സ്കൂൾ ട്രാൻസ്പോർട്ട് സ്കീം അപ്ലിക്കേഷൻ 26 ഏപ്രിൽ വരെ മാത്രം

പ്രൈമറി, പോസ്റ്റ്-പ്രാഥമിക സ്കൂളുകൾക്കായി സ്കൂൾ ഗതാഗത അപേക്ഷകളുടെ അവസാന തിയതി 26 ഏപ്രിൽ, വെള്ളിയാഴ്ചയാണ്.

ആദ്യമായിട്ടാണ് നിങ്ങൾ ട്രാൻസ്പോർട്ട് സ്കീമുകൾക്കായി അപേക്ഷിക്കുന്നതെങ്കിൽ buseireann.ie എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ കുട്ടിയ്ക്ക് സ്കൂൾ ട്രാൻസ്പോർട്ടിന് നിലവിൽ അർഹതയുണ്ടാവുകയും അത് നിലവിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കേണ്ട കാര്യമില്ല. ബസ് എയ്റെൻ അടുത്ത സ്കൂൾ വർഷത്തെ ഗതാഗതത്തെക്കുറിച്ച് നിങ്ങളെ ബന്ധപ്പെടും.

ടൈംടേബിളുകൾ, പിക്കപ്പ് പോയിന്റുകൾ, ഗതാഗത ഗ്രാന്റുകൾക്കായുള്ള അപേക്ഷകൾ എന്നിവയ്ക്കായി നിങ്ങളുടെ ലോക്കൽ ബസ് എയ്റോൺ സ്കൂൾ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടണം. ഇതിനുള്ള കോൺടാക്ട് ഡീറ്റൈൽസിനായി https://www.buseireann.ie/inner എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആർക്കാണ് അർഹത?

4 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള, ഒരു ദേശീയ വിദ്യാലയത്തിൽ നിന്ന് 3.2 കിലോമീറ്റർ അല്ലെങ്കിൽ അതിൽ കൂടുതലോ ദൂരത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഈ സേവനം.

പ്രത്യേക ആവശ്യകതകളുള്ള കുട്ടികൾക്ക് സ്പെഷൽ സ്കൂളുകളിലേക്കും പ്രത്യേക ക്ലാസുകളിലേക്കും സൌജന്യ ഗതാഗതത്തിന് അർഹതയുണ്ട്.

Share This News

Related posts

Leave a Comment