരെ അഥവാ JOintly-assessed Married Couple-സിന് 250 യൂറോ വരെ ഇൻകം ടാക്സ് ക്രെഡിറ്റ് നൽകും.
നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങളിൽ എക്സ്പെൻസസ് ക്ലെയിം ചെയ്യാൻ കഴിയും:
- Failte Ireland registered accommodation, including hotels, guest houses, B&Bs, self-catering, caravan parks, camping parks and holiday camps.
- Food and non-alcoholic drink – served in a café, restaurant, hotel or pub.
Takeaway food, Alcoholic drinks, Drinks (either alcoholic or non-alcoholic) served without food or amounts below €25 ൽ താഴെയുള്ള തുകകളിൽ നിങ്ങൾക്ക് ചെലവ് ക്ലെയിം ചെയ്യാൻ കഴിയില്ല.
സ്കീം ലഭിക്കുന്നതിന് നിങ്ങൾ ഒരു ‘താമസസ്ഥലത്ത്’ ആയിരിക്കേണ്ടതില്ല. Qualifying Expenditure-കളുടെ നിർവചനം പാലിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രദേശത്ത് നിങ്ങൾ നൽകിയ ചെലവുകൾക്കായി നിങ്ങൾക്ക് ക്ലെയിം ചെയ്യാനും കഴിയും.
താമസിച്ചതിനും താമസച്ചെലവ്-വഹിച്ചതിനും നിങ്ങളുടെ ക്ലെയിം തെളിയിക്കാൻ നിങ്ങളുടെ കൈവശം രസീതുകൾ ഉണ്ടായിരിക്കണം.
നിങ്ങൾക്ക് രണ്ട് ഘട്ടങ്ങളായി ക്ലെയിം ഉന്നയിക്കാൻ കഴിയും:
- Submit your receipts to Revenue using the Revenue Receipts Tracker mobile app or using the receipts tracker service in Revenue’s myAccount.
- Make an electronic claim for Stay and Spend tax credit through your Income tax return – Form 12 in myAccount (if you are a PAYE taxpayer) or Form 11 in ROS (if you are self- employed).